കനത്ത വേനലിൽ വ്യാപക കൃഷിനാശം
അമ്പലവയൽ ∙ മഴ അകന്നു തന്നെ, കനത്ത വേനലിന്റെ ദുരിതമൊഴിയാതെ കാർഷിക മേഖല. കൃഷിയിടങ്ങളിൽ ആവശ്യത്തിന് വെള്ളമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് കർഷകർ. പലയിടങ്ങളിലും ഇന്നലെ ചെറിയ മഴ പെയ്തെങ്കിലും കാർഷിക മേഖലയിൽ ആശ്വാസമാകേണ്ട വിധത്തിൽ കാര്യമായി പെയ്തില്ല. ജില്ലയിൽ പലയിടങ്ങളിലും മഴയില്ലാത്തതിനാലും വെള്ളം

അമ്പലവയൽ ∙ മഴ അകന്നു തന്നെ, കനത്ത വേനലിന്റെ ദുരിതമൊഴിയാതെ കാർഷിക മേഖല. കൃഷിയിടങ്ങളിൽ ആവശ്യത്തിന് വെള്ളമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് കർഷകർ. പലയിടങ്ങളിലും ഇന്നലെ ചെറിയ മഴ പെയ്തെങ്കിലും കാർഷിക മേഖലയിൽ ആശ്വാസമാകേണ്ട വിധത്തിൽ കാര്യമായി പെയ്തില്ല.
ജില്ലയിൽ പലയിടങ്ങളിലും മഴയില്ലാത്തതിനാലും വെള്ളം ലഭിക്കാത്തുകൊണ്ടും നെൽക്കൃഷി വ്യാപകമായി ഉണങ്ങി പോയി. കൊയ്ത്തിനു പാകമായ നെല്ലാണ് ഉണങ്ങി പോയതിൽ ഏറെയും. സ്ഥിരമായി കൃഷിയിറക്കുന്നവരാണ് പലരുമെങ്കിലും വേനലിൽ നെൽക്കൃഷി ഉണങ്ങി പോകാറില്ലെന്നും സമീപത്തെ ജലാശയങ്ങളെല്ലാം വറ്റിയതിനാൽ ഇത്തവണ വയലിലേക്ക് വെള്ളം എത്തിക്കാൻ സാധിക്കാത്തതാണ് തിരിച്ചടിയായതെന്നും കർഷകർ പറയുന്നു.