മുള്ളൻകൊല്ലി ∙ ടൗൺ പരിസരത്തെ കൃഷിയിടത്തിൽ കടുവയെ കണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് വനപാലകരും പൊലീസും സ്ഥലത്ത് പരിശോധന നടത്തി. തമിഴ്നാട് സ്വദേശി പനീറാണ് (60) രാവിലെ തട്ടാംപറമ്പിൽ കുര്യന്റെ സ്ഥലത്ത് കടുവയെ കണ്ടെന്നു വെളിപ്പെടുത്തിയത്. കാട്ടുപന്നിയെ ഓടിച്ചുപോയെന്നാണ് പനീർ പറയുന്നത്. വിവരമറിഞ്ഞെത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുള്ളൻകൊല്ലി ∙ ടൗൺ പരിസരത്തെ കൃഷിയിടത്തിൽ കടുവയെ കണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് വനപാലകരും പൊലീസും സ്ഥലത്ത് പരിശോധന നടത്തി. തമിഴ്നാട് സ്വദേശി പനീറാണ് (60)  രാവിലെ തട്ടാംപറമ്പിൽ കുര്യന്റെ സ്ഥലത്ത് കടുവയെ കണ്ടെന്നു വെളിപ്പെടുത്തിയത്. കാട്ടുപന്നിയെ ഓടിച്ചുപോയെന്നാണ് പനീർ പറയുന്നത്. വിവരമറിഞ്ഞെത്തിയ വനപാലകരും പൊലീസും സമീപ സ്ഥലങ്ങളിൽ പരിശോധന നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. ഇവിടെ നിന്ന് ഒരു കിലോമീറ്ററകലെ വടാനക്കവലയിലാണ് കഴിഞ്ഞ ദിവസം ഒരു കടുവ കൂട്ടിൽ കുടുങ്ങിയത്. 

ഈ സാഹചര്യത്തിൽ മറ്റൊരു കടുവ കൂടി പ്രദേശത്തുണ്ടോയെന്ന ആശങ്കയിലാണ് ജനം. എന്നാൽ വനംവകുപ്പ് ഇക്കാര്യം നിഷേധിച്ചു. തോട്ടത്തിൽ കരിയിലകൾ നിറഞ്ഞുകിടക്കുന്നതിനാൽ കാൽപാടുകളോ മറ്റ് അടയാളങ്ങളോ ഇല്ല. ക്ഷീരസംഘം പരിസരത്ത് കാക്കനാട്ട് തോമസിന്റെ പശുക്കിടാവിനെ ഞായറാഴ്ച കടുവ കൊന്ന് ഭാഗികമായി ഭക്ഷിച്ചിരുന്നു. ഇവിടെ സ്ഥാപിച്ച കൂട് കഴിഞ്ഞ ദിവസം വനപാലകർ തിരിച്ചുകൊണ്ടുപോയിരുന്നു.

വാളവയൽ വട്ടത്താനിയിലെ സ്വകാര്യ കൃഷിയിടത്തിൽ വന്യജീവി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയ മാനിന്റെ ജഡാവശിഷ്ടം.

കൃഷിയിടത്തിൽ മാനിന്റെ ജഡം; കടുവ ഭക്ഷിച്ചതെന്നു സംശയം

ബത്തേരി∙ വാളവയൽ വട്ടത്താനിയിലെ സ്വകാര്യ കൃഷിയിടത്തിൽ വന്യജീവി ഭക്ഷിച്ച നിലയിൽ മാനിന്റെ ജഡാവശിഷ്ടം കണ്ടെത്തി. ഇന്നലെ വൈകിട്ടു കുളത്തിലെ കൃഷിയിടത്തിന് സമീപത്തെ മരച്ചുവട്ടിലാണ് ജഡാവശിഷ്ടം കണ്ടത്. മാനിനെ പിടികൂടിയത് കടുവയാണെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു.