ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്: വയനാട് ജില്ലയിൽ 67 പേർ കരുതൽ തടങ്കലിൽ
Mail This Article
×
കൽപറ്റ ∙ ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ് ശക്തമാക്കി പൊലീസ്. സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി വാറന്റ് കേസിൽ പ്രതികളായ 11 പേർക്കെതിരെ കഴിഞ്ഞദിവസം നിയമനടപടികൾ സ്വീകരിച്ചു. 67 പേരെ കരുതൽ തടങ്കലിലാക്കി. ഓപ്പറേഷൻ ആഗിൽ ജില്ലയിൽ ആകെ ഇതുവരെ 449 പേർക്കെതിരെയാണു നടപടിയെടുത്തത്. ഒരാളെ കാപ്പ ചുമത്തി നാടുകടത്തുകയും ചെയ്തു. ലഹരിമരുന്ന് ഉപയോഗവും വിൽപനയും തടയുന്നതിനുള്ള ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലയിൽ ഒരാഴ്ചയ്ക്കിടെ 305 പേരെ പരിശോധിച്ചു. 64 കേസുകളിലായി 64 പേരെ പിടികൂടി. ഇതുവരെയുള്ള പരിശോധനയിൽ 7.185 ഗ്രാം എംഡിഎംഎയും 444 ഗ്രാം കഞ്ചാവും 5.04 ഗ്രാം കറപ്പും 53 കഞ്ചാവ് സിഗരറ്റും പിടിച്ചെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.