മാനന്തവാടി ∙ പെർമിറ്റില്ലാതെ രാത്രികാല ദീർഘദൂര ബസ് സർവീസുകൾ വീണ്ടും വ്യാപകമായി. പലവട്ടം പിഴ ചുമത്തിയിട്ടും അനധികൃത സർവീസ് തുടരുന്ന സാഹചര്യത്തിൽ മോട്ടർ വാഹന വകുപ്പ് കർശന നടപടികൾ സ്വീകരിച്ചു തുടങ്ങി. കോട്ടയത്തേക്ക് സർവീസ് നടത്തുകയായിരുന്ന ആൻഡ്രൂ ബസ് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി ∙ പെർമിറ്റില്ലാതെ രാത്രികാല ദീർഘദൂര ബസ് സർവീസുകൾ വീണ്ടും വ്യാപകമായി. പലവട്ടം പിഴ ചുമത്തിയിട്ടും അനധികൃത സർവീസ് തുടരുന്ന സാഹചര്യത്തിൽ മോട്ടർ വാഹന വകുപ്പ് കർശന നടപടികൾ സ്വീകരിച്ചു തുടങ്ങി. കോട്ടയത്തേക്ക് സർവീസ് നടത്തുകയായിരുന്ന ആൻഡ്രൂ ബസ് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. സർവീസ് റദ്ദാക്കിയതോടെ പണം മുൻകൂർ അടച്ച് ടിക്കറ്റ് ബുക്ക് ചെയ്തവർ പ്രതിഷേധമുയർത്തി. സംഭവമറിഞ്ഞ് മാനന്തവാടി എഎസ്ഐ കെ.കെ. അഷ്റഫിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി.

താഴെയങ്ങാടി കെഎസ്ആർടിസി സബ് ഡിപ്പോ പരിസരത്തു നടത്തിയ ചർച്ചയെ തുടർന്നു തൃശൂരിലേക്കുള്ള കെഎസ്ആർടിസി ബസിൽ കുറച്ചു യാത്രക്കാരെ പറഞ്ഞയച്ചു. ചിലർ യാത്ര റദ്ദാക്കി തിരിച്ചു പോയി. തങ്ങൾക്ക് ഉണ്ടായ സമയ നഷ്ടത്തിനു കാരണക്കാരായ ബസ് ഉടമകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് യാത്രക്കാർ ഉദ്യോഗസ്ഥർക്കു പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം 22നും ഇതേ ബസ് പെർമിറ്റില്ലാതെ സർവീസ് നടത്തിയതിന്റെ പേരിൽ മോട്ടർ വാഹന വകുപ്പ് പിടികൂടി പിഴ അടപ്പിച്ചിരുന്നു. ഇത് ആറാം തവണയാണ് ഒരേ ബസ് പെർമിറ്റില്ലാതെ സർവീസ് നടത്തിയതിന് പിടികൂടുന്നതെന്നും അധികൃതർ പറഞ്ഞു.