സിദ്ധാർഥന്റെ മരണം: നേതൃത്വത്തിനെതിരെ വിമർശനം
ബത്തേരി∙ പൂക്കോട് സർവകലാശാലയിൽ ജെ.എസ്. സിദ്ധാർഥൻ ക്രൂരമർദനത്തിനിരയായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നേതൃത്വത്തിനെതിരെ എസ്എഫ്ഐ ജില്ലാ സമ്മേളനത്തിൽ വിമർശനം. പൂക്കോട് വെറ്ററിനറി കോളജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ ഉൾപ്പെടെയാണു കേസിൽ പ്രതികളായത്. കോളജ് യൂണിയൻ പ്രസിഡന്റ് കെ. അരുണും

ബത്തേരി∙ പൂക്കോട് സർവകലാശാലയിൽ ജെ.എസ്. സിദ്ധാർഥൻ ക്രൂരമർദനത്തിനിരയായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നേതൃത്വത്തിനെതിരെ എസ്എഫ്ഐ ജില്ലാ സമ്മേളനത്തിൽ വിമർശനം. പൂക്കോട് വെറ്ററിനറി കോളജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ ഉൾപ്പെടെയാണു കേസിൽ പ്രതികളായത്. കോളജ് യൂണിയൻ പ്രസിഡന്റ് കെ. അരുണും സംഭവത്തിലുൾപ്പെട്ടു. 4 പേരെ സംഘടനയിൽനിന്നു പുറത്താക്കേണ്ടിയും വന്നു. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട യൂണിറ്റുകളിലൊന്നിൽ ഇത്ര ഗുരുതരമായ കുറ്റകൃത്യമുണ്ടായിട്ടും മുൻകൂട്ടിക്കാണാനോ നടപടിയെടുക്കാനോ സംഘടനയ്ക്കായില്ലെന്നതു ഗുരുതരവീഴ്ചയായി.
സംസ്ഥാന നേതൃത്വത്തിനുൾപെടെ ജാഗ്രതക്കുറവുണ്ടായി. പൂക്കോട് ക്യാംപസിലെ മാനേജ്മെന്റ് കൗൺസിൽ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്കു വിജയിക്കാനായെങ്കിലും കാലിക്കറ്റ് സർവകലാശാല തിരഞ്ഞെടുപ്പിലുൾപ്പെടെ ഇതര വിദ്യാർഥിസംഘടനകൾ പൂക്കോട് വിഷയം എസ്എഫ്ഐയ്ക്കെതിരെ പ്രചാരണായുധമാക്കി. സിദ്ധാർഥന്റെ മരണം ആത്മഹത്യയാണെന്നും കൊലപാതകമല്ലെന്നുമാണ് സിബിഐ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ, സംഭവത്തിൽ മാധ്യമങ്ങളുണ്ടാക്കിയ പൊതുബോധം സമൂഹത്തെയാകെ എസ്എഫ്ഐയ്ക്ക് എതിരാക്കി. ഇതു വേണ്ടവിധത്തിൽ പ്രതിരോധിക്കാൻ നേതൃത്വത്തിനായില്ലെന്ന വിമർശനവും പ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ചു.