വയനാടൻ ജനതയ്ക്കൊപ്പം രാപകൽ ഉണ്ടാകും: ആനിരാജ
മാനന്തവാടി ∙ വയനാടൻ ജനതയ്ക്കൊപ്പം രാപകൽ കൂടെയുണ്ടാകുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ആനി രാജ. എൽഡിഎഫ് മാനന്തവാടി മണ്ഡലം കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു അവർ. വന്യമൃഗശല്യം ഉൾപ്പെടെ വയനാടിനെ ബാധിക്കുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിനു മുന്നിൽ നിൽക്കും. വിഷപ്പാമ്പിനെപ്പോലെ സംഘപരിവാർ നാടിനെ വരിഞ്ഞുമുറുക്കവേ

മാനന്തവാടി ∙ വയനാടൻ ജനതയ്ക്കൊപ്പം രാപകൽ കൂടെയുണ്ടാകുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ആനി രാജ. എൽഡിഎഫ് മാനന്തവാടി മണ്ഡലം കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു അവർ. വന്യമൃഗശല്യം ഉൾപ്പെടെ വയനാടിനെ ബാധിക്കുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിനു മുന്നിൽ നിൽക്കും. വിഷപ്പാമ്പിനെപ്പോലെ സംഘപരിവാർ നാടിനെ വരിഞ്ഞുമുറുക്കവേ രാജ്യത്തിന്റെ സമരഭൂമികയിൽ ഇനിയും പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു. കൺവൻഷൻ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി.കെ.സൈനബ ഉദ്ഘാടനം ചെയ്തു.
ഒ.ആർ.കേളു എംഎൽഎ അധ്യക്ഷത വഹിച്ചു. പി.സന്തോഷ് കുമാർ എംപി, ചെറുവയൽ രാമൻ, നേതാക്കളായ പി.ഗഗാറിൻ, കാസിം ഇരിക്കൂർ, പി.വി.സഹദേവൻ, സി.കെ.ശിവരാമൻ, എ.എൻ.പ്രഭാകരൻ, ഇ.ജെ.ബാബു, പി.കെ.മൂർത്തി, കുര്യാക്കോസ് മുള്ളൻമട, ഫാ.വർഗീസ് മറ്റമന, വി.കെ.ശശിധരൻ, പി.എം ഷെബീറലി, അസീസ് കൊടക്കാടൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എ.എൻ.പ്രഭാകരൻ (ചെയർ), വി.കെ. ശശിധൻ (കൺ.), നിഖിൽ പത്മനാഭൻ (ട്രഷ).