കാട്ടാന ശല്യം: അഞ്ചുകുന്നിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധം
ദേവർഷോല ∙ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ദേവർഷോല പഞ്ചായത്തിലെ അഞ്ചുകുന്നിൽ വനംവകുപ്പിനെതിരെ നാട്ടുകാർ തലമുണ് ഠനം ചെയ്തു പ്രതിഷേധിച്ചു. രൂക്ഷമായ വന്യജീവി ശല്യത്തിനെതിരെ കഴിഞ്ഞ 14 ദിവസമായി ഇവിടെ നാട്ടുകാർ വൻ പ്രക്ഷോഭത്തിലാണ്. ഇതേ ആവശ്യവുമായി കുറ്റിമൂച്ചിയിൽ 4 ദിവസമായി

ദേവർഷോല ∙ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ദേവർഷോല പഞ്ചായത്തിലെ അഞ്ചുകുന്നിൽ വനംവകുപ്പിനെതിരെ നാട്ടുകാർ തലമുണ് ഠനം ചെയ്തു പ്രതിഷേധിച്ചു. രൂക്ഷമായ വന്യജീവി ശല്യത്തിനെതിരെ കഴിഞ്ഞ 14 ദിവസമായി ഇവിടെ നാട്ടുകാർ വൻ പ്രക്ഷോഭത്തിലാണ്. ഇതേ ആവശ്യവുമായി കുറ്റിമൂച്ചിയിൽ 4 ദിവസമായി നാട്ടുകാർ നടത്തുന്ന സമരം ഇന്നലെ മുതല്‍ സമരം 24 മണിക്കൂറാക്കി. കാട്ടാന ശല്യത്തിനു ശാശ്വത പരിഹാരം കാണുന്നത് വരെ സമരം തുടരുമെന്നുള്ള നിശ്ചയദാർഢ്യത്തിലാണു നാട്ടുകാർ. പൊതു സ്ഥലങ്ങളിൽ സമരത്തിന് അനുമതി നൽകില്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്നാണ് ഒരു ഗ്രാമം മുഴുവനും അഞ്ചുകുന്നിൽ വീടിന് മുൻപിൽ സമരപ്പന്തൽ ഒരുക്കിയത്. സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഒട്ടേറെ രാഷ്ട്രീയ സാമൂഹിക സംഘടനകൾ ഇവിടെ എത്തിയിരുന്നു.
ഗ്രാമങ്ങളിൽ മേയുന്ന കാട്ടാനകളെ തുരത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വനം വകുപ്പ് ഉറപ്പ് നൽകിയിട്ടും കാട്ടാനകൾ നാട്ടിൽ തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസം പാടന്തുറയിൽ വെട്ടാറായ നേന്ത്രവാഴത്തോട്ടത്തിൽ ഇറങ്ങിയ കാട്ടാന വാഴകൾ പൂർണമായും നശിപ്പിച്ചു. അഞ്ചുകുന്ന്, മാണികട്ടാടി, കുറ്റിമൂച്ചി പ്രദേശങ്ങളിൽ നിന്നു കാട്ടാനകൾ മാറിയിട്ടില്ല. പകല്‍ പോലും കാട്ടാനകൾ വീടുകൾക്ക് നേരെ ആക്രമണം നടത്തുന്നു. നട്ട് നനച്ച വിളകളെല്ലാം കാട്ടാനകൾ കൊണ്ടു പോയി. ജീവൻ രക്ഷപ്പെടുത്താനുള്ള സമരമാണു നടത്തുന്നതെന്നു നാട്ടുകാർ പറഞ്ഞു. കിടങ്ങുകൾ നിർമിച്ച് സോളർ വൈദ്യുത വേലി നിർമിച്ചാൽ കാട്ടാനകളുടെ ശല്യം കുറയ്ക്കാം. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പദ്ധതി നടപ്പിലാക്കുമെന്ന് ഉറപ്പ് നൽകിയിട്ടും അധികൃതർ പാലിച്ചില്ലെന്നു നാട്ടുകാർ കുറ്റപ്പെടുത്തി.