മേപ്പാടി∙ രാത്രിയുടെ മറപറ്റി കുതിച്ചെത്തിയ ദുരന്തത്തിൽ മാഞ്ഞുപോയ ഗ്രാമത്തെ അടയാളപ്പെടുത്താൻ സഹായകമായത് കെഎസ്ഇബിയുടെ മീറ്റർ റീഡിങ് എടുക്കുന്നവരും അവർക്കുള്ള വാക്കിങ് ഓർഡറും. ഒരു മീറ്ററിൽ നിന്ന് ഏത് മീറ്ററുള്ള സ്ഥലത്തേക്കാണു റീഡർ പോകേണ്ടതെന്ന നിർദേശമാണു വാക്കിങ് ഓർഡർ. പതിവായി ആ വഴിയിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേപ്പാടി∙ രാത്രിയുടെ മറപറ്റി കുതിച്ചെത്തിയ ദുരന്തത്തിൽ മാഞ്ഞുപോയ ഗ്രാമത്തെ അടയാളപ്പെടുത്താൻ സഹായകമായത് കെഎസ്ഇബിയുടെ മീറ്റർ റീഡിങ് എടുക്കുന്നവരും അവർക്കുള്ള വാക്കിങ് ഓർഡറും. ഒരു മീറ്ററിൽ നിന്ന് ഏത് മീറ്ററുള്ള സ്ഥലത്തേക്കാണു റീഡർ പോകേണ്ടതെന്ന നിർദേശമാണു വാക്കിങ് ഓർഡർ. പതിവായി ആ വഴിയിലൂടെ സഞ്ചരിക്കുന്ന റീഡർക്ക് കൃത്യമായി വീടും സ്ഥാപനവും പോസ്റ്റും സ്ഥലവും മനസ്സിലാക്കാനാകും.

അവശിഷ്ടങ്ങളും ചെളിയും മാത്രമായി അവശേഷിച്ച പ്രദേശം സന്ദർശിച്ച് കെഎസ്ഇബി റീഡർമാർ നൽകിയ ഡേറ്റയാണു രക്ഷാപ്രവർത്തനത്തിൽ നിർണായകമായത്. 4 റീഡർമാർ രാവിലെ മുതൽ വൈകിട്ടുവരെ വാക്കിങ് ഓർഡർ പ്രകാരം നടന്ന് വീടുകളുടെ കണക്കെടുത്തു. 309 വീടുകളും നൂറിലധികം മറ്റുകെട്ടിടങ്ങളും പൂർണമായും തകർ‍ന്നതായാണ് കെഎസ്ഇബിയുടെ കണക്ക്. 79 വീടുകൾ ഭാഗികമായും തകർന്നു. 

ADVERTISEMENT

താൽക്കാലിക പാലത്തിന്റെ പണി പുരോഗമിക്കുമ്പോഴേക്കും സ്കൂൾ റോഡിലൂടെ നിയാസ്, വിനുകുമാർ, ദീപക്, പ്രവീൺ എന്നീ റീഡർമാരും സൂപ്രണ്ട് ദിനകറും അസി. എൻജിനീയർ ജയൻ, സീനിയർ അസി. ശോഭന എന്നിവരും പ്രദേശത്തെത്തി ഡേറ്റ ശേഖരിച്ച് ജില്ലാ അധികാരികൾക്ക് കൈമാറി. തദ്ദേശ സ്ഥാപനങ്ങളിൽ രേഖപ്പെടുത്താത്ത കെട്ടിടങ്ങൾ പോലും കെഎസ്ഇബിയുടെ ഡേറ്റയിൽ ഉൾപ്പെട്ടിരുന്നു. പ്രാഥമിക പരിശോധനയിലും രക്ഷാപ്രവർത്തനത്തിലും ഈ ഡേറ്റ സഹായകരമായി.