ഗതാഗതനിരോധനം:കൽ‌പറ്റ ∙ ഗൂ‍ഡലായ്ക്കുന്ന് - കൽപറ്റ ബൈപാസ് റോഡിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ മുതൽ 15 വരെ ഗതാഗതം നിരോധിച്ചു. മെഡ‍ിക്കൽഷോപ്പുകൾക്കു 13ന് ഉച്ചവരെ മുടക്കം കൽപറ്റ ∙ ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വ്യാപാര സംരക്ഷണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗതാഗത നിരോധനം: കൽ‌പറ്റ ∙ ഗൂ‍ഡലായ്ക്കുന്ന് - കൽപറ്റ ബൈപാസ് റോഡിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ  നാളെ മുതൽ 15 വരെ ഗതാഗതം നിരോധിച്ചു.

മെഡ‍ിക്കൽ ഷോപ്പുകൾക്കു 13ന് ഉച്ചവരെ മുടക്കം 
കൽപറ്റ ∙ ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു   വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വ്യാപാര സംരക്ഷണ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 13ന് ഉച്ചയ്ക്ക് 1 വരെ ജില്ലയിലെ മെഡിക്കൽ ഷോപ്പുകൾ തുറക്കില്ലെന്നു ജില്ലാ കമ്മിറ്റി അറിയിച്ചു.

ADVERTISEMENT

അധ്യാപക നിയമനം
പേരാൽ ∙ ഗവ. എൽപി സ്കൂളിൽ ഒഴിവുള്ള എൽപിഎസ്ടി അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 12 ന് രാവിലെ 11 ന് സ്കൂൾ ഒ‍ാഫിസിൽ നടക്കും.

വൈദ്യുതി മുടക്കം ഇന്ന്
പടിഞ്ഞാറത്തറ ∙ പകൽ 9–5.30. ചെന്ദലോട്, മൊയ്തുട്ടി പടി, കല്ലങ്കാരി, ലൂയിസ് മൗണ്ട്, വൈപ്പടി, മയിലാടുംകുന്ന്.

ADVERTISEMENT

സുകന്യ സമൃദ്ധി യോജന നിക്ഷേപത്തിന് ഉയർന്ന പലിശ 
 10 വയസിനു താഴെയുള്ള പെൺകുട്ടികൾക്കു മാത്രമുള്ള ദേശീയ സമ്പാദ്യ പദ്ധതിയുടെ നിക്ഷേപ പദ്ധതിയായ സുകന്യ സമൃദ്ധി യോജനയിൽ പലിശ 8.2 ശതമാനമായി ഉയർത്തി. 

തൊട്ടടുത്ത തപാലാപ്പീസിൽ ചെന്നാൽ ആർക്കും ഇതിൽ ചേരാം. ജനുവരി 1നു പുതുക്കിയ ഈ പലിശനിരക്ക് മാർച്ച് 31 വരെ ചേരുന്ന നിക്ഷേപങ്ങൾക്ക് ബാധകമായിരിക്കും. കുറഞ്ഞ നിക്ഷേപം 250 രൂപയായും ഒരു വർഷം പരമാവധി 1.5 ലക്ഷം രൂപയായും നിജപ്പെടുത്തിയിട്ടുണ്ട്. 15 വർഷം പണം നിക്ഷേപിച്ചാൽ മതിയാകും. 

ADVERTISEMENT

 21 വർഷമാണ് നിക്ഷേപ കാലാവധി. 18 വയസിനുശേഷം വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്കായി 50 ശതമാനം തുക പിൻവലിക്കാം. എല്ലാ താപാലാപ്പീസുകളിലും തിരഞ്ഞെടുക്കപ്പെട്ട ദേശസാൽകൃത ബാങ്കുകളിലും ഈ നിക്ഷേപം സ്വീകരിക്കും. രാജ്യത്തെ ഏതു തപാലാപ്പീസിലും ഈ നിക്ഷേപം മാറ്റിയെടുക്കാം.