സൈന്യം അടക്കമുള്ളവരുടെ അഭിനന്ദനത്തിൽ മനംനിറഞ്ഞ് ഒാഫ് റോഡ് ഡ്രൈവർമാർ
മേപ്പാടി ∙ സൈന്യം അടക്കമുള്ളവരുടെ അഭിനന്ദനത്തിൽ മനംനിറഞ്ഞ് ഒാഫ് റോഡ് ഡ്രൈവർമാർ. ചൂരൽമലയിലും മുണ്ടക്കൈയിലും രക്ഷാപ്രവർത്തനത്തിന്റെ ആദ്യദിനം മുതൽ സൈന്യത്തിനൊപ്പം ഒന്നിച്ചാണു ഓഫ് റോഡ് ഡ്രൈവർമാരും വാഹനങ്ങളും രംഗത്തിറങ്ങിയത്. മറ്റു വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത പാതകളിലൂടെ അതിസാഹസികമായി വാഹനം ഓടിച്ച്

മേപ്പാടി ∙ സൈന്യം അടക്കമുള്ളവരുടെ അഭിനന്ദനത്തിൽ മനംനിറഞ്ഞ് ഒാഫ് റോഡ് ഡ്രൈവർമാർ. ചൂരൽമലയിലും മുണ്ടക്കൈയിലും രക്ഷാപ്രവർത്തനത്തിന്റെ ആദ്യദിനം മുതൽ സൈന്യത്തിനൊപ്പം ഒന്നിച്ചാണു ഓഫ് റോഡ് ഡ്രൈവർമാരും വാഹനങ്ങളും രംഗത്തിറങ്ങിയത്. മറ്റു വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത പാതകളിലൂടെ അതിസാഹസികമായി വാഹനം ഓടിച്ച് കുടുങ്ങിപ്പോയവരെ രക്ഷിച്ചു കൊണ്ടുവന്നതിന് മുന്നിൽ നിന്നത് ഓഫ് റോഡ് വാഹനങ്ങളാണ്.
വഴി പോലുമില്ലാത്ത പല സ്ഥലത്തേക്കും പോകാൻ സൈന്യം ഉപയോഗിച്ചതും ഓഫ്റോഡ് വാഹനങ്ങളാണ്. ഒാഫ് റോഡ് ഡ്രൈവർമാരെ ലഫ്.കേണൽ ഋഷി രാജലക്ഷ്മി കെട്ടിപ്പിടിച്ച് നന്ദി അറിയിച്ചിരുന്നു. സൈന്യം മടങ്ങുന്നതിനു തലേന്നു ക്യാംപിൽവച്ചാണ് അഭിനന്ദിച്ചത്. മുണ്ടക്കൈയിലും ചൂരൽമലയിലും സഞ്ചരിക്കാൻ ഓഫ് റോഡ് വാഹനങ്ങൾക്കാണ് കൂടുതൽ കഴിയുകയെന്ന് മനസ്സിലാക്കിയ സൈന്യം ഇവരുടെ സഹായം തേടി.
മുൻപ് സൈന്യം ഉപയോഗിച്ച ശേഷം ലേലം ചെയ്ത് വിറ്റ വാഹനങ്ങൾ ഉൾപ്പെടെയുള്ളവയുമായി ദുരന്തമുഖത്തേക്കു പാഞ്ഞെത്തി. സ്വകാര്യ വ്യക്തികളുടെ ഓഫ്റോഡ് വാഹനങ്ങളും സജീവമായി രംഗത്തുണ്ടായിരുന്നു. 30ന് പുലർച്ചെ ഒന്നരയോടെയാണ് മുണ്ടക്കൈയിൽനിന്ന് ക്ലബ് അംഗം അനന്തു സുഭാഷിന് ഉരുൾപൊട്ടി എന്നറിയിച്ച് ആദ്യ വിളിയെത്തിയത്. ഒറ്റപ്പെട്ടുപോയ വില്ലേജ് റോഡിലുള്ള ഗർഭിണിയെയും കുടുംബത്തെയും രക്ഷിക്കുകയായിരുന്നു ആദ്യ ദൗത്യം.
ഫോർ വീൽ ഡ്രൈവുള്ള എക്സ് മിലിറ്ററി ട്രക്ക് (ഡൈറ്റൺ) വില്ലേജ് റോഡിലേക്ക് പാഞ്ഞെത്തി അവരെ സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ചു. പുൽപള്ളി ഓഫ് റോഡേഴ്സ് ക്ലബ് അംഗങ്ങളുടെ വാഹനങ്ങളാണ് സൈന്യത്തിന് ഏറ്റവും അധികം സഹായകമായത്. ദുരന്തഭൂമിയിൽ നൂറുകണക്കിന് ആളുകൾക്കാണു വാഹനങ്ങൾ സഹായകമായത്.
ക്ലബ് പ്രസിഡന്റ് അനിൽ കരുണന്റെ നേതൃത്വത്തൽ അംഗങ്ങളെല്ലാം വാഹനങ്ങളുമായി മുണ്ടക്കൈയിൽ എത്തിയാണു രക്ഷാദൗത്യത്തിൽ പങ്കാളികളായത്. ദുരന്തത്തിന്റെ ആദ്യ 2 ദിവസത്തിനുള്ളിൽ 34 മൃതദേഹങ്ങൾ ഇവർ കണ്ടെടുത്തു. വലിയ മരത്തടികൾ നീക്കം ചെയ്യാൻ വീഞ്ച് സൗകര്യമുള്ള ട്രാക്ടറും എത്തിച്ചു. 5 എൻജിനീയർമാരും നാല് മെക്കാനിക്കുകളും ഒാഫ് റൈഡ് സംഘത്തിലുണ്ട്.