സത്യപ്രതിജ്ഞ നാളെ; കേളുവേട്ടനെ കാണാൻ നാടൊഴുകിയെത്തി
മാനന്തവാടി ∙ നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന കേളുവേട്ടനെ കാണാനും നേരിട്ട് അഭിനന്ദനം അറിയിക്കാനും തൃശ്ശിലേരി ഓലഞ്ചേരി പുത്തൻമിറ്റത്ത് വീട്ടിലേക്ക് ഇന്നലെ രാവിലെ മുതൽ നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും ഒഴുകിയെത്തി. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം തിരുവനന്തപുരത്തു നിന്ന് ഇന്നലെ

മാനന്തവാടി ∙ നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന കേളുവേട്ടനെ കാണാനും നേരിട്ട് അഭിനന്ദനം അറിയിക്കാനും തൃശ്ശിലേരി ഓലഞ്ചേരി പുത്തൻമിറ്റത്ത് വീട്ടിലേക്ക് ഇന്നലെ രാവിലെ മുതൽ നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും ഒഴുകിയെത്തി. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം തിരുവനന്തപുരത്തു നിന്ന് ഇന്നലെ പുലർച്ചെ രണ്ടിനാണ് ഒ.ആർ.കേളു വീട്ടിലെത്തിയത്.
അതിരാവിലെ തന്നെ എത്തിയ സന്ദർശകരെ നിയുക്ത മന്ത്രി സ്വീകരിച്ചു. ഭാര്യ ശാന്ത വന്നവർക്കെല്ലാം ചായ നൽകി. 2000ൽ പഞ്ചായത്ത് അംഗം ആയിരുന്നപ്പോഴത്തെ അതേ സൗഹൃദത്തോടെ എംഎൽഎയായിരുന്നപ്പോഴും ഇടപഴകിയ കേളുവിനു മന്ത്രിയായാലും മാറ്റമൊന്നും ഉണ്ടാകില്ലെന്ന് അയൽവാസികൾ തറപ്പിച്ചുപറഞ്ഞു. പൂക്കളും ലഡുവുമായാണ് പാർട്ടി പ്രവർത്തകർ വീട്ടിലെത്തിയത്. പടക്കം പൊട്ടിക്കലും പൂത്തിരി കത്തിക്കലും ഇന്നലെയും തുടർന്നു. ഫോൺ കോളുകളുടെ തിരക്കിലും എല്ലാവരുമായി സംസാരിക്കാനും ആഹ്ലാദം പങ്കിടാനും അദ്ദേഹം സമയം കണ്ടെത്തി. രാവിലെ 9.30ന് കൽപറ്റയിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിനായി പുറപ്പെടുമ്പോഴും വീട്ടിൽ സന്ദർശകരുടെ തിരക്കൊഴിഞ്ഞിരുന്നില്ല.