ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ കന്നുകാലികളെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പരിചരിക്കുന്നു
ചൂരൽമല ∙ ദുരന്ത മേഖലയിൽ ഒറ്റപ്പെട്ടവയും അലഞ്ഞു തിരിയുന്നവയുമായ കന്നുകാലികൾക്കും അതിജീവനത്തിനു വഴിയൊരുങ്ങി. കന്നുകാലികൾക്കുള്ള തീറ്റ, ആരോഗ്യ പരിരക്ഷ എന്നിവയെല്ലാം മൃഗസംരക്ഷണ വകുപ്പിന്റെയും ക്ഷീര വികസന വകുപ്പിന്റെയും മേൽനോട്ടത്തിൽ നടക്കുന്നു. ദുരന്തത്തെ തുടർന്ന് ഒറ്റപ്പെട്ട കന്നുകാലികൾക്ക് ക്ഷീര

ചൂരൽമല ∙ ദുരന്ത മേഖലയിൽ ഒറ്റപ്പെട്ടവയും അലഞ്ഞു തിരിയുന്നവയുമായ കന്നുകാലികൾക്കും അതിജീവനത്തിനു വഴിയൊരുങ്ങി. കന്നുകാലികൾക്കുള്ള തീറ്റ, ആരോഗ്യ പരിരക്ഷ എന്നിവയെല്ലാം മൃഗസംരക്ഷണ വകുപ്പിന്റെയും ക്ഷീര വികസന വകുപ്പിന്റെയും മേൽനോട്ടത്തിൽ നടക്കുന്നു. ദുരന്തത്തെ തുടർന്ന് ഒറ്റപ്പെട്ട കന്നുകാലികൾക്ക് ക്ഷീര വികസന വകുപ്പിന്റെ ഇടപെടലുകളെ തുടർന്ന് ഈമാസം ആദ്യം മുതൽ തീറ്റപ്പുല്ലും വൈക്കോലും തീറ്റ വസ്തുക്കളും നൽകുന്നുണ്ട്. പശുക്കൾക്കും കന്നുകാലികൾക്കുമുള്ള താൽക്കാലിക ക്യാംപ് ചൂരൽമലയിൽ നേരത്തെ ഒരുക്കിയിരുന്നു.
തൊഴുത്തിൽ കെട്ടിയിട്ടു വളർത്തുന്ന കന്നുകാലികളെക്കാൾ കുന്നുകളിലും തേയിലത്തോട്ടങ്ങളുടെ ഒഴിഞ്ഞ ഭാഗങ്ങളിലും മേഞ്ഞു നടക്കുന്ന നാടൻ ഇനം കന്നുകാലികളാണ് ഇവിടെ ഏറെയുള്ളത്. രാവിലെ പാൽ കറവ കഴിഞ്ഞാൽ ഇവയെ കൂട്ടത്തോടെ മേയാൻ വിടുന്നതാണു കർഷകരുടെ ശീലം. ഇത്തരത്തിലുള്ള കന്നുകാലികളാണ് ഇവിടെയുള്ളത് എന്നതിനാൽ ഇവയെ താൽക്കാലിക ഷെഡിനുള്ളിൽ പിടിച്ചു കെട്ടിയിടുക എന്നത് അധികൃതർക്കും വെല്ലുവിളിയായിരുന്നു. ഇതിനാൽ ഈ കന്നുകാലികൾക്കുള്ള തീറ്റയും പരിചരണവും മേച്ചിൽപുറങ്ങളിൽ എത്തിക്കുന്ന രീതിയാണു മൃഗസംരക്ഷണ വകുപ്പ് പിന്തുടർന്നത്.
ഇവിടെയുള്ള കന്നുകാലികളെ മറ്റിടങ്ങളിലേക്കു മാറ്റുന്നതിനും പല ഉടമസ്ഥർ എത്തി വിലക്കിയതിനെ തുടർന്നാണ് ഇവിടെ തന്നെ കന്നുകാലികൾക്ക് അധികൃതർ അതിജീവനമൊരുക്കുന്നത്. കെട്ടിയിടാതെ വളർത്തിയിരുന്ന കന്നുകാലികളാണ് ഏറെയും ദുരന്തത്തെ അതിജീവിച്ചത്. ചൂരൽമല ക്ഷീര സംഘം പരിസരത്ത് വില്ലേജ് റോഡിന് ചേർന്നാണു കന്നുകാലികൾക്കായി ക്യാംപ് തുടങ്ങിയത്. അലഞ്ഞു തിരിഞ്ഞു നടക്കുന്നതും ഉടമസ്ഥർ ക്യാംപിൽ ആയവയുമായ എല്ലാ ഉരുക്കളെയും മാറ്റിപ്പാർപ്പിക്കുന്നതിനാണ് ഇവിടെ സംവിധാനം ഒരുക്കിയത്. 50 കന്നുകാലികളെ ഒരേ സമയം പാർപ്പിക്കാൻ ക്യാംപിൽ സൗകര്യം ഒരുക്കിയിരുന്നു. ക്ഷീരസംഘം പ്രസിഡന്റ്, സെക്രട്ടറി, ക്ഷീര കർഷകർ, പഞ്ചായത്ത് അംഗങ്ങൾ, ക്ഷീര വികസന വകുപ്പിലെയും മൃഗ സംരക്ഷണ വകുപ്പിലെയും ഉദ്യോഗസ്ഥരുടെയും മേൽനോട്ടത്തിലാണ് ഈ ക്യാംപുകൾ സജ്ജീകരിച്ചത്.