കേണിച്ചിറ ∙ കൂട്ടിലായ കടുവയെ കാണാൻ പാതിരാത്രിയിലും മഴ വകവയ്ക്കാതെ നാടാകെ എത്തി. 5 ദിവസം കേണിച്ചിറയിലും പരിസരപ്രദേശങ്ങളിലും ഭീതി വിതച്ച കടുവ ഒടുവിൽ കൂട്ടിലായതിന്റെ ആശ്വാസത്തിലാണു നാട്ടുകാർ. രാത്രി 11 മണിയോടെയാണു കിഴക്കയിൽ സാബുവിന്റെ തൊഴുത്തിനടുത്തു സ്ഥാപിച്ച കൂട്ടിൽ തോൽപെട്ടി 17 എന്ന കടുവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേണിച്ചിറ ∙ കൂട്ടിലായ കടുവയെ കാണാൻ പാതിരാത്രിയിലും മഴ വകവയ്ക്കാതെ നാടാകെ എത്തി. 5 ദിവസം കേണിച്ചിറയിലും പരിസരപ്രദേശങ്ങളിലും ഭീതി വിതച്ച കടുവ ഒടുവിൽ കൂട്ടിലായതിന്റെ ആശ്വാസത്തിലാണു നാട്ടുകാർ. 

കേണിച്ചിറ പ്രദേശത്തെ ഭീതിയിലാഴ്ത്തിയ ശേഷം വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയ കടുവയെ കാണാൻ അർധരാത്രിയിൽ തടിച്ചു കൂടിയ നാട്ടുകാർ.

രാത്രി 11 മണിയോടെയാണു കിഴക്കയിൽ സാബുവിന്റെ തൊഴുത്തിനടുത്തു സ്ഥാപിച്ച കൂട്ടിൽ തോൽപെട്ടി 17 എന്ന കടുവ കുടുങ്ങിയത്. 10 വയസ്സുള്ള കടുവയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണു വെറ്ററിനറി ഡോക്ടർമാർ പറയുന്നത്.

ADVERTISEMENT

മൂന്നു പല്ലുകൾ നഷ്ടപ്പെട്ട കടുവയുടെ കൈയ്ക്കു ഗുരുതര മുറിവുണ്ട്. ഇന്നലെ പുലർച്ചെ സൗത്ത് വയനാട് വനംഡിവിഷനിലെ ഇരുളം ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ച കടുവ നിരീക്ഷണത്തിലായിരുന്നു.

2 ദിവസത്തെ പരിശോധനയ്ക്കു ശേഷം ഡോക്ടറുമാരുടെ അനുമതി ലഭിച്ചാൽ നെയ്യാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. 21 മുതൽ കേണിച്ചിറ, എടക്കാട് മേഖലകളിൽ കടുവ സാന്നിധ്യമുണ്ടായിരുന്നു.

ADVERTISEMENT

പിടിക്കാൻ കൂടുവച്ച ശേഷമാണ് കടുവ 3 പശുക്കളെ കൊന്നത്. 21 ന് വൈകിട്ട് കേണിച്ചിറ എടക്കാട് മാന്തടം തെക്കേപ്പുന്നപ്പള്ളിൽ വർഗീസിന്റെയും 22ന് രാത്രി 10ന് കേണിച്ചിറ കിഴക്കേൽ സാബുവിന്റെയും പശുക്കളെ കൊന്ന കടുവ, പിറ്റേന്നു പുലർച്ചെ മൂന്നോടെ കേണിച്ചിറ മാളിയേക്കൽ ബെന്നിയുടെ 2 പശുക്കളെ കൂടി ഇരയാക്കി. 

ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ബെന്നിയുടെ ആടുകളിലൊന്ന് കൂട്ടിനു മുൻപിലെത്തിയ കടുവയുടെ അലർച്ച കേട്ടു പേടിച്ചു ചത്തുപോയി. കടുവ ഗ്രില്ലിൽ ശക്തിയായി ഇടിച്ചപ്പോൾ ഈ ആടിനു പരുക്കേറ്റിരുന്നു.  

ADVERTISEMENT

കടുവ കൊന്ന പശുക്കളുടെ ഉടമകൾക്ക് നഷ്ടപരിഹാരത്തുകയുടെ ആദ്യഗഡുവായ 30,000 രൂപ ഇന്നലെ ഉച്ചയ്ക്കുശേഷം കർഷകരുടെ വീടുകളിൽ എത്തിച്ചുനൽകി