നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജില്ലയിലെ ആദ്യ ഓട്ടി കെയർ വെർച്വൽ റിയാലിറ്റി യൂണിറ്റ്
ബത്തേരി ∙ ജില്ലയിലെ ആദ്യത്തെ ഓട്ടി കെയർ വെർച്വൽ റിയാലിറ്റി യൂണിറ്റ് നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തനം തുടങ്ങി. ഓട്ടിസം ബാധിച്ച കുട്ടികൾക്കാണു യൂണിറ്റ്. ഓട്ടിസവും ന്യൂറോ സംബന്ധമായ വെല്ലുവിളികളും നേരിടുന്ന കുട്ടികൾക്കു നൈപുണി വികസനത്തിനു സൗകര്യമൊരുക്കുകയാണ് ഇവിടെ. വെർച്വൽ റിയാലിറ്റി

ബത്തേരി ∙ ജില്ലയിലെ ആദ്യത്തെ ഓട്ടി കെയർ വെർച്വൽ റിയാലിറ്റി യൂണിറ്റ് നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തനം തുടങ്ങി. ഓട്ടിസം ബാധിച്ച കുട്ടികൾക്കാണു യൂണിറ്റ്. ഓട്ടിസവും ന്യൂറോ സംബന്ധമായ വെല്ലുവിളികളും നേരിടുന്ന കുട്ടികൾക്കു നൈപുണി വികസനത്തിനു സൗകര്യമൊരുക്കുകയാണ് ഇവിടെ.
വെർച്വൽ റിയാലിറ്റി പ്ലാറ്റ്ഫോമിലൂടെ ദൈനംദിന സാഹചര്യങ്ങൾ കൃത്രിമ ബുദ്ധി ഉപയോഗിച്ച് പുനർനിർമിക്കുകയും ജീവിതം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ കഴിവുകളിൽ പരിശീലനം നൽകുകയുമാണ് യൂണിറ്റിന്റെ ലക്ഷ്യം. നിലവിൽ യൂണിറ്റിന്റെ സഹായത്തോടെ ഓട്ടിസം ബാധിച്ച കുട്ടികൾക്കും മാനസിക– ചലന– സംസാര പരിമിതി നേരിടുന്നവർക്കുള്ള ചികിത്സയും ഇവിടെ നൽകി വരുന്നു.
നൂൽപുഴ പഞ്ചായത്തിന്റെ സഹകരണത്തോടെ ഇ–ഹെൽത്ത് ഹോസ്പിറ്റൽ മാനേജ്മെന്റ് ആരംഭിച്ച സംസ്ഥാനത്തെ ആദ്യ ആരോഗ്യ സ്ഥാപനമാണിത്. ഫിസിയോതെറപ്പി യൂണിറ്റ്, റോബോട്ടിക് ആംസ്, പീഡിയാട്രിക് ഫിസിയോ തെറപ്പി ടെലിമെഡിസിൻ, ഹെൽത്ത് ക്ലബ്, ജിം പാർക്ക് തുടങ്ങി ഹൈടെക് സംവിധാനങ്ങൾ നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തിലുണ്ട്.