വന്യജീവി ശല്യം പരിഹരിക്കാതെ വോട്ടില്ല; ബോർഡ് വച്ച് കർഷകർ
നടവയൽ ∙ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാതെ രാഷ്ട്രീയ പാർട്ടികൾ വോട്ടു തേടി വരേണ്ട എന്ന ബോർഡ് സ്ഥാപിച്ച് വനാതിർത്തിയിലെ കർഷകർ.വനാതിർത്തി ജാഗ്രതാ സമിതിയുടെ നേതൃത്വത്തിലാണ് നടവയൽ ടൗണിലുൾപ്പെടെ വോട്ടു തേടി വരേണ്ട എന്ന ബോർഡ് സ്ഥാപിച്ചത്. വന്യമൃഗ ആക്രമണങ്ങളിൽ നിന്നു ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ

നടവയൽ ∙ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാതെ രാഷ്ട്രീയ പാർട്ടികൾ വോട്ടു തേടി വരേണ്ട എന്ന ബോർഡ് സ്ഥാപിച്ച് വനാതിർത്തിയിലെ കർഷകർ. വനാതിർത്തി ജാഗ്രതാ സമിതിയുടെ നേതൃത്വത്തിലാണ് നടവയൽ ടൗണിലുൾപ്പെടെ വോട്ടു തേടി വരേണ്ട എന്ന ബോർഡ് സ്ഥാപിച്ചത്. വന്യമൃഗ ആക്രമണങ്ങളിൽ നിന്നു ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഉറപ്പുള്ള സംവിധാനങ്ങൾ സ്ഥാപിക്കുന്നതു വരെ വോട്ടുചെയ്യാൻ വരുന്നില്ലെന്നും അതുവരെ രാഷ്ട്രീയ പാർട്ടികൾ വോട്ടു തേടി വരേണ്ടതില്ലെന്നുമാണ് പൂതാടി പഞ്ചായത്തിൽ ഒന്നാം വാർഡിൽ പലയിടത്തായി സ്ഥാപിച്ച ബോർഡിലുള്ളത്. ബോർഡ് സ്ഥാപിച്ചതിനു പിന്നാലെ വനാതിർത്തി ജാഗ്രതാ സമിതിക്ക് പിന്തുണ അറിയിച്ച് ഇന്നലെ വൈകിട്ട് വരെ 374 കുടുംബങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
പാർട്ടികൾ വോട്ടു തേടി വരേണ്ട എന്ന ബോർഡ് സ്ഥാപിച്ചതിനു പിന്നിൽ ജനജാഗ്രത സമിതി അക്കമിട്ടു നിരത്തുന്ന കാരണങ്ങൾ:
∙ വന്യമൃഗ ആക്രമണങ്ങൾ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കപ്പെട്ടു മാസങ്ങൾ പിന്നിട്ടിട്ടും ദുരന്തങ്ങളെ തടയാനുള്ള ഒരു ശ്രമവും ഈ മേഖലയിലേക്ക് എത്തിയിട്ടില്ല.
∙ ആർആർടി സംഘങ്ങളുടെ സേവനങ്ങൾ ടൗണിൽ മാത്രം കേന്ദ്രീകരിക്കുന്നു.
∙ എംപിയോ എംഎൽഎയോ തങ്ങൾക്ക് അനുവദിക്കപ്പെട്ടിട്ടുള്ള ഫണ്ട് ഉപയോഗിച്ച് ഈ മേഖലയിൽ പ്രയോജനകരമായ പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിക്കാൻ ശ്രമിച്ചിട്ടില്ല.
∙ കാട്ടുപന്നികളെ നിർമാർജനം ചെയ്യുവാനുള്ള നടപടികൾ സ്വീകരിക്കാൻ പൂർണ അധികാരമുള്ള പഞ്ചായത്ത് പ്രസിഡന്റ് ഒന്നും ചെയ്യുന്നില്ല.
∙ കർഷകർ നിയമാനുസൃതം കൈവശം വച്ച തോക്കുകളത്രയും അധികൃതർ പിടിച്ചെടുത്തിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും തോക്കുകൾ തിരികെ ലഭിക്കുവാൻ ഒരു സമ്മർദവും ജനപ്രതിനിധികൾ നടത്തുന്നില്ല.