ഹൃദയത്തിന്റെ ഭാഷയിൽ രാഹുൽ ഗാന്ധി, വയനാടിന് ഒരായിരം നന്ദി; പ്രിയ നേതാവിനെ കാണാനെത്തിയത് ആയിരങ്ങൾ
കൽപറ്റ ∙ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ പോരാട്ടത്തിൽ ശക്തമായ പിന്തുണയുമായി ഒപ്പം നിന്ന വയനാടിനു ഹൃദയഭാഷയിൽ നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി. വൻഭൂരിപക്ഷത്തിൽ ലോക്സഭയിലേക്കു തിരഞ്ഞെടുത്തയച്ച പ്രിയനേതാവിനെ കാണാനും അഭിനന്ദനങ്ങളറിയിക്കാനും ഇന്നലെ കൽപറ്റയിൽ തടിച്ചുകൂടിയത് ആയിരങ്ങൾ. വൈകിട്ട് മൂന്നോടെയാണ് രാഹുൽ

കൽപറ്റ ∙ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ പോരാട്ടത്തിൽ ശക്തമായ പിന്തുണയുമായി ഒപ്പം നിന്ന വയനാടിനു ഹൃദയഭാഷയിൽ നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി. വൻഭൂരിപക്ഷത്തിൽ ലോക്സഭയിലേക്കു തിരഞ്ഞെടുത്തയച്ച പ്രിയനേതാവിനെ കാണാനും അഭിനന്ദനങ്ങളറിയിക്കാനും ഇന്നലെ കൽപറ്റയിൽ തടിച്ചുകൂടിയത് ആയിരങ്ങൾ. വൈകിട്ട് മൂന്നോടെയാണ് രാഹുൽ ഗാന്ധി പുതിയ ബസ് സ്റ്റാൻഡിലെ പൊതുയോഗവേദിയിലേക്കെത്തിയത്. ദേശീയപാതയ്ക്കരികിൽനിന്നു വാഹനത്തിൽ എഴുന്നേറ്റുനിന്ന് ചെറിയൊരു റോഡ്ഷോയായി രാഹുൽ ഗാന്ധി വേദിയിലേക്കു പ്രവേശിച്ചു.
പുതിയ ബസ് സ്റ്റാൻഡിനുള്ളിൽ വരെ റോഡിനിരുവശവും അണിനിരന്ന വൻ ജനക്കൂട്ടം ആവേശാരവങ്ങളോടെ രാഹുലിനെ സ്വീകരിച്ചു. വയനാട്ടുകാരുടെ ജീവൽപ്രശ്നങ്ങളായ രാത്രിയാത്രാ നിരോധനം, മനുഷ്യ-വന്യജീവി സംഘർഷം, മെഡിക്കൽ കോളജ് തുടങ്ങിയവ പരിഹരിക്കാൻ ഒപ്പമുണ്ടാകുമെന്നു രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്ടുകാർ നൽകിയ സ്നേഹം ഒരിക്കലും മറക്കില്ല. പ്രതിസന്ധിഘട്ടങ്ങളിൽ കുടുംബാംഗത്തെപ്പോലെയാണു വയനാട്ടിലെ ഓരോരുത്തരും കണ്ടതെന്നും എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും രാഹുൽ പറഞ്ഞു.
ഇന്ത്യാമുന്നണിയേൽപിച്ച ശക്തമായ പ്രഹരത്താൽ ദുർബലമായ സർക്കാരാണു നരേന്ദ്രമോദിയുടെത്. അതിനു രാജ്യത്തെ ശക്തമായി നയിക്കാനോ നേരെ നിവർന്നു നടക്കാൻ പോലുമോ കഴിയില്ല. നരേന്ദ്രമോദിയുടെ ആശയങ്ങളെ ഇന്ത്യാമുന്നണി ഇല്ലാതാക്കി. ഇന്ത്യ എന്ന ആശയത്തെ തകർക്കാൻ ശ്രമിച്ചതുകൊണ്ടാണ് രാമക്ഷേത്രമുണ്ടാക്കിയ അയോധ്യയിലും യുപിയിലുമെല്ലാം ബിജെപി തോറ്റുപോയതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യൻ ഭരണഘടനയെ തൊട്ടുകളിക്കാൻ അനുവദിക്കില്ലെന്ന് രാജ്യത്തെ ജനങ്ങൾ ഈ തിരഞ്ഞെടുപ്പിലൂടെ നരേന്ദ്രമോദിക്കു മുന്നറിയിപ്പ് നൽകി.
നരേന്ദ്രമോദിയുടെ സുഹൃത്തായ മാധ്യമങ്ങളെയും സിബിഐ, ഇഡി, തിരഞ്ഞെടുപ്പ് കമ്മിഷൻ തുടങ്ങിയ കേന്ദ്ര ഏജൻസികളെയും എതിരിട്ടാണ് ഇന്ത്യാമുന്നണി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. തിരഞ്ഞെടുപ്പിനു മുൻപ് പ്രധാനമന്ത്രിയും മാധ്യമങ്ങളും ബിജെപി നേതാക്കളും പറഞ്ഞത് 400 സീറ്റിലധികം നേടുമെന്നാണ്. പിന്നീട് അത് 300 ഉം 200 ഉം ഒക്കെയായി കുറഞ്ഞു. മോദിയുടെ താൽപര്യത്തിനനുസരിച്ചാണു തിരഞ്ഞെടുപ്പ് കമ്മിഷൻ ഇലക്‌ഷൻ തീയതികൾ പോലും നിശ്ചയിച്ചത്.
അംബാനിക്കും അദാനിക്കും വിരലിലെണ്ണാവുന്ന വൻ സമ്പന്നർക്കും വേണ്ടിയാണു നരേന്ദ്രമോദി തീരുമാനമെടുക്കുന്നത്. ഈ രാജ്യത്തെ കോടിക്കണക്കിനാളുകളെക്കാൾ പ്രധാനമന്ത്രിക്കു മാത്രം എന്തോ വ്യത്യാസമുണ്ടെന്നു തോന്നുന്നതു ധാർഷ്ട്യമാണ്. എന്നാൽ, എന്റെ ദൈവം നിങ്ങളിലോരാരുത്തരുമാണ്. നിങ്ങളുടെ ഓരോരുത്തരുടെയും ശബ്ദത്തിലാണ് എന്റെ ദൈവം. ആ ശബ്ദത്തെ സംരക്ഷിക്കുന്നത് ഭരണഘടനയാണ്- ഭരണഘടന കൈയിലെടുത്തുകൊണ്ടു രാഹുൽ ഗാന്ധി പറഞ്ഞു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പാണക്കാട് ബഷീറലി തങ്ങൾ, പി.വി. അബ്ദുൽ വഹാബ്, ജെബി മേത്തർ, ടി. സിദ്ദീഖ്, എ.പി. അനിൽകുമാർ, ഐ.സി. ബാലകൃഷ്ണൻ, എൻ.ഡി. അപ്പച്ചൻ, കെ.കെ. അഹമ്മദ് ഹാജി, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ, പി.വി. മോഹനൻ, പി.കെ. ജയലക്ഷ്മി, കെ.എൽ. പൗലോസ്, കെ.കെ. വിശ്വനാഥൻ, സി.പി. ചെറിയമുഹമ്മദ്, കെ.ഇ. വിനയൻ, ടി. മുഹമ്മദ്, പി.പി. ആലി, എൻ.കെ. വർഗീസ്, ടി.ജെ. ഐസക് തുടങ്ങിയവർ പ്രസംഗിച്ചു.