ആദിവാസി ഭൂപ്രശ്നത്തിൽ ഫലപ്രദമായി ഇടപെടും: മന്ത്രി ഒ.ആർ. കേളു
കൽപറ്റ ∙ വയനാട്ടിൽ ആദിവാസികൾ നേരിടുന്ന ഭൂപ്രശ്നമുൾപ്പെടെ ഭൂവിതരണത്തിൽ നേരിടുന്ന പ്രശ്നങ്ങളെല്ലാം ചർച്ച ചെയ്യുന്നതിനായി നാളെ പ്രത്യേക യോഗം വിളിക്കുമെന്നു പട്ടികജാതി–പട്ടികവർഗക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു. കലക്ടറേറ്റിൽ ചേരുന്ന യോഗത്തിൽ ഭൂവിതരണം ഉൾപ്പെടെ പട്ടികവർഗ ക്ഷേമവകുപ്പിന്റെ പദ്ധതികളുടെ

കൽപറ്റ ∙ വയനാട്ടിൽ ആദിവാസികൾ നേരിടുന്ന ഭൂപ്രശ്നമുൾപ്പെടെ ഭൂവിതരണത്തിൽ നേരിടുന്ന പ്രശ്നങ്ങളെല്ലാം ചർച്ച ചെയ്യുന്നതിനായി നാളെ പ്രത്യേക യോഗം വിളിക്കുമെന്നു പട്ടികജാതി–പട്ടികവർഗക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു. കലക്ടറേറ്റിൽ ചേരുന്ന യോഗത്തിൽ ഭൂവിതരണം ഉൾപ്പെടെ പട്ടികവർഗ ക്ഷേമവകുപ്പിന്റെ പദ്ധതികളുടെ നടത്തിപ്പ് അവലോകനം ചെയ്യും. ജില്ലയിലെ 3 മണ്ഡലങ്ങളിലെയും ഗോത്രവിഭാഗക്കാരുടെ ക്ഷേമത്തിനായി നടപ്പിലാക്കിയ പദ്ധതികൾ അവലോകനം ചെയ്യും. ഭൂരഹിതരും ഭവനരഹിതരും അനുഭവിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹാരം കാണുമെന്നും അദ്ദേഹം അറിയിച്ചു. വയനാട്ടിലെ ആദിവാസി ഭൂസമരക്കാർ അനുഭവിക്കുന്ന ദുരിതം വിവരിച്ചു മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച കനവ്, ഒരുതരി മണ്ണ് എന്ന പരമ്പരയോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെല്ലായിടത്തും ഭൂരഹിതരായ ആദിവാസികൾക്കു ഭൂമിയും വാസയോഗ്യമായ ഭവനവും ഉറപ്പാക്കുകയെന്നതു തന്നെയാണു ലക്ഷ്യം. കേന്ദ്രവനനിയമങ്ങൾ കർശനമാണെന്നതും വനാവകാശ നിയമത്തിലെ ചില വ്യവസ്ഥകളും വനം കൺകറന്റ് ലിസ്റ്റിലാണെന്നതും സുഗമമായ ഭൂവിതരണത്തിനു തടസ്സമാകുന്നുണ്ട്. സംസ്ഥാന സർക്കാരിനു ഫലപ്രദമായ ഇടപെടൽ നടത്താനാവശ്യമായ നിയമഭേദഗതിക്കായി കേന്ദ്ര സർക്കാരിൽ സമ്മർദം ശക്തമാക്കും. സംസ്ഥാന സർക്കാരിന്റെ പരിമിതികൾക്കുള്ളിൽനിന്നുകൊണ്ടു തന്നെ ആദിവാസികളുടെ ഭൂപ്രശ്നത്തിനു പരിഹാരം കാണുമെന്നും മന്ത്രി കേളു പറഞ്ഞു. (പരമ്പര അവസാനിച്ചു)