കർഷകന്റെ പശു ചത്ത സംഭവം; ക്ഷീര കർഷകർ ചീഫ് വെറ്ററിനറി ആശുപത്രി ഉപരോധിച്ചു
കൽപറ്റ ∙ ചീഫ് വെറ്ററിനറി ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥ കാരണമാണു ചൊക്ലി സെയ്തലവിയുടെ പശു ചത്തതെന്ന് ആരോപിച്ച് ക്ഷീരകർഷകർ ആശുപത്രി ഉപരോധിച്ചു.കർഷകരുടെ കന്നുകാലികളുടെ ചികിത്സയ്ക്കു ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ലെന്ന് സമരക്കാർ ആരോപിച്ചു.സ്ഥാപനത്തിലെ ചില ജീവനക്കാരുടെ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച്

കൽപറ്റ ∙ ചീഫ് വെറ്ററിനറി ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥ കാരണമാണു ചൊക്ലി സെയ്തലവിയുടെ പശു ചത്തതെന്ന് ആരോപിച്ച് ക്ഷീരകർഷകർ ആശുപത്രി ഉപരോധിച്ചു. കർഷകരുടെ കന്നുകാലികളുടെ ചികിത്സയ്ക്കു ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ലെന്ന് സമരക്കാർ ആരോപിച്ചു. സ്ഥാപനത്തിലെ ചില ജീവനക്കാരുടെ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് ഇതിനു മുൻപും കർഷകർ സമരം നടത്തിയിരുന്നു. ചീഫ് വെറ്ററിനറി ഓഫിസറുടെ ചുമതല വഹിക്കുന്ന ഡോക്ടറുമായി നടത്തിയ ചർച്ചയിൽ പശു നഷ്ടപ്പെട്ട ക്ഷീരകർഷകന് നഷ്ടപരിഹാരം നൽകുമെന്നും കർഷകരുടെ പരാതികൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിച്ചു. സമരം ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി.ആലി ഉദ്ഘാടനം ചെയ്തു. പി.കെ.മുരളി അധ്യക്ഷത വഹിച്ചു. ഗിരീഷ് കൽപറ്റ, അലവി വടക്കേതിൽ, എ.അരുൺ ദേവ്, ബിജു കരിമത്തിൽ, എം.എം,മാത്യു, ബാബു മാത്യു, നാസർ വെങ്ങപ്പള്ളി, എം.എം.കാർത്തികേയൻ, ടി.സാദത്ത്, ഷാജഹാൻ മുണ്ടേരി എന്നിവർ പ്രസംഗിച്ചു.