ആന അരി തിന്നാൻ ഇമ്മിണി വിയർക്കും! റേഷൻ കടകൾക്ക് സുരക്ഷാ സംവിധാനം ഒരുക്കി
ഗൂഡല്ലൂർ ∙ വനത്തോടു ചേർന്നുള്ള റേഷൻ കടകൾക്ക് സുരക്ഷാസംവിധാനം ഒരുക്കി പൊതു വിതരണ വകുപ്പ്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ റേഷൻ കടകൾ തകർത്ത് കാട്ടാനയും കരടിയും ഭക്ഷ്യ വസ്തുക്കൾ തിന്നുന്നത് വ്യാപകമായതോടെയാണ് റേഷൻ കടകൾക്ക് സുരക്ഷ വർധിപ്പിച്ചത്. ഒരു വർഷം 3 പ്രാവശ്യം കാട്ടാന പൊളിച്ച മസിനഗുഡിയിലെ റേഷൻ

ഗൂഡല്ലൂർ ∙ വനത്തോടു ചേർന്നുള്ള റേഷൻ കടകൾക്ക് സുരക്ഷാസംവിധാനം ഒരുക്കി പൊതു വിതരണ വകുപ്പ്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ റേഷൻ കടകൾ തകർത്ത് കാട്ടാനയും കരടിയും ഭക്ഷ്യ വസ്തുക്കൾ തിന്നുന്നത് വ്യാപകമായതോടെയാണ് റേഷൻ കടകൾക്ക് സുരക്ഷ വർധിപ്പിച്ചത്.
ഒരു വർഷം 3 പ്രാവശ്യം കാട്ടാന പൊളിച്ച മസിനഗുഡിയിലെ റേഷൻ കടയ്ക്കാണ് ആദ്യ സുരക്ഷാ സംവിധാനം ഒരുക്കിയത്. റേഷൻ കടയ്ക്ക് ചുറ്റും സോളർ വൈദ്യുത വേലി സ്ഥാപിച്ചു. കാട്ടാന വൈദ്യുത വേലി തകർക്കാൻ ശ്രമിച്ചാൽ സൈറൺ മുഴങ്ങും. കൂറ്റൻ ഇരുമ്പ് വാതിലാണ് നിർമിച്ചിരിക്കുന്നത്. ഈ മൂന്ന് സുരക്ഷാ സംവിധാനങ്ങളെയും തകർത്ത് ഇനി ഒരു ജീവിയും അകത്ത് കടന്ന് റേഷൻ വസ്തുക്കൾ മോഷ്ടിക്കില്ലെന്നാണ് പൊതു വിതരണ വകുപ്പ് പറയുന്നത്.