മാനന്തവാടി∙ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങൾക്ക് സഹായ ഹസ്തവുമായി ബോബി ചെമ്മണ്ണൂർ. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല പനച്ചിയിൽ അജീഷ്, പാക്കം വെള്ളച്ചാലിൽ പോൾ എന്നിവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് ബോബി ചെമ്മണ്ണൂർ നൽകിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി∙ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങൾക്ക് സഹായ ഹസ്തവുമായി ബോബി ചെമ്മണ്ണൂർ. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല പനച്ചിയിൽ അജീഷ്, പാക്കം വെള്ളച്ചാലിൽ പോൾ എന്നിവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് ബോബി ചെമ്മണ്ണൂർ നൽകിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സാന്നിധ്യത്തിലാണ് അജീഷിന്റെ വീട്ടിലെത്തി തുക കൈമാറിയത്.  

കൂടാതെ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ് കിടപ്പിലായ കാരേരി കോളനിയിലെ ശരത്തിന് ചികിത്സയ്ക്കും മറ്റുമായി 2 ലക്ഷം രൂപയും നൽകി. ഇന്ന് രാവിലെയാണ് ബോബി ഇവരുടെ വീടുകൾ സന്ദർശിച്ച് തുക നൽകിയത്. കൂടാതെ കുടുംബാംഗങ്ങൾക്ക് ആവശ്യമെങ്കിൽ ജോലി നൽകാമെന്നും ബോബി അറിയിച്ചു. 

ADVERTISEMENT

കർണാടക തുരത്തിയ മോഴയാനയായ ബേലൂർ മഖ്നയുടെ ആക്രമണത്തിലാണ് അജീഷ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 10നാണ് ബേലൂർ മഖ്ന പനച്ചിയിൽ അജീഷിനെ ചവിട്ടി കൊലപ്പെടുത്തിയത്. മതിൽ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ 16ന് വെകുറുവദ്വീപിനടുത്ത് കാട്ടാന ആക്രമണത്തിലാണ് വെള്ളച്ചാലിൽ പോൾ കൊല്ലപ്പെട്ടത്.