കണിയാമ്പറ്റ∙ പഞ്ചായത്തിലെ ചീക്കല്ലൂർ നാടുകാണി ഊരിന് സമീപത്തെ കർഷകർ കുരങ്ങുശല്യം മൂലം പൊറുതിമുട്ടുന്നു. വാഴ അടക്കമുള്ള കൃഷികൾ നശിപ്പിക്കുന്നതിന് പുറമേ വീടിനുള്ളിൽ കയറിയും നാശനഷ്ടം തീർക്കുകയാണ്. കൂട്ടത്തോടെ എത്തുന്ന കുരങ്ങുകളെ തുരത്തിയാലും പോകാൻ കൂട്ടാക്കുന്നില്ല. ചീക്കല്ലൂർ ചെക്ക് ഡാം പരിസരത്തും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണിയാമ്പറ്റ∙ പഞ്ചായത്തിലെ ചീക്കല്ലൂർ നാടുകാണി ഊരിന് സമീപത്തെ കർഷകർ കുരങ്ങുശല്യം മൂലം പൊറുതിമുട്ടുന്നു. വാഴ അടക്കമുള്ള കൃഷികൾ നശിപ്പിക്കുന്നതിന് പുറമേ വീടിനുള്ളിൽ കയറിയും നാശനഷ്ടം തീർക്കുകയാണ്. കൂട്ടത്തോടെ എത്തുന്ന കുരങ്ങുകളെ തുരത്തിയാലും പോകാൻ കൂട്ടാക്കുന്നില്ല. ചീക്കല്ലൂർ ചെക്ക് ഡാം പരിസരത്തും നാടുകാണി ഊരിനു സമീപത്തെയും ഒരു തെങ്ങിൽ പോലും തേങ്ങയില്ലാത്ത സ്ഥിതിയാണ്. കൂടാതെ കപ്പ, ചേമ്പ്, ചേന, ഇഞ്ചി അടക്കമുള്ള കൃഷികൾ ഇറക്കാൻ പറ്റാത്ത അവസ്ഥയാണ്. കൃഷി ഇറക്കിയാൽ തന്നെ മുളച്ചു വരുമ്പോഴേക്കും വാനരപ്പട എത്തി നശിപ്പിച്ചിരിക്കും. വനത്തിൽ നിന്ന് കിലോമീറ്റർ അകലെയുള്ള ഇവിടെ കുരങ്ങുകളുടെ ശല്യം വർധിച്ചിട്ട് 3 വർഷത്തിലേറെയായി.

കുരങ്ങുശല്യം രൂക്ഷമായതോടെ കൃഷി ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയാണ്. പ്രദേശത്തെ തെങ്ങ്, കമുക് എന്നിവയിൽ നിന്ന് ഒരു ആദായവും കർഷകന് ലഭിക്കുന്നില്ല. വീടിനു മുകളിൽ കയറുന്ന കുരങ്ങുകൾ ഓടുകൾ നശിപ്പിക്കുന്നതും പതിവാണ്. ഇങ്ങനെ പോയാൽ എങ്ങനെ ജീവിക്കും എന്ന് വനംവകുപ്പ് തന്നെ പറഞ്ഞു തരണം.

കുരങ്ങുകളെ പിടികൂടാൻ നടപടി വേണം. വീട്ടിൽ ആളില്ലെങ്കിൽ വീടിനുള്ളിൽ കയറി ഉണ്ടാക്കി വച്ച ഭക്ഷണമടക്കം നശിപ്പിക്കുകയും വസ്തുവകകൾ വാരിവലിച്ചിടുകയുമാണ്. കുരങ്ങുകളെ പേടിച്ച് എയർഹോൾ അടക്കം പലക വച്ച് അടച്ചിരിക്കുകയാണ്. എന്നാൽ ഇതും വലിച്ചു പറിക്കുന്ന അവസ്ഥയാണ് നിലവിൽ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT