തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക്; പ്രചാരണച്ചൂട്
ആനി രാജയുടെ പ്രചാരണം ഇന്ന് കൽപറ്റ മണ്ഡലത്തിൽ കൽപറ്റ ∙ എൽഡിഎഫ് സ്ഥാനാർഥി ആനി രാജ ഇന്നു കൽപറ്റ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പര്യടനം നടത്തും. രാവിലെ 7.30ന് ലക്കിടിയിൽ നിന്നു പര്യടനം തുടങ്ങും. 8നു തളിപ്പുഴ, 8.30നു കുന്നമ്പറ്റ, 8.45നു പുത്തൂർ വയൽ, 9ന് മാനിവയൽ, 9.15ന് ചെമ്പോത്തറ, 9.30നു നെടുമ്പാല, 9.45ന്
ആനി രാജയുടെ പ്രചാരണം ഇന്ന് കൽപറ്റ മണ്ഡലത്തിൽ കൽപറ്റ ∙ എൽഡിഎഫ് സ്ഥാനാർഥി ആനി രാജ ഇന്നു കൽപറ്റ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പര്യടനം നടത്തും. രാവിലെ 7.30ന് ലക്കിടിയിൽ നിന്നു പര്യടനം തുടങ്ങും. 8നു തളിപ്പുഴ, 8.30നു കുന്നമ്പറ്റ, 8.45നു പുത്തൂർ വയൽ, 9ന് മാനിവയൽ, 9.15ന് ചെമ്പോത്തറ, 9.30നു നെടുമ്പാല, 9.45ന്
ആനി രാജയുടെ പ്രചാരണം ഇന്ന് കൽപറ്റ മണ്ഡലത്തിൽ കൽപറ്റ ∙ എൽഡിഎഫ് സ്ഥാനാർഥി ആനി രാജ ഇന്നു കൽപറ്റ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പര്യടനം നടത്തും. രാവിലെ 7.30ന് ലക്കിടിയിൽ നിന്നു പര്യടനം തുടങ്ങും. 8നു തളിപ്പുഴ, 8.30നു കുന്നമ്പറ്റ, 8.45നു പുത്തൂർ വയൽ, 9ന് മാനിവയൽ, 9.15ന് ചെമ്പോത്തറ, 9.30നു നെടുമ്പാല, 9.45ന്
ആനി രാജയുടെ പ്രചാരണം ഇന്ന് കൽപറ്റ മണ്ഡലത്തിൽ
കൽപറ്റ ∙ എൽഡിഎഫ് സ്ഥാനാർഥി ആനി രാജ ഇന്നു കൽപറ്റ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പര്യടനം നടത്തും. രാവിലെ 7.30ന് ലക്കിടിയിൽ നിന്നു പര്യടനം തുടങ്ങും. 8നു തളിപ്പുഴ, 8.30നു കുന്നമ്പറ്റ, 8.45നു പുത്തൂർ വയൽ, 9ന് മാനിവയൽ, 9.15ന് ചെമ്പോത്തറ, 9.30നു നെടുമ്പാല, 9.45ന് കൈരളി, 10ന് നെല്ലിമാളം, 10.15നു കുട്ടമംഗലം, 10.30നു എടപ്പെട്ടി, 10.45ന് ചെലഞ്ഞിച്ചാൽ, 11ന് തെനേരി, 11.15ന് കാര്യമ്പാടി, 11.30ന് വരദൂർ, 11.45ന് നെല്ലിയമ്പം, ഉച്ചയ്ക്ക് 12ന് ചിറ്റാലൂർകുന്ന്, 12.15നു മില്ലിമുക്ക്, 12.30ന് പറളിക്കുന്ന്, 12.45ന് പള്ളിക്കുന്ന്, വൈകിട്ടു 3ന് മലന്തോട്ടം, 3.15ന് കരിഞ്ഞുകുന്ന്, 3.30ന് മെച്ചന, 3.45നു കുഴിവയൽ, 4നു മുണ്ടക്കുറ്റി, 4.15നു പുതുശ്ശേരിക്കടവ്, 4.30ന് പതിനാറാം മൈൽ, 4.45ന് ചെന്നലോട് പള്ളി, 5ന് മൈലാടും കുന്ന്, 5.15ന് തരിയോട് എച്ച്‌എസ്, 5.30ന് പാറത്തോട്, 5.45ന് ഇടിയം വയൽ, 6ന് അച്ചൂർ നോർത്ത്, 6.15ന് പാറക്കുന്ന്, 6.30ന് കല്ലൂർ, 6.45ന് വെങ്ങപ്പള്ളി, രാത്രി 7ന് എടഗുനി, 7.15ന് ഓണിവയൽ എന്നിവിടങ്ങളിലെ പര്യടനങ്ങൾക്കു ശേഷം 7.30ന് എമിലിയിൽ സമാപിക്കും.
മഹിളാ സംഘടനകൾ പ്രതിഷേധിച്ചു
ബത്തേരി∙ വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇടത് അനുകൂല മഹിളാ സംഘടനകൾ ടൗണിൽ പ്രകടനം നടത്തി. ബീന വിജയൻ, രുഗ്മിണി സുബ്രഹ്മണ്യൻ, എൻ.പി.കുഞ്ഞുമോൾ, ബിന്ദു മനോജ്, ടി.ജെ.ശാലിനി, കെ.ജി.രുഗ്മിണി എന്നിവർ പ്രസംഗിച്ചു.
യുഡിഎഫ് പ്രചാരണ വാഹനജാഥ ഇന്നു മുതൽ
മാനന്തവാടി ∙ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പു പ്രചാരണ ഭാഗമായി മാനന്തവാടി നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി ഇന്നും നാളെയും പ്രചാരണ ജാഥ സംഘടിപ്പിക്കും. കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം നയിക്കുന്ന ജാഥ ഇന്നു രാവിലെ 8നു നടവവയലിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദീഖ് എംഎൽഎ ഉദ്‌ഘാടനം ചെയ്യും.
യുഡിഎഫിനു പിന്തുണ
കൽപറ്റ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ നവജന ശക്തി കോൺഗ്രസ് പാർട്ടി യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചു. ദേശീയ പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ ബാബു മക്കിയാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഫാ. ജോർജ് മാത്യു, അജയൻ മുള്ളൻകൊല്ലി, സതീഷ് കുമാർ മാനന്തവാടി, മത്തായി പനമരം എന്നിവർ പ്രസംഗിച്ചു.
ഐ.സി. ബാലകൃഷ്ണൻ തിരഞ്ഞെടുപ്പ് പര്യടനം നടത്തി
മുള്ളൻകൊല്ലി ∙ രാഹുൽഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഐ.സി.ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിൽ നടത്തുന്ന പര്യടനം പട്ടാണിക്കൂപ്പിൽ നിന്നാരംഭിച്ചു. കെപിസിസി നിർവാഹക സമിതി അംഗം കെ.എൽ.പൗലോസ് ഉദ്ഘാടനം ചെയ്തു.എം.എ.അസീസ് അധ്യക്ഷത വഹിച്ചു. സംഷാദ് മരക്കാർ, എം.എ.അസൈനാർ, ഡി.പി.രാജശേഖരൻ, എൻ.യു.ഉലഹന്നൻ, ബീനാജോസ്, ഇ.എ.ശങ്കരൻ, ഗിരിജ കൃഷ്ണൻ, വർഗീസ് മുരിയൻകാവിൽ, ഷിനോ കടുപ്പിൽ, ജിസ്റ മുനീർ തുടങ്ങിയവർ പ്രസംഗിച്ചു.
തിരഞ്ഞെടുപ്പ് രണ്ടാം സ്വാതന്ത്ര്യ സമരം;മുനവ്വറലി തങ്ങൾ
മാനന്തവാടി ∙ ഇത്തവണത്തെ ലോകസഭാ തിരഞ്ഞെടുപ്പ് രണ്ടാം സ്വാതന്ത്ര്യസമര പോരാട്ടമാണെന്നു യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. വാളാട് നടന്ന യുഡിഎഫ് കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടാം സ്വാതന്ത്ര്യ സമരം വർഗീയ ഫാഷിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താനാണ്. ഇസ്മായിൽ കമ്പളക്കാട്, കേളോത്ത് അബ്ദുല്ല, എം.വേണുഗോപാൽ, സിൽവി തോമസ്, മോയി കാസ്മി, സൽമ മോയി, കുന്നോത്ത് ഇബ്രാഹിം ഹാജി, ടോം മാത്യു, ജോൽസി സാജു എന്നിവർ പ്രസംഗിച്ചു.
മോദി ഇന്ത്യയെ ശിഥിലമാക്കുന്നു: സി.ആർ.നീലകണ്ഠൻ
മാനന്തവാടി ∙ വൈരുധ്യങ്ങളുടെയും ബഹുസ്വരതയുടെയും നാടായ ഇന്ത്യയെ ശിഥിലമാക്കുന്ന നിലപാടാണ് നരേന്ദ്രമോദിയുടെ ബിജെപി സർക്കാരും അതിനെ നിയന്ത്രിക്കുന്ന ആർഎസ്എസും സ്വീകരിക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി നരിപ്പള്ളി കോളനിയിൽ നടന്ന യുഡിഎഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു.