കൽപറ്റ നഗരത്തിൽ ആശങ്ക പരത്തി വീണ്ടും കാട്ടുപോത്ത്
കൽപറ്റ ∙ നഗരത്തിൽ കാട്ടുപോത്തിറങ്ങിയത് ആശങ്ക പരത്തി. ഇന്നലെ പുലർച്ചെയാണു നഗരത്തിലെ ജല അതോറിറ്റി ഓഫിസിന് സമീപം കാട്ടുപോത്തിറങ്ങിയത്. ആളുകൾ ബഹളം വച്ചതോടെ കാട്ടുപോത്ത് ബൈപാസിലൂടെ വനമേഖലയിലേക്കു കയറി. കൽപറ്റ പൊലീസും സ്ഥലത്തെത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ പെരുന്തട്ട നടുപ്പാറയിലും

കൽപറ്റ ∙ നഗരത്തിൽ കാട്ടുപോത്തിറങ്ങിയത് ആശങ്ക പരത്തി. ഇന്നലെ പുലർച്ചെയാണു നഗരത്തിലെ ജല അതോറിറ്റി ഓഫിസിന് സമീപം കാട്ടുപോത്തിറങ്ങിയത്. ആളുകൾ ബഹളം വച്ചതോടെ കാട്ടുപോത്ത് ബൈപാസിലൂടെ വനമേഖലയിലേക്കു കയറി. കൽപറ്റ പൊലീസും സ്ഥലത്തെത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ പെരുന്തട്ട നടുപ്പാറയിലും കാട്ടുപോത്തിറങ്ങി. കഴിഞ്ഞ കുറച്ചു മാസങ്ങളായിട്ടു കൽപറ്റയിലും പരിസര പ്രദേശങ്ങളിലും കാട്ടുപോത്തുകളിറങ്ങുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരി 9നു രാത്രിയിൽ മടിയൂർകുനി എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിനു സമീപത്തെ ഇടവഴിയിലാണ് ആദ്യം കാട്ടുപോത്തിനെ കണ്ടത്.
ഇൗ സമയം അതുവഴി വരികയായിരുന്ന ബൈക്ക് യാത്രികരാണു കാട്ടുപോത്തിനെ കണ്ടത്. ഇവർ മൊബൈൽഫോണിൽ ദൃശ്യം പകർത്തുന്നതിനിടെ, കാട്ടുപോത്ത് സമീപത്തെ സ്വകാര്യ തോട്ടത്തിലേക്ക് കയറി.പിറ്റേന്ന് രാവിലെയോടെ ചുഴലിയിലെ ജനവാസ കേന്ദ്രത്തിലും കാട്ടുപോത്ത് എത്തി. തുടർന്ന് നാട്ടുകാർ ചേർന്നു കാട്ടുപോത്തിനെ തുരത്തി. കഴിഞ്ഞ ജനുവരി 18ന്, നഗരത്തിൽ നിന്നു ഒരു കിലോമീറ്റർ മാത്രം അകലെയുള്ള തുർക്കി ബസാർ നാരങ്ങാക്കണ്ടിയിലെ ജനവാസ മേഖലയിൽ 2 കാട്ടുപോത്തുകൾ ഇറങ്ങിയിരുന്നു.