വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ കുട്ടിക്കുരങ്ങിന് സിപിആറിലൂടെ ജീവിതം തിരിച്ച് നൽകി
മീനങ്ങാടി∙ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ കുട്ടികുരങ്ങിന് സിപിആറിലൂടെ ജീവിതം തിരിച്ച് നൽകി കെഎസ്ഇബി ജീവനക്കാരൻ. മീനങ്ങാടി കെഎസ്ഇബിയിലെ അസിസ്റ്റന്റ് ഒാപ്പറേറ്റായ എം.എ.അനീഷാണ് കുഞ്ഞ് കുരങ്ങിന് ജീവൻ തിരിച്ച് നൽകിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ഡ്യൂട്ടിക്കായി വരുമ്പോഴാണ് ദേശീയ പാതയിൽ മൂലങ്കാവ് പെട്രോൾ

മീനങ്ങാടി∙ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ കുട്ടിക്കുരങ്ങിന് സിപിആറിലൂടെ ജീവിതം തിരിച്ച് നൽകി കെഎസ്ഇബി ജീവനക്കാരൻ. മീനങ്ങാടി കെഎസ്ഇബിയിലെ അസിസ്റ്റന്റ് ഒാപ്പറേറ്റായ എം.എ.അനീഷാണ് കുഞ്ഞ് കുരങ്ങിന് ജീവൻ തിരിച്ച് നൽകിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് ഡ്യൂട്ടിക്കായി വരുമ്പോഴാണ് ദേശീയ പാതയിൽ മൂലങ്കാവ് പെട്രോൾ പമ്പിന് സമീപം വൈദ്യുതി ലൈനിൽ നിന്ന് കുരങ്ങിന് വൈദ്യുതി ഏൽക്കുന്നതും റോഡിലേക്ക് വീഴുന്നതും കാണുന്നതും. ഉടൻ ഒാടിയെത്തി കുരങ്ങിനെ കൈയിലെടുത്തെങ്കിലും അനക്കമൊന്നുമുണ്ടായിരുന്നില്ല. തലയിൽ തൊലി പോവുകയും മൂക്കിൽ നിന്ന് ചോര ഒലിച്ചിറങ്ങുകയും ചെയ്തിരുന്നു. തല കൈകളിൽ താങ്ങി റോഡരികിൽ വെച്ച് തന്നെ അനീഷ് സിപിആർ നൽകിയതോടെ കുരങ്ങ് കണ്ണുതുറന്നു. ഇതോടെ ജീവൻ തിരിച്ച് കിട്ടിയേക്കുമെന്ന പ്രതീക്ഷയിൽ തുടരെ സിപിആർ നൽകി കൊണ്ടിരുന്നു.
അനങ്ങാൻ തുടങ്ങിയതോടെ റോഡിൽ നിന്നെടുത്ത് സമീപത്തെ ബൈക്കിൽ സ്ഥിരമായി കരുതുന്ന ഒരു തുണിയിലേക്ക് കുരങ്ങിനെ മാറ്റി കിടത്തി. അപ്പോഴെക്കും കുരങ്ങ് അനങ്ങാനും കുതിക്കാനുമുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. രണ്ട്, മൂന്ന് തവണ കൂടെ വീണ്ടും സിപിആർ നൽകിയതോടെ ഒച്ചയുണ്ടാക്കുകയും അനീഷിന്റെ കൈകളിൽ നിന്ന് ചാടി സമീപത്തെ മരത്തിലേക്ക് പോകുകയും ചെയ്തു. സംഭവം വിഡിയോയായി പകർത്തി സമൂഹ മാധ്യമങ്ങളും കെഎസ്ഇബിയുടെഗ്രൂപ്പുകളിലും വന്നതോടെ അനീഷിന്റെ നല്ല മനസിന് നിറഞ്ഞ കൈയ്യടിയാണ്. സുഹൃത്തും ബത്തേരി വാട്ടർ അതോറിട്ടിയിൽ ജീവനക്കാരനുമായ പി.ആർ. രമേഷാണ് വിഡിയോ മൊബൈലിൽ പകർത്തിയത്.