മുള്ളൻകൊല്ലി ∙ നാട്ടിൽ രൂക്ഷമായ വന്യമൃഗ ശല്യത്തിനെതിരെ ശക്തമായ പോരാട്ടം നടത്താൻ പഞ്ചായത്തിൽ ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചു.പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കടുവ നിരന്തരം വളർത്തുമൃഗങ്ങളെ കൊല്ലുന്നു. മനുഷ്യജീവനും സുരക്ഷിതത്വമില്ലാത്ത സാഹചര്യമാണ് പഞ്ചായത്തിന്റെ അതിർത്തി പ്രദേശങ്ങളിലേതെന്ന് ചർച്ചയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുള്ളൻകൊല്ലി ∙ നാട്ടിൽ രൂക്ഷമായ വന്യമൃഗ ശല്യത്തിനെതിരെ ശക്തമായ പോരാട്ടം നടത്താൻ പഞ്ചായത്തിൽ ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കടുവ നിരന്തരം വളർത്തുമൃഗങ്ങളെ കൊല്ലുന്നു. മനുഷ്യജീവനും സുരക്ഷിതത്വമില്ലാത്ത സാഹചര്യമാണ് പഞ്ചായത്തിന്റെ അതിർത്തി പ്രദേശങ്ങളിലേതെന്ന് ചർച്ചയിൽ പങ്കെടുത്തവർ വ്യക്തമാക്കി. രാപകൽ വ്യത്യാസമില്ലാതെയാണ് ആനയും കടുവയും നാട്ടിലിറങ്ങുന്നത്.പ്രക്ഷുബ്ധമായ സാഹചര്യമാണ് ഇവിടുത്തേതെന്നും ഇക്കാര്യത്തിൽ സത്വര ഇടപെടൽ നടത്താനും തീരുമാനിച്ചു.

  നാട്ടിലിറങ്ങിയ വന്യമൃഗങ്ങളെ കൂടുവച്ച് പിടിക്കുക, കാടുമൂടിയ കൃഷിയിടങ്ങളും പാതയോരങ്ങളും വെട്ടി വൃത്തിയാക്കുന്നതിന് ദുരന്ത നിവാരണ ഫണ്ട് അനുവദിക്കുക, വനപ്രദേശത്ത് രാത്രി പരിശോധന ശക്തമാക്കുക, വനാതിർത്തിയിലെ വഴിവിളക്കുകൾ പ്രവർത്തന ക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.

ADVERTISEMENT

പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, മോളി ആക്കാന്തിരി, വർഗീസ് മുരിയൻകാവിൽ, ഷിനോ തോമസ്, ശിവരാമൻ പാറക്കുഴി, കെ.എൻ.സുബ്രഹ്മണ്യൻ, പി.എ.മുഹമ്മദ്, കെ.വി.ജോബി, പീറ്റർ സെബാസ്റ്റ്യൻ,വി.എൻ.ബിജു, ലിയോ കൊല്ലവേലിൽ, ടി.കെ.പൊന്നൻ, സണ്ണി  മണ്ഡപത്തിൽ, ഫൊറോനാ വികാരി ഫാ. ജെസ്റ്റിൻ മൂന്നാനാൽ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.