റോഡ് നിർമാണം: അലൈൻമെന്റ് നിർണയത്തിനെതിരെ കേസ്
കൽപറ്റ ∙ അമ്പുകുത്തി-പടിപറമ്പ്-കൃഷ്ണപുരം-കരടിപ്പാറ-പാംബ്ല– കല്ലേരി-കോട്ടൂർ റോഡ് നിർമാണത്തിന്റെ ഭാഗമായ അലൈൻമെന്റ് നിർണയം മുൻനിശ്ചയിച്ച പ്രകാരമല്ല നടത്തിയതെന്ന് ആരോപണം. ഇതു സംബന്ധിച്ച് കോട്ടൂർ റോഡ് ആക്‌ഷൻ കമ്മിറ്റി ഹൈക്കോടതിയിൽ കേസ് നൽകി. പഞ്ചായത്ത് ഭരണസമിതിയിലെ ചിലർ ചേർന്ന് സർവേക്കെത്തിയ ഉദ്യോഗസ്ഥരെ

കൽപറ്റ ∙ അമ്പുകുത്തി-പടിപറമ്പ്-കൃഷ്ണപുരം-കരടിപ്പാറ-പാംബ്ല– കല്ലേരി-കോട്ടൂർ റോഡ് നിർമാണത്തിന്റെ ഭാഗമായ അലൈൻമെന്റ് നിർണയം മുൻനിശ്ചയിച്ച പ്രകാരമല്ല നടത്തിയതെന്ന് ആരോപണം. ഇതു സംബന്ധിച്ച് കോട്ടൂർ റോഡ് ആക്‌ഷൻ കമ്മിറ്റി ഹൈക്കോടതിയിൽ കേസ് നൽകി. പഞ്ചായത്ത് ഭരണസമിതിയിലെ ചിലർ ചേർന്ന് സർവേക്കെത്തിയ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച്, കല്ലേരിയിൽ നിന്നു കോട്ടൂരിലേക്ക് അലൈൻമെന്റ് നടത്താതെ പകരം കല്ലേരിയിൽ നിന്നു തോമാട്ടുചാലിലേക്കു അലൈൻമെന്റ് നടത്തി എസ്റ്റിമേറ്റ് തയാറാക്കിയെന്നാണ് ആക്‌ഷൻ കമ്മിറ്റിയുടെ ആരോപണം.
അമ്പലവയൽ പഞ്ചായത്തിലെ 10–ാം വാർഡിലാണ് കോട്ടൂരും തോമാട്ടുചാലും. ജനങ്ങളെ അറിയിക്കാതെ രഹസ്യമായാണു സർവേ നടത്തിയത്. 2020–21 ലെ പിഎംജിഎസ്‌വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 9.21 കിലോമീറ്റർ റോഡ് നിർമാണത്തിന് 8.23 കോടി രൂപയാണ് കണക്കാക്കിയത്. നേരത്തേ വടുവൻചാലിൽ നിന്നു കോട്ടൂർ വഴി ബത്തേരിക്ക് കെഎസ്ആർടിസി ബസ് സർവീസ് ഉണ്ടായിരുന്നു. ഇതും കണക്കിലെടുത്ത് രാഹുൽ ഗാന്ധി എംപിയുടെ നിർദേശ പ്രകാരമാണ് റോഡ് പ്രവൃത്തി കോട്ടൂരിൽ അവസാനിക്കുന്ന വിധത്തിൽ നടത്താൻ തീരുമാനിച്ചത്. എന്നാൽ, കല്ലേരിയിൽ നിന്നുള്ള റോഡ് തോമാട്ടുചാലിൽ അവസാനിക്കുന്ന വിധത്തിലാണ് ഡിപിആറും എസ്റ്റിമേറ്റും തയാറാക്കിയതെന്ന് കമ്മിറ്റി ചെയർമാൻ പി. സൈനുദ്ദീൻ, കൺവീനർ കെ.വി. രമേശ് എന്നിവർ ആരോപിച്ചു.