കേണിച്ചിറ∙ ടാറിങ് നടത്തി ദിവസങ്ങൾക്കകം റോഡ് തകർന്നത് പ്രതിഷേധത്തിനിടയാക്കുന്നു. എംഎൽഎ ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ ചെലവഴിച്ച് ഒരു മാസത്തിനിടെ ടാറിങ് നടത്തിയ പൂതാടി പഞ്ചായത്തിലെ പണപ്പാടി കേളമംഗലം റോഡാണ് ടാറിങ്ങിന് പിന്നാലെ തകർന്നത്. കേണിച്ചിറ – പുൽപള്ളി പ്രധാന റോഡിൽ നിന്ന് തുടങ്ങി ഐ.സി.ബാലകൃഷ്ണൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേണിച്ചിറ∙ ടാറിങ് നടത്തി ദിവസങ്ങൾക്കകം റോഡ് തകർന്നത് പ്രതിഷേധത്തിനിടയാക്കുന്നു. എംഎൽഎ ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ ചെലവഴിച്ച് ഒരു മാസത്തിനിടെ ടാറിങ് നടത്തിയ പൂതാടി പഞ്ചായത്തിലെ പണപ്പാടി കേളമംഗലം റോഡാണ് ടാറിങ്ങിന് പിന്നാലെ തകർന്നത്. കേണിച്ചിറ – പുൽപള്ളി പ്രധാന റോഡിൽ നിന്ന് തുടങ്ങി ഐ.സി.ബാലകൃഷ്ണൻ എംഎൽഎയുടെ വീടിനു മുന്നിലൂടെ വനാതിർത്തിയായ കേളമംഗലത്തേക്ക് പോകുന്ന റോഡാണിത്. ഈ റോഡൊന്ന് നന്നാക്കി കിട്ടാൻ വർഷങ്ങളോളം ഒട്ടേറെ സമരങ്ങളാണ് നാട്ടുകാർ നടത്തിയത്.ആറ്റുനോറ്റ് ഒടുവിൽ ടാറിങ് നടത്തിയെങ്കിലും ദിവസങ്ങൾക്കുള്ളിൽ തന്നെ ടാറും മെറ്റലുമെല്ലാം നാലുവഴിക്കായി.

ശേഷിക്കുന്ന ടാറും മെറ്റലും ഈ മഴക്കാലം അതിജീവിക്കില്ലെന്നും കാൽ കൊണ്ട് തട്ടിയാൽ തന്നെ ഇളകിപ്പൊളിയുന്ന സ്ഥിതിയാണുള്ളതെന്നും നാട്ടുകാർ പറയുന്നു. കരാർ എടുത്തിട്ട് മാസങ്ങളായെങ്കിലും പണി തുടങ്ങിയത് മഴക്കാലം ആരംഭിച്ചതോടെയാണ്. നിർമാണത്തിലെ അഴിമതിയാണ് ദിവസങ്ങൾക്കുള്ളിൽ തന്നെ റോഡ് തകരാൻ കാരണമെന്നും അടിയന്തരമായി വീണ്ടും ഈ റോഡ് നന്നാക്കാത്തപക്ഷം പ്രതിഷേധം ആരംഭിക്കുമെന്നും നാട്ടുകാർ പറയുന്നു. മഴ മാറിയാൽ ഉടൻ തന്നെ വീണ്ടും റോഡ് നല്ല രീതിയിൽ ടാറിങ് നടത്തുമെന്ന് കരാറുകാരൻ ഉറപ്പ് നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ പറഞ്ഞു.