ഗൂഡല്ലൂർ ∙ നീലഗിരി ജില്ലയിലേക്കുള്ള സഞ്ചാരികൾക്ക് ഇ പാസ് നിർബന്ധമാക്കിയതോടെ നിലച്ചത് ടൂറിസം സീസണിലെ ഒട്ടേറെപ്പേരുടെ ഉപജീവനമാര്‍ഗം. ഊട്ടി സീസൺ മാത്രം പ്രതീക്ഷിച്ച് ലക്ഷക്കണക്കിന് രൂപ മുടക്കിയ വ്യാപാര മേഖല വന്‍ പ്രതിസന്ധിയിലായി. റിസോർട്ടുകളിൽ താമസിക്കാൻ മുറി ബുക് ചെയ്തവർ കൂട്ടത്തോടെ ബുക്കിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗൂഡല്ലൂർ ∙ നീലഗിരി ജില്ലയിലേക്കുള്ള സഞ്ചാരികൾക്ക് ഇ പാസ് നിർബന്ധമാക്കിയതോടെ നിലച്ചത് ടൂറിസം സീസണിലെ ഒട്ടേറെപ്പേരുടെ ഉപജീവനമാര്‍ഗം. ഊട്ടി സീസൺ മാത്രം പ്രതീക്ഷിച്ച് ലക്ഷക്കണക്കിന് രൂപ മുടക്കിയ വ്യാപാര മേഖല വന്‍ പ്രതിസന്ധിയിലായി. റിസോർട്ടുകളിൽ താമസിക്കാൻ മുറി ബുക് ചെയ്തവർ കൂട്ടത്തോടെ ബുക്കിങ് റദ്ദാക്കി. റിസോർട്ടുകൾ ലീസിന് എടുത്ത് നടത്തിയവർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഇ പാസ് നിർബന്ധമാക്കിയപ്പോൾ ആരും ഇത്രയും വലിയ തിരിച്ചടി ഉണ്ടാകുമെന്നു കരുതിയില്ല. 

പൊലീസ് നടത്തുന്ന പരിശോധനയും വ്യാപകമായതോടെ സഞ്ചാരികൾ മറ്റ് ഇടങ്ങൾ തേടി പോയി. നാടുകാണി മുതൽ ഗൂഡല്ലൂർ വരെയുള്ള കച്ചവട സ്ഥാപനങ്ങൾ വലിയ പ്രതീക്ഷയിലായിരുന്നു. ഈ ഭാഗത്ത് ഈ വർഷം ഒട്ടേറെ ചെറുകിട കച്ചവട സ്ഥാപനങ്ങൾ പുതിയതായി ആരംഭിച്ചിരുന്നു. ഊട്ടി, കൂനൂർ, കോത്തഗിരി ഭാഗങ്ങളിൽ അവധിക്കാല വസതികൾ ഉള്ളവരുടെ താൽപര്യമാണ് ഉദ്യോഗസ്ഥര്‍ നടപ്പിലാക്കിയതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

ADVERTISEMENT

ജില്ലയുടെ പ്രധാന വരുമാന മാർഗമായ തേയില മേഖല തകർന്നപ്പോൾ അൽപം ആശ്വാസം പകർന്നത് വിനോദ സഞ്ചാര മേഖലയായിരുന്നു. പ്രസിദ്ധമായ ഊട്ടി പുഷ്പമേള കാര്യമായ കാഴ്ചക്കാരില്ലാതെ അവസാനിച്ചു. ലക്ഷക്കണക്കിനു രൂപയുടെ പൂക്കളിൽ തീർത്ത അലങ്കാരങ്ങൾ കാണാൻ പ്രതീക്ഷിച്ചത്ര സഞ്ചാരികളെത്തിയില്ല. സഞ്ചാരികൾ കുറഞ്ഞതോടെ 150 രൂപ നിരക്ക് 125 രൂപയാക്കി കുറച്ചിട്ടും ഫലമുണ്ടായില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഇടപെടാൻ ജനപ്രതിനിധികൾക്കും കഴിഞ്ഞില്ല.