ഗൂഡല്ലൂർ∙ ഓസ്കർ ലഭിച്ച ദി എലിഫന്റ് വിസ്പറേഴ്സിലെ താരമായ കുട്ടിക്കൊമ്പൻ രഘുവിനു കുങ്കിയാന പരിശീലനം ആരംഭിച്ചു.തെപ്പക്കാട് ആനപ്പന്തിയിലാണ് പരിശീലനം നൽകുന്നത്. ആനപ്പന്തിയിലെ മറ്റ് ആനകൾക്കൊപ്പമാണ് രാവിലെ ഒരു മണിക്കൂർ പരിശീലനം നൽകുന്നത്. സീനിയർ താപ്പാനകളായ ഇന്ദർ, അണ്ണാ, മുതുമല എന്നിവർ വിരമിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗൂഡല്ലൂർ∙ ഓസ്കർ ലഭിച്ച ദി എലിഫന്റ് വിസ്പറേഴ്സിലെ താരമായ കുട്ടിക്കൊമ്പൻ രഘുവിനു കുങ്കിയാന പരിശീലനം ആരംഭിച്ചു. തെപ്പക്കാട് ആനപ്പന്തിയിലാണ് പരിശീലനം നൽകുന്നത്. ആനപ്പന്തിയിലെ മറ്റ് ആനകൾക്കൊപ്പമാണ് രാവിലെ ഒരു മണിക്കൂർ പരിശീലനം നൽകുന്നത്. സീനിയർ താപ്പാനകളായ ഇന്ദർ, അണ്ണാ, മുതുമല എന്നിവർ വിരമിച്ച സാഹചര്യത്തിലാണ് കുട്ടിയാനകൾക്ക് കുങ്കി പരിശീലനം നൽകുന്നത്. 8 വയസ്സുള്ള രഘുവിനൊപ്പം കൃഷ്ണ (13), ഗിരി (15), മസിനി (17) എന്നിവർക്കാണ് പരിശീലനം.

നാലര വയസ്സുള്ള ബൊമ്മിക്കും ആനച്ചട്ടങ്ങളുടെ ബാലപാഠങ്ങൾ നൽകുന്നുണ്ട്. കാട്ടാനകളെ തുരത്തുന്നതിനുള്ള പരിശീലനമാണ് കുങ്കി പരിശീലനത്തിന്റെ അവസാന ഭാഗം. ആനച്ചട്ടങ്ങളാണ് പ്രധാനമായും നൽകുന്നത്. കാട്ടാനകളെ മെരുക്കുന്നതും പാപ്പാനെ അനുസരിക്കുന്നതും പ്രധാനമാണ്. തെപ്പക്കാട് ആനപ്പന്തിയിൽ ആനകളെ ചട്ടം പഠിപ്പിക്കുന്നത് സ്നേഹത്തിന്റെ ഭാഷയിലാണ്. ആനത്തോട്ടി ഇവിടെ ഉപയോഗിക്കാറില്ല. പകരം ഒരുവടി മാത്രം ആനപ്പാപ്പാന്റെ കൈവശമുണ്ടാകും.

ADVERTISEMENT

അമ്മമാരെ നഷ്ടപ്പെട്ട് തെപ്പക്കാട് ആനപ്പന്തിയിലെത്തിയ ആനക്കുട്ടികളായ രഘുവിനെയും ബൊമ്മിയെയും വളർത്തിയ ആനപ്പാപ്പാൻ ബൊമ്മന്റെയും ഭാര്യ ബെല്ലിയുടെയും സഹനത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുന്ന ഹ്രസ്വ ചിത്രമാണ് ദി എലിഫന്റ് വിസപറേഷ്സ്.ചിത്രം ഓസ്കർ നേടിയതോടെ തെപ്പക്കാട് ആനപ്പന്തിയും ലോക പ്രശസ്തമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് ദ്രൗപദി മുർമുവും തെപ്പക്കാട് ആനപ്പന്തി സന്ദർശിച്ചു.