കൽപറ്റ ∙ കേരളത്തിന് അനുവദിച്ച 15.82 കോടി രൂപയിൽ നിന്ന്, വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കു നഷ്ടപരിഹാരവും കൊടുക്കാമെന്ന കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിന്റെ പ്രസ്താവനയിൽ രാഷ്ട്രീയപ്പോര്. നഷ്ടപരിഹാരം നൽകുന്നതിനു സുതാര്യമായ രീതി സർക്കാർ സ്വീകരിക്കണമെന്നും മന്ത്രി കൽപറ്റയിൽ പറഞ്ഞു. എന്നാൽ, കണക്കുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ കേരളത്തിന് അനുവദിച്ച 15.82 കോടി രൂപയിൽ നിന്ന്, വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കു നഷ്ടപരിഹാരവും കൊടുക്കാമെന്ന കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിന്റെ പ്രസ്താവനയിൽ രാഷ്ട്രീയപ്പോര്. നഷ്ടപരിഹാരം നൽകുന്നതിനു സുതാര്യമായ രീതി സർക്കാർ സ്വീകരിക്കണമെന്നും മന്ത്രി കൽപറ്റയിൽ പറഞ്ഞു. എന്നാൽ, കണക്കുകൾ സഹിതം സംസ്ഥാന വനം  മന്ത്രി എ.കെ. ശശീന്ദ്രൻ ഇതിനു മറുപടിയുമായെത്തിയതോടെ വിവാദം ചൂടുപിടിച്ചു. വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കേന്ദ്രഫണ്ടിൽ നിന്നു 10 ലക്ഷം രൂപ നൽകാത്തത് എന്താണെന്ന് സംസ്ഥാന വനംമന്ത്രി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് ടി. സിദ്ദീഖ് എംഎൽഎയും രംഗത്തെത്തി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ ലഭിക്കേണ്ടതാണ്. 

മുൻപ് വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കുൾപ്പെടെ ഈ പണം നൽകാൻ സർക്കാർ തയാറാകണം. കേന്ദ്ര മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആശാവഹമായ പുതിയ കാര്യങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. അപകടകാരിയായ വന്യമൃഗങ്ങളെ കൊല്ലാൻ ഡിഎഫ്ഒയ്ക്കോ സിസിഎഫിനോ ഉത്തരവിടാനുള്ള അധികാരം നൽകണം. ടൈഗർ റിസർവ് അല്ലെങ്കിലും കടുവകളുടെ ആക്രമണം ഏറ്റവും കൂടുതലുള്ള സ്ഥലമായതിനാൽ ടൈഗർ റിസർവുകൾക്ക് നൽകുന്ന പണം വയനാടിന് ലഭ്യമാക്കണം. വന്യമൃഗ ശല്യം കുറയ്ക്കാൻ കേന്ദ്രം കൂടുതൽ ഫണ്ട് അനുവദിക്കണം. എണ്ണം പെരുകിയ വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാനാവശ്യമായ നിയമഭേദഗതി വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. 

സ്ഥിരമായി മനുഷ്യന്റെ മരണത്തിന് കാരണമാകുന്ന, കൊല്ലുന്നത് ശീലമാക്കിയ കടുവയല്ലെങ്കിൽ അതിനെ യാതൊരു കാരണവശാലും കൊല്ലാൻ 1972-ലെ വന്യജീവി സംരക്ഷണ നിയമം അനുവദിക്കുന്നില്ലെന്ന് എ.കെ. ശശീന്ദ്രൻ പറഞ്ഞു. മനുഷ്യ ജീവന് അപകടകരമായ വന്യജീവികളെ കൊല്ലാൻ ചില സാഹചര്യങ്ങളിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനെ അധികാരപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിന്  ആ മൃഗത്തെ പിടികൂടാനോ മയക്കുവെടി വയ്ക്കാനോ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനോ സാധ്യമല്ല എന്ന് ബോധ്യപ്പെടണമെന്നും  വനത്തിൽ തുറന്നു വിടാൻ കഴിയില്ലെങ്കിൽ മാത്രമേ വന്യമൃഗത്തെ കൂട്ടിലടയ്ക്കാവൂ എന്നും നിയമത്തിൽ പറയുന്നുണ്ട്. 

കൂടുതൽ കർശന വ്യവസ്ഥകൾ ഉൾപെടുത്തിയും അധികാരപ്രയോഗം അപ്രായോഗികമാക്കിയും കേന്ദ്ര സർക്കാർ ഏജൻസികൾ വിവിധ വ്യവസ്ഥകൾ പിന്നെയും കൊണ്ടുവന്നു. ഇതുപ്രകാരം, കൂട് വയ്ക്കുന്നതും കെണിവയ്ക്കുന്നതും തുടർച്ചയായി പരാജയപ്പെട്ടാൽ മാത്രമേ മയക്കുവെടി പോലും വയ്ക്കാൻ നിർദേശിക്കാനാകൂ. ക്രിമിനൽ നടപടി ക്രമത്തിലെ 133ാം വകുപ്പ് പ്രകാരം വന്യജീവികൾക്കെതിരെ നടപടി സ്വീകരിക്കാൻ കലക്ടറെ അനുവദിക്കില്ലെന്നു ഹൈക്കോടതിയും വ്യക്തമാക്കി. വന്യജീവി ആക്രമണത്തിൽ നഷ്ടപരിഹാരം നൽകുന്നതിന് തുക അനുവദിക്കുന്നത് സംബന്ധിച്ച് ഭൂപേന്ദർ യാദവ് നടത്തിയ പ്രസ്താവന ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്നും മന്ത്രി പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT