വഴിയിൽ ആദ്യ ഡ്യൂട്ടി, അത് അവസാനത്തേതും: നഷ്ടമായത് നിർധന കുടുംബത്തിന്റെ നായകനെ
പുൽപളളി ∙ പത്ത് വർഷമായി പാക്കം–കുറുവ വനസംരക്ഷണ സമിതിയിൽ ഗൈഡ് വാച്ചറായി ജോലി ചെയ്യുന്ന പാക്കം വെള്ളച്ചാലിൽ പോൾ ഇന്നലെ ആദ്യമായിട്ടാണ് ദ്വീപിനു പുറത്ത് ഡ്യൂട്ടിക്കിറങ്ങിയത്. കുറുവയുടെ മറുകരയായ പയ്യമ്പള്ളിയിൽ 10ന് രാവിലെ കർഷകനെ കൊന്ന കാട്ടാന കുറുവയിലേക്കും എത്താനിടയുണ്ടെന്ന സംശയത്തിൽ അന്നുമുതൽ ദ്വീപിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നില്ല.

ഇതറിയാതെയെത്തുന്നവരെ മടക്കിവിടാനാണ് പാക്കത്തും ചെറിയമല ജംക്‌ഷനിലും ഓരോരുത്തരെ നിയോഗിച്ചത്. ആകെയുള്ള 40 ജീവനക്കാരിൽ 10 പേർക്ക് വീതമാണിപ്പോൾ ജോലി. ഊഴമനുസരിച്ച് പോളിന് ഇന്നലെ ഡ്യൂട്ടിയുണ്ടായിരുന്നു. രാവിലെ 9ന് ഓഫിസിലെത്തി ഒപ്പിട്ട് സഹപ്രവർത്തകൻ കുഞ്ഞിക്കണ്ണന്റെ ബൈക്കിൽ കയറി പോൾ ചെറിയമല ജംക്‌ഷനിലിറങ്ങി. കുഞ്ഞിക്കണ്ണൻ പാക്കത്തെ ഡ്യൂട്ടി സ്ഥലത്തേക്കും പോയി.
മരച്ചുവട്ടിലെ മുളബെഞ്ചിലിരിക്കുമ്പോഴാണ് ആനകളുടെ സ്ഥിരം താവളമായ പാക്കംകോട്ട ഭാഗത്തുനിന്ന് 5 ആനകൾ റോഡിലേക്കിറങ്ങി വരുന്നതായി പോൾ കാണുന്നത്. എഴുന്നേറ്റ് മുന്നോട്ടോടിയെങ്കിലും 50 മീറ്ററോളം എത്തിയപ്പോഴേക്കും ഒരാന പാഞ്ഞെത്തി പോളിനെ തട്ടിയിട്ടു. പിന്നീട് ജീവനും മരണവുമായുള്ള പോരാട്ടവും.
ഈ ഭാഗം ആനത്താരയാണെന്നും ആന വരാനിടയുണ്ടെന്നും സഹപ്രവർത്തകർ പോളിനോട് പറഞ്ഞിരുന്നു. ആന വന്നാൽ കിടങ്ങിലേക്ക് ചാടുകയോ, കലുങ്കിനടിയിൽ അഭയം തേടുകയോ വേണമെന്നും പറഞ്ഞിരുന്നു. എന്നാൽ മരണം കാട്ടാനയുടെ രൂപത്തിൽ പോളിന് മുന്നിലേക്ക് എത്തുകയായിരുന്നു.
∙ നഷ്ടമായത് നിർധന കുടുംബത്തിന്റെ നായകനെ
കാട്ടാന ആക്രമണത്തിൽ നഷ്ടമായത് നിർധന കുടുംബത്തിന്റെ നായകനെ. പാക്കം വനാതിർത്തിയിലെ 10 സെന്റ് സ്ഥലവും വൻബാധ്യതകളുമുള്ള വെള്ളച്ചാലിൽ പോളിന്റെ ഏകവരുമാനം കുറുവ ദ്വീപിൽ നിന്നു ലഭിക്കുന്ന വേതനം മാത്രമാണ്. കുടുംബത്തിന്റെ നിർധനാവസ്ഥ കണ്ടാണ് പോളിനെ വനസംരക്ഷണ സമിതി ജോലിക്കെടുത്തത്. കുറുവയിലെത്തുന്ന സഞ്ചാരികളുടെ ഗൈഡും വാച്ചറുമായി പ്രവർത്തിക്കുന്നതാണ് ജോലി. ഒരു സംഘടനയുടെ സഹായത്താലാണ് ഏതാനും വർഷം മുമ്പ് ചെറിയൊരു വീടുണ്ടാക്കിയത്. ഭാര്യ സാലിക്കും ജോലിയില്ല. ഏകമകൾ സോന പത്താം ക്ലാസ് വിദ്യാർഥിനിയാണ്. അടുത്തയാഴ്ച മോഡൽ പരീക്ഷയായതിനാൽ സോനയ്ക്ക് പഠനാവധിയാണ്.
വീട്ടിലിരുന്നു പഠിക്കുമ്പോഴാണ് പിതാവിനെ ആന ആക്രമിച്ച വിവരമറിയുന്നത്. വീട്ടിലുണ്ടായിരുന്ന സാലിയും പോളിനെ ആശുപത്രിയിൽ കൊണ്ടുപോയതിനു പിന്നാലെ മാനന്തവാടിയിലേക്കോടി. പരുക്കുണ്ടെങ്കിലും പോൾ രക്ഷപെടുമെന്നാണ് നാട്ടുകാർ കരുതിയത്. എന്നാൽ ഗുരുതരമാണെന്നും കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നുവെന്നും അറിഞ്ഞതോടെ നാട്ടുകാരും അസ്വസ്ഥരായി. മരണവിവരമറിഞ്ഞ് സ്കൂളിൽ നിന്നെത്തിയ അധ്യാപകരും സഹപാഠികളും കരഞ്ഞുകലങ്ങി മയങ്ങിയ സോനയെ ആശ്വസിപ്പിക്കാനും പാടുപെട്ടു. ഒരാഴ്ച മുമ്പാണ് കല്യാണ വീട്ടിൽ പോയി മടങ്ങുകയായിരുന്ന ഗോത്രബാലനെ കാട്ടാന തൂമ്പിക്കൈ കൊണ്ട് എറിഞ്ഞത്. കുട്ടി ഇപ്പോഴും ചികിത്സയിലാണ്.