മാനന്തവാടി ∙ തലപ്പുഴയിലെ ഗ്രാന്റ് സൂപ്പർ മാർക്കറ്റിൽ ഇന്നലെ പുലർച്ചെ തീപിടിത്തം. പുലർച്ചെ 1.30ഓടെയാണ് 12 മുറികളുള്ള കടയിൽ തീ പടർന്നത്. മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽ നിന്ന് 3 യൂണിറ്റും കൽപറ്റയിൽ നിന്നെത്തിയ ഒരു യൂണിറ്റും 2 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊലീസിന്റെയും നാട്ടുകാരുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി ∙ തലപ്പുഴയിലെ ഗ്രാന്റ് സൂപ്പർ മാർക്കറ്റിൽ ഇന്നലെ പുലർച്ചെ തീപിടിത്തം. പുലർച്ചെ 1.30ഓടെയാണ് 12 മുറികളുള്ള കടയിൽ തീ പടർന്നത്. മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽ നിന്ന് 3 യൂണിറ്റും കൽപറ്റയിൽ നിന്നെത്തിയ ഒരു യൂണിറ്റും 2 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊലീസിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ തീ മുഴുവനായും അണച്ചത്.

3 കടമുറികൾ പൂർണമായും കത്തിനശിച്ചു. തൊട്ടു മുകളിലുള്ള ഇസാഫ് ബാങ്കിന്റെ ശാഖയിലേക്കും തൊട്ടടുത്തുള്ള 6 കടമുറികളിലേക്കും പിറകിലുള്ള വീട്ടിലേക്കും തീ പടരാതെ സൂക്ഷിക്കാൻ സമയോചിത ഇടപെടൽ കൊണ്ട് സാധിച്ചു. ബാങ്കിലേക്ക് തീ പടരുന്നത് തടയാൻ കഴിഞ്ഞെങ്കിലും കനത്ത ചൂടിൽ എസി, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. തലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ADVERTISEMENT

അഗ്നിരക്ഷാ പ്രവർത്തനത്തിൽ മാനന്തവാടി സ്റ്റേഷൻ ഓഫിസർ പി.വി. വിശ്വാസ്, അസി. സ്റ്റേഷൻ ഓഫിസർ ടി. സുരേഷ്കുമാർ, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ കെ. സനൂപ്, സി.എ. ജയൻ, ഹെൻറി ജോർജ്, പ്രവീൺ കുമാർ, മനു അഗസ്റ്റിൻ, കെ.എസ്. ശ്രീജിത്ത്, കെ. സുധീഷ്, കെ. ജിതിൻ, കെ. ശ്രീകാന്ത്, ബിനീഷ് ബേബി, ഹോം ഗാർഡുമാരായ വി.സി. ജോർജ്, എം.എസ്. ബിജു, കെ.ജി. ഗോവിന്ദൻകുട്ടി എന്നിവർ പങ്കാളികളായി.