കട്‌ല, ചേറുമീൻ, തിലോപ്പിയ...; ട്രോളിങ് കാലത്ത് പുഴമീനുകളാണ് താരം: 150 രൂപ മുതൽ വില
പുൽപള്ളി ∙ ട്രോളിങ് നിരോധനം നടപ്പായതോടെ വയനാട്ടുകാർക്ക് ആശ്രയമായി കബനിയിലെ പുഴമീന്‍. പുഴയിൽ നിന്നു ലഭിക്കുന്ന ജീവനുള്ള മീനുകള്‍ മണിക്കൂറുകൾക്കുള്ളിൽ ഉപഭോക്താക്കളിലെത്തുന്നു. കബനിയിലെ ബീച്ചനഹള്ളി അണക്കെട്ടിൽ നിന്നാണ് ചെമ്പല്ലിയും റോഗുമടങ്ങുന്ന പുഴമീന്‍ ലഭിക്കുന്നത്. കൊട്ടത്തോണികളിൽ വലയും

പുൽപള്ളി ∙ ട്രോളിങ് നിരോധനം നടപ്പായതോടെ വയനാട്ടുകാർക്ക് ആശ്രയമായി കബനിയിലെ പുഴമീന്‍. പുഴയിൽ നിന്നു ലഭിക്കുന്ന ജീവനുള്ള മീനുകള്‍ മണിക്കൂറുകൾക്കുള്ളിൽ ഉപഭോക്താക്കളിലെത്തുന്നു. കബനിയിലെ ബീച്ചനഹള്ളി അണക്കെട്ടിൽ നിന്നാണ് ചെമ്പല്ലിയും റോഗുമടങ്ങുന്ന പുഴമീന്‍ ലഭിക്കുന്നത്. കൊട്ടത്തോണികളിൽ വലയും സംവിധാനങ്ങളുമായി വൈകുന്നേരത്തോടെ ഗുണ്ടത്തൂർ, കാരാപ്പുര, അന്തർസന്ത, ബേഗൂർ പ്രദേശത്തുള്ളവർ പുഴയിലെ റിസർവോയറിൽ പ്രവേശിക്കും. രാത്രിയില്‍ മുഴുവന്‍ മീന്‍പിടിത്തമാണ്. വലയില്‍ കുടുങ്ങിയ മീനുകളുമായി പുലർച്ചെയോടെ ഇവർ കാരാപ്പുറത്തെത്തും. ലഭിച്ച മത്സ്യത്തിന്റെ കണക്ക് സംഘത്തിൽ ചേർത്ത് ചെറുകിട വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും വിൽക്കും.
വയനാട്ടിലെ പുൽപള്ളി, ബത്തേരി, പനമരം, മാനന്തവാടി മാർക്കറ്റുകളിലും ബൈരക്കുപ്പ, മച്ചൂർ, പെരിക്കല്ലൂർ തുടങ്ങിയ അതിർത്തി പ്രദേശങ്ങളിലും കാലത്തുതന്നെ പുഴമീനെത്തും. കട്‌ല, ചേറുമീൻ, തിലോപ്പിയ തുടങ്ങിയ മത്സ്യങ്ങളുമാണ് സാധാരണ ലഭിക്കുക. 150 രൂപ മുതൽ 350 രൂപവരെയാണ് വില. ചേറുമീനാണ് താരം. ഇപ്പോൾ ലഭ്യത കുറവാണെന്ന് വ്യാപാരികൾ പറയുന്നു.
എല്ലാവർക്കും ഇഷ്ടമുള്ള വാളയെ കാണാനില്ല. വംശനാശം സംഭവിച്ചെന്നു പറയുന്നു. ബന്ദിപ്പൂർ, നാഗർഹൊള കടുവ സങ്കേതത്തിലൂടെ വയനാട്ടിലേക്ക് കയറിക്കിടക്കുന്ന അണക്കെട്ടിന്റെ റിസർവോയറിൽ എല്ലാവർഷവും ലക്ഷക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാറുണ്ട്. അണക്കെട്ടിനു സമീപം മീൻഹാച്ചറിയുമുണ്ട്.
റിസർവോയറിലെ മീനാണ് പനമരം വരെ നീളുന്ന കബനിയിൽ നിന്നു മഴക്കാലത്ത് നാട്ടുകാരും പിടിക്കുന്നത്. 2 മുതൽ 20 കിലോവരെ തൂക്കമുള്ള മീനുകള്‍ പുഴയിലുണ്ട്. കാലവർഷാരംഭത്തിൽ കലക്കവെള്ളമൊഴുകിയെത്തുമ്പോൾ മത്സ്യങ്ങൾ കൂട്ടത്തോടെ മുകൾഭാഗത്തേക്ക് നീങ്ങും. പാടങ്ങളിലും തോടുകളിലും ചിലപ്പോൾ ചാകരയുണ്ടാവും. മഴക്കാലത്ത് ജില്ലയിലും മീൻപിടിത്തം സജീവമാണ്. ഗോത്രവിഭാഗക്കാരും പലവിധ വലകളും കൊട്ടകളും മറ്റുമായി മീൻപിടിത്തത്തിൽ സജീവമാണ്.
പച്ച–ഉണക്ക മത്സ്യത്തിന് തീവില
പുൽപള്ളി ∙ ആഴക്കടൽ ട്രോളിങ് ആരംഭിച്ചതോടെ മാർക്കറ്റുകളിൽ പച്ച–ഉണക്ക മത്സ്യങ്ങളുടെ വില കുത്തനെ ഉയർന്നു. ഉണക്ക മത്തിക്കു പോലും കിലോയ്ക്ക് 300 രൂപയാണു വില. പച്ചമത്സ്യത്തിൽ പലതിനും വില 500 നുമുകളിൽ. ആകോലി, അയക്കൂറ എന്നിവയുടെ വില കേട്ടാൽ ഞെട്ടും. തോണിമീനെന്ന പേരിൽ ഗ്രാമങ്ങളിലെ ചെറുകടകളിലെത്തുന്നവയ്ക്കും പൊള്ളുന്ന വിലയാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്നു മത്സ്യമെത്തുന്നില്ലെന്നു കച്ചവടക്കാർ പറയുന്നത്. പഴക്കമുള്ള പച്ചമത്സ്യങ്ങൾ വിറ്റഴിക്കുന്നത് ട്രോളിങ് കാലത്താണ്. ഗ്രാമീണ മേഖലയിലുള്ളവർ മഴക്കാലത്ത് കൂടുതലായി ഉപയോഗിക്കുന്നത് ഉണക്ക മീനാണ്. സ്രാവ്, തിരണ്ടി പോലുള്ള മീനിന് 600 രൂപയിലധികം വിലയായി.