ബത്തേരി ∙ ഹിന്ദുക്കളെയും ഹിന്ദുമത ചിഹ്നങ്ങളെയും രാഷ്ട്രീയനേട്ടത്തിനുപയോഗിക്കുകയാണു ബിജെപിയെന്നും എന്നാൽ ഇത് ജനത തിരിച്ചറിയുന്ന കാലം വന്നുകഴിഞ്ഞുവെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിലെയും ബദരീനാഥിലെയും ഇന്ത്യാ മുന്നണിയുടെ വിജയങ്ങൾ ഇതിനു തെളിവാണ്. ജനങ്ങളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബത്തേരി ∙ ഹിന്ദുക്കളെയും ഹിന്ദുമത ചിഹ്നങ്ങളെയും രാഷ്ട്രീയനേട്ടത്തിനുപയോഗിക്കുകയാണു ബിജെപിയെന്നും എന്നാൽ ഇത് ജനത തിരിച്ചറിയുന്ന കാലം വന്നുകഴിഞ്ഞുവെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിലെയും ബദരീനാഥിലെയും ഇന്ത്യാ മുന്നണിയുടെ വിജയങ്ങൾ ഇതിനു തെളിവാണ്. ജനങ്ങളെ ആകർഷിക്കുന്ന നേതാവായി രാഹുൽ ഗാന്ധി മാറി. സമൂഹമാധ്യമങ്ങളിൽ മോദിയെക്കാൾ രാഹുൽ സ്വീകാര്യനായി. ഇനി ദേശീയരാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ ഗ്രാഫ് മുകളിലേക്കും ബിജെപിയുടേതു താഴേക്കുമായിരിക്കും. യഥാർഥ ഹിന്ദു ആരാണെന്നാണ് രാഹുൽ പാർലമെന്റിൽ ചോദിച്ചത്. ഹിന്ദുമതത്തെ രാജ്യത്തു വെറുപ്പും വിദ്വേഷവും വിതയ്ക്കാൻ ഉപയോഗിച്ച് രാജ്യത്തു വെറുപ്പും വിദ്വേഷവും വിതയ്ക്കുന്ന ബിജെപിയാണ് ഹിന്ദുവിരുദ്ധർ എന്നും വേണുഗോപാൽ പറഞ്ഞു.

ഭരണഘടന നിലനിൽക്കുമോ എന്ന ചോദ്യം ഈ തിരഞ്ഞെടുപ്പിൽ ഉയർന്നു. ഭീതിജനകമായ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ പോലും ബിജെപിക്കൊപ്പമായിരുന്നു. രാഹുലിന് അയോഗ്യത കൽപിച്ച കോടതി വിധിപോലും ആ കൂട്ടത്തിൽപെടുത്തേണ്ടി വരും– കെപിസിസി സംസ്ഥാന ക്യാംപ് എക്സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. കമ്യൂണിസം എന്ന മഹത്തായ ആശയത്തെപ്പോലും മാലിന്യവൽക്കരിക്കുന്ന തരത്തിലേക്ക് എൽഡിഎഫ് സർക്കാർ മാറിപ്പോയി. 

ADVERTISEMENT

ജനങ്ങളിൽനിന്ന് സർക്കാർ അകന്നുപോയിരിക്കുന്നു. കേരള സർക്കാർ 8 വർഷമായി സമൂഹത്തിലേക്കു മാലിന്യം തള്ളിവിടുന്നു. കേരളത്തെ മുന്നോട്ടുനയിക്കാനുള്ള കാഴ്ചപ്പാട് എൽഡിഎഫിനില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽനിന്നു ബിജെപിയിലേക്കു ചെറിയ വോട്ടുകൾ മാറിയിട്ടുണ്ട്. അതു മറികടക്കാനാകണം– കെ.സി. വേണുഗോപാൽ പറഞ്ഞു.