മാനന്തവാടി ∙ മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് നഗരത്തിൽ ഇന്നു മുതൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തും. ഗാന്ധിപാർക്ക് മുതൽ കെ.ടി. കവല വരെയുള്ള ഭാഗത്തുള്ള നവീകരണ ജോലികൾ ഇന്നു തുടങ്ങും. എരുമത്തെരുവ് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ ബ്ലോക്ക് ഓഫിസ് റോഡ് വഴി ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പ്രവേശിക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി ∙ മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് നഗരത്തിൽ ഇന്നു മുതൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തും. ഗാന്ധിപാർക്ക് മുതൽ കെ.ടി. കവല വരെയുള്ള ഭാഗത്തുള്ള നവീകരണ ജോലികൾ ഇന്നു തുടങ്ങും. എരുമത്തെരുവ് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ ബ്ലോക്ക് ഓഫിസ് റോഡ് വഴി ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പ്രവേശിക്കണം. ബസുകൾ സ്റ്റാൻഡിൽ ആളുകളെ ഇറക്കിയ ശേഷം താഴെയങ്ങാടി റോഡ് വഴി പോസ്റ്റ് ഓഫിസ് കവലയിൽ പ്രവേശിച്ച് ചൂട്ടക്കടവ്- ഫാ. ജികെഎം സ്കൂൾ റോഡ് വഴി തിരിച്ച് പോകണം. നാലാം മൈൽ, കല്ലോടി ഭാഗത്ത് നിന്നു വരുന്ന ബസുകൾ ബസ് സ്റ്റാൻഡിൽ പ്രവേശിച്ച ശേഷം നഗരം ചുറ്റാതെ അതുവഴി തന്നെ തിരിച്ച് പോകണം.

മൈസൂരു റോഡ്, കൊയിലേരി ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ സെന്റ് ജോസഫ്സ് റോഡ് വഴി ബസ് സ്റ്റാൻഡ് ഭാഗത്ത് എത്തുകയും അതുവഴി തന്നെ തിരിച്ച് പോവുകയും ചെയ്യണം. റോഡ് പണി കഴിയുന്നതുവരെ സെന്റ് ജോസഫ്‌സ് റോഡ് വഴി ടു വേയായി വാഹനങ്ങൾ കടത്തിവിടും.ഗാന്ധിപാർക്കിൽ നിന്നുള്ള വാഹനങ്ങൾക്ക് വൺവേ ആയി ക്ലബ്ബ്കുന്ന് റോഡിലൂടെ ചൂട്ടക്കടവ് റോഡിൽ പ്രവേശിക്കാം. തവിഞ്ഞാൽ ഭാഗത്തുനിന്നു വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ താഴെയങ്ങാടി റോഡ് വഴി ബസ് സ്റ്റാൻഡിൽ പ്രവേശിക്കുകയും അതു വഴി തന്നെ തിരിച്ചുപോവുകയും ചെയ്യണം.മൈസൂരു റോഡിൽ നിന്നു കൽപറ്റ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചെറ്റപ്പാലം- വള്ളിയൂർക്കാവ് ബൈപാസ് വഴി മാനന്തവാടി- കൈതയ്ക്കൽ റോഡിൽ പ്രവേശിക്കണം.  

ADVERTISEMENT

തലപ്പുഴ ഭാഗത്തേക്കുള്ള ലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാതെ ചെറ്റപ്പാലം ബൈപാസ് വഴി എരുമത്തെരുവ് വഴി പോകണം. മലയോര ഹൈവേയുടെ ജോലികൾ പൂർത്തിയാക്കുന്നത് വരെ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് സൗകര്യപ്രദമായ സ്റ്റാൻഡ് ഉപയോഗിക്കാം.  ചൂട്ടക്കടവ് റോഡിൽ നിലവിൽ പാർക്കു ചെയ്യുന്ന ജീപ്പുകൾ താഴേക്കു മാറി തവിഞ്ഞാൽ ഭാഗത്തേക്കുള്ള റോഡരികിലേക്ക് മാറ്റി പാർക്കു ചെയ്യണം. ഗതാഗത നിയന്ത്രണവുമായി എല്ലാവരും സഹകരിക്കണമെന്ന് നഗരസഭാ ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, സ്ഥിരം സമിതി അധ്യക്ഷൻ പി.വി.എസ്. മൂസ, കൗൺസിലർ പി.വി. ജോർജ് എന്നിവർ അറിയിച്ചു.