വേനൽ: ജലക്ഷാമം നേരിടാൻ ജനവും ജനപ്രതിനിധികളും; തടയണകൾക്ക് പുതുജീവൻ
നടവയൽ∙ ഏറെ വൈകിയാണെങ്കിലും വേനൽക്കാലത്തെ കടുത്ത ജലക്ഷാമം നേരിടാൻ പുഴകളിലും തോടുകളിലും നാട്ടുകാരുടെ നേതൃത്വത്തിൽ വെള്ളം തടഞ്ഞുനിർത്താനുള്ള നടപടി ആരംഭിച്ചു. വർഷങ്ങളായി തകർന്നു കിടക്കുന്നതും പലക നഷ്ടപ്പെട്ടതുമായ തടയണകളാണു ത്രിതല പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ നാട്ടുകാരും ശുദ്ധജലവിതരണ പദ്ധതി

നടവയൽ∙ ഏറെ വൈകിയാണെങ്കിലും വേനൽക്കാലത്തെ കടുത്ത ജലക്ഷാമം നേരിടാൻ പുഴകളിലും തോടുകളിലും നാട്ടുകാരുടെ നേതൃത്വത്തിൽ വെള്ളം തടഞ്ഞുനിർത്താനുള്ള നടപടി ആരംഭിച്ചു. വർഷങ്ങളായി തകർന്നു കിടക്കുന്നതും പലക നഷ്ടപ്പെട്ടതുമായ തടയണകളാണു ത്രിതല പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ നാട്ടുകാരും ശുദ്ധജലവിതരണ പദ്ധതി നടത്തിപ്പുകാരും ചേർന്നു നന്നാക്കുന്നത്.
മണൽച്ചാക്കുകൾ അടുക്കിവച്ചാണ് കുടിവെള്ള പദ്ധതികളോടു ചേർന്നുള്ള, തകർന്നുകിടക്കുന്ന തടയണകൾ താൽക്കാലികമായി അടച്ച് ഒഴുക്കുവെള്ളം തടഞ്ഞു നിർത്തുന്നത്. വെള്ളം കെട്ടിനിർത്തിയതിനെ തുടർന്നു പമ്പ് ഹൗസുകളുടെ കിണറുകളിൽ വെള്ളമായതിനാൽ ആഴ്ചകളായി പമ്പിങ് നിലച്ച പല പമ്പ് ഹൗസുകളും പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്.
വെള്ളം കെട്ടിനിർത്തിയതോടെ പുഴയോടു ചേർന്ന പ്രദേശത്തെ കിണറുകളിലും വെള്ളമായി തുടങ്ങി. വരൾച്ചയുടെ വരവറിയിച്ച ആദ്യഘട്ടത്തിൽ തന്നെ ഇത്തരം പ്രവൃത്തികൾ നടത്തിയിരുന്നെങ്കിൽ പമ്പിങ് മുടങ്ങില്ലായിരുന്നുവെന്നാണ് ജനത്തിനു പറയാനുള്ളത്. വരും വർഷങ്ങളിൽ വേനലിലെ ശുദ്ധജല വിതരണം കാര്യക്ഷമമാക്കുന്നതിനുള്ള നടപടി മുൻകൂട്ടിക്കണ്ടു നടപ്പാക്കണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.
നാട്ടുകാർക്കു വേണ്ടി മാത്രം രംഗത്തിറങ്ങി ചെക്കിട്ട കോളനിക്കാർ
പനമരം∙ നരസി പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെ ജലനിധിക്ക് കീഴിലെ നടവയൽ ശുദ്ധജലവിതരണ പദ്ധതിയിലെ പമ്പിങ് നിലച്ച് ജനങ്ങളുടെ കുടിവെള്ളം മുട്ടിയ മനോരമ വാർത്ത ശ്രദ്ധയിൽ പെട്ടതോടെ കോളനിക്കാർ രംഗത്തിറങ്ങി തടയണ അടയ്ക്കാനുള്ള സംവിധാനം ഒരുക്കി. ശുദ്ധജലവിതരണ പദ്ധതിയിൽ അംഗങ്ങളോ ഉപഭോക്താക്കളോ അല്ലാത്ത ചെക്കിട്ട കോളനിയിലെ യുവാക്കളും യുവതികളും ചേർന്നാണ് നാട്ടുകാരുടെ കുടിവെള്ളം മുട്ടാതിരിക്കാൻ രംഗത്തിറങ്ങിയത്. പലക നഷ്ടപ്പെട്ടതിനെ തുടർന്ന് പദ്ധതിയോട് ചേർന്ന് ഉപയോഗശൂന്യമായി കിടന്ന തടയണയിൽ കമുക് വാരികൾ നിരത്തി പ്ലാസ്റ്റിക് വിരിച്ച് മണൽച്ചാക്കുകൾ അടുക്കിയാണ് പദ്ധതി പ്രദേശത്തെ കിണറ്റിലേക്കു വെള്ളം എത്തിച്ചത്.
ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ ശുദ്ധജലവിതരണം ഉണ്ടായിരിക്കില്ലെന്ന് അറിയിച്ച പദ്ധതിയിൽ വെളളം എത്തിയതോടെ പമ്പിങ് പുനരാരംഭിച്ചു. ജലനിധി പദ്ധതി ആരംഭിച്ചതിനുശേഷം പുഴയിൽ വെള്ളമില്ലാതെ പമ്പിങ് മുടങ്ങുന്നത് ഇതു രണ്ടാം തവണയായിട്ടും പഞ്ചായത്തിന്റെയോ മറ്റ് അധികൃതരുടെയോ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിരുന്നില്ല. വരൾച്ചയുടെ ആദ്യഘട്ടത്തിൽ തടയണയിൽ പലകയിട്ട് വെള്ളം തടഞ്ഞു നിർത്തിയിരുന്നു എങ്കിൽ വെള്ളംകുടി മുട്ടില്ലായിരുന്നുവെന്നും താൽക്കാലിക തടയണ നിർമിക്കാൻ രംഗത്തിറങ്ങിയ കോളനിക്കാരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും നാട്ടുകാർ പറയുന്നു.