മീനങ്ങാടി ∙ ഓക്സിജൻ പാർക്ക്, ജൈവവളം ഉൽപാദിപ്പിക്കുന്ന കർമസേന, സൗരോർജം ഉപയോഗിച്ച് കൃഷിക്ക് ആവശ്യമായ വെള്ളം, കെ‍ായ്തെ‍ാഴിഞ്ഞ പാടങ്ങളിൽ ചെറുധാന്യങ്ങളുടെ കൃഷി തുടങ്ങി ഒട്ടേറെ തനതായ പദ്ധതികൾ നടപ്പിലാക്കി സംസ്ഥാനത്തെ ഒന്നാമത്തെ കൃഷിഭവനായി മീനങ്ങാടി. പഞ്ചായത്തും കൃഷിഭവനും ചേർന്ന് നടപ്പാക്കിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മീനങ്ങാടി ∙ ഓക്സിജൻ പാർക്ക്, ജൈവവളം ഉൽപാദിപ്പിക്കുന്ന കർമസേന, സൗരോർജം ഉപയോഗിച്ച് കൃഷിക്ക് ആവശ്യമായ വെള്ളം, കെ‍ായ്തെ‍ാഴിഞ്ഞ പാടങ്ങളിൽ ചെറുധാന്യങ്ങളുടെ കൃഷി തുടങ്ങി ഒട്ടേറെ തനതായ പദ്ധതികൾ നടപ്പിലാക്കി സംസ്ഥാനത്തെ ഒന്നാമത്തെ കൃഷിഭവനായി മീനങ്ങാടി. പഞ്ചായത്തും കൃഷിഭവനും ചേർന്ന് നടപ്പാക്കിയ പദ്ധതികൾക്കുള്ള അംഗീകാരവുമായി നേട്ടം.

ഓക്സിജൻ പാർക്ക് നിർമാണം ആരംഭിച്ചപ്പോൾ.

കൃഷിഭവൻ പഞ്ചായത്തുമായി ചേർന്ന് നടപ്പാക്കിയ ഓക്സിജൻ പാർക്ക് പദ്ധതി ശ്രദ്ധേയമായിരുന്നു. നട്ടുവളർത്തുന്ന മുളക്കൂട്ടം പൂർണ വളർച്ചയെത്തുമ്പോൾ വർഷത്തിൽ 300 കിലോഗ്രാം ഓക്സിജൻ ഉൽപാദിപ്പിക്കുകയും 80 ടൺ കാർബൺ ഡയോക്സൈഡ് സ്വാംശീകരിക്കുകയും ചെയ്യുമെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മീനങ്ങാടിയിലും ഒ‍ാക്സിജൻ പാർക്ക് ആരംഭിച്ചത്. 

ADVERTISEMENT

കാക്കവയൽ വാർഡിലെ പുഴങ്കുനി ആരോഗ്യ ഉപകേന്ദ്രത്തിന് സമീപം 12 ഇനങ്ങളിൽപെട്ട 144 മുളത്തൈകൾ നട്ടുപിടിപ്പിച്ചുകൊണ്ടാണ് പാർക്ക് ആരംഭിച്ചത്. കാടുപിടിച്ച് മാലിന്യം തള്ളിയിരുന്ന സ്ഥലത്താണ് തട്ടുതിരിച്ച് നടപ്പാതകൾ ഒരുക്കി ഇരുവശങ്ങളിലുമായി തൈകൾ നട്ടത്. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഏറ്റെടുത്ത പ്രവൃത്തിക്ക് തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനവും ലഭിച്ചു.

കടുത്ത വേനലിൽ പാടങ്ങൾ വിണ്ടുകീറുകയും വിളകൾ കരിഞ്ഞുപോകുകയും ചെയ്തപ്പോൾ മണ്ണിന്റെയും കൃഷിയുടെയും പുനരുജ്ജീവനത്തിനും കൃഷിഭവൻ പുതിയ മാതൃകയായി. വറ്റിവരണ്ട മണിവയൽ പുഴയുടെ ഓരത്ത് കുളം കുഴിച്ച് സൗരോർജം ഉപയോഗിച്ച് എട്ട് ഏക്കർ കൃഷിയിടത്തിലേക്ക് വെള്ളമെത്തിച്ചു.

ADVERTISEMENT

ഉപയോഗശേഷം അധിക ജലം സ്രോതസ്സിലേക്ക് തന്നെ ഒഴുക്കി വിടുകയും ചെയ്യുന്ന പദ്ധതിയാണ് നടപ്പാക്കിയത്. ഇതിനായി 2.4 കിലോവാട്ട് സൗരോർജ പാനലും ദിവസവും 10,000 ലീറ്റർ വെള്ളം എത്തിക്കുന്നതിനനുയോജ്യമായ പമ്പും സ്ഥാപിച്ചു. സൗരോർജം ഉപയോഗിച്ച് കൃഷിക്കാവശ്യമായ ജലലഭ്യത ഉറപ്പ് വരുത്തി. ഒന്നാം ഘട്ടത്തിൽ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ വള്ളിപ്പയർ, പച്ചമുളക്, വെള്ളരി, ചീര മുതലായവയാണ് ജൈവരീതിയിൽ കൃഷി ചെയ്തത്.

കൊയ്തൊഴിഞ്ഞ പാടങ്ങളിൽ ചെറുധാന്യങ്ങൾ കൃഷി ചെയ്തും നേട്ടമുണ്ടാക്കി. കാർഷിക കർമസേനയുടെ നേതൃത്വത്തിൽ 8 ഏക്കർ പാടത്തായിരുന്നു കൃഷിയിറക്കിയത്. ഇരിപ്പു കൃഷിക്കാവശ്യമായ ജലം ലഭിക്കാതെ വന്നതോടെയാണ് മണിച്ചോളവും ചാമയും കൃഷി ചെയ്ത് വിളവെടുപ്പ് നടത്തിയത്. വെള്ളം കുറച്ച് മതിയെന്നതും ഉൽപാദന ചെലവ് താരതമ്യേന കുറവാണെന്നതും കർഷകർക്ക് ആശ്വാസമായി.

ADVERTISEMENT

ജൈവ വളനിർമാണം
കൃഷിഭവന്റെ നേതൃത്വത്തിൽ ജൈവവള വിതരണ പദ്ധതിക്കാവശ്യമായ ജൈവവളം സ്വയം ഉൽപാദിപ്പിക്കുകയായിരുന്നു കാർഷിക കർമസേന. ഒഴിഞ്ഞുകിടക്കുന്ന കോഴിഫാം വാടകയ്ക്കെടുത്ത് സൂര്യപ്രകാശം ഏൽക്കാതെ ഈർപ്പമുള്ള പ്രതലത്തിൽ 45 ദിവസംകൊണ്ടാണ് വളം നിർമിച്ചത്. സാധാരണ കിലോയ്ക്ക് 12. 50 രൂപ ഗുണഭോക്തൃ വിഹിതമായി നൽകണമെങ്കിൽ കർമസേനയുടെ ജൈവവളത്തിന് 7. 50 ഗുണഭോക്തൃ വിഹിതം നൽകിയാൽ മതിയെന്നത് കർഷകന് നേട്ടമായി.

കൃഷി ഓഫിസർ ജ്യോതി സി. ജോർജിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി പ്രവർത്തനങ്ങൾക്ക് തനത് തുക വകയിരുത്തുന്നതും പിന്തുണ നൽകുന്നതും കൃഷി ഭവന്റെ നേട്ടങ്ങൾക്ക് കരുത്തായി.