മണലും മണ്ണും കയറി നെൽക്കൃഷി നാശം; വിനയായത് തോടിന്റെ പാർശ്വഭിത്തി നിർമാണത്തിലെ പോരായ്മ
ബത്തേരി∙ നൂൽപുഴ പഞ്ചായത്തിലെ എർളോട്ടുകുന്ന് പാടശേഖരത്തിൽ കൈത്തോട് നിർമാണത്തിലെ അപാകത നിമിത്തം 3 കർഷകരുടെ നെൽക്കൃഷി മണ്ണും മണലും ചെളിയും കയറി നശിച്ചു. കറുകപ്പള്ളി മത്തായി, തേലംപറ്റ മേലെവീട് വിലാസിനി, ഗംഗാധരൻ എന്നിവരുടെ ഒന്നരയേക്കറിലെ കൃഷിയാണ് പൂർണമായും നശിച്ചത്. പാടശേഖരത്തിന്റെ നടുവിലൂടെ ഒഴുകുന്ന

ബത്തേരി∙ നൂൽപുഴ പഞ്ചായത്തിലെ എർളോട്ടുകുന്ന് പാടശേഖരത്തിൽ കൈത്തോട് നിർമാണത്തിലെ അപാകത നിമിത്തം 3 കർഷകരുടെ നെൽക്കൃഷി മണ്ണും മണലും ചെളിയും കയറി നശിച്ചു. കറുകപ്പള്ളി മത്തായി, തേലംപറ്റ മേലെവീട് വിലാസിനി, ഗംഗാധരൻ എന്നിവരുടെ ഒന്നരയേക്കറിലെ കൃഷിയാണ് പൂർണമായും നശിച്ചത്.
പാടശേഖരത്തിന്റെ നടുവിലൂടെ ഒഴുകുന്ന തോട് നവീകരിച്ച് ആദ്യ ഭാഗത്തും അവസാന ഭാഗത്തും പാർശ്വഭിത്തി നിർമിച്ചപ്പോൾ നടുഭാഗത്തുള്ള 100 മീറ്റർ ഒഴിച്ചിട്ടതാണ് കൃഷിനാശത്തിന് വഴിവച്ചത്. ആദ്യഭാഗം കൃഷി യോജന പദ്ധതിയിൽ പെടുത്തി 21 ലക്ഷം ചെലവഴിച്ചും അവസാന ഭാഗം ചെക്ഡാം അടക്കം പഞ്ചായത്ത് 11 ലക്ഷം ചെലവഴിച്ചുമാണ് നവീകരിച്ചത്. വീതി കൂട്ടാതെയും ഭിത്തി കെട്ടാതെയുമിട്ടിരുന്ന ഭാഗത്തു കൂടി കനത്ത മഴയിൽ വെള്ളം കുത്തിയൊഴുകി ചെളിയും മണലും നിറയുകയായിരുന്നു.