മേപ്പാടി ∙ മുണ്ടക്കൈ– ചൂരൽ‌മല പ്രകൃതി ദുരന്തത്തിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്കു പുതിയ സർട്ടിഫിക്കറ്റുകൾ മന്ത്രി വി. ശിവൻകുട്ടി വിതരണം ചെയ്തു. നിലവിലെ നടപടി ക്രമങ്ങളും ഫീസും ഒഴിവാക്കിയാണ് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയത്. 188 അപേക്ഷകരിൽ 135 പേരുടെ സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേപ്പാടി ∙ മുണ്ടക്കൈ– ചൂരൽ‌മല പ്രകൃതി ദുരന്തത്തിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്കു പുതിയ സർട്ടിഫിക്കറ്റുകൾ മന്ത്രി വി. ശിവൻകുട്ടി വിതരണം ചെയ്തു. നിലവിലെ നടപടി ക്രമങ്ങളും ഫീസും ഒഴിവാക്കിയാണ് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയത്. 188 അപേക്ഷകരിൽ 135 പേരുടെ സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്. ശേഷിക്കുന്ന 33 സർട്ടിഫിക്കറ്റുകൾ 2000ന് മുൻപുളളവ ആയതിനാൽ സർട്ടിഫിക്കറ്റിന്റെ ഒന്നാം പേജ് പൂരിപ്പിക്കാൻ ബന്ധപ്പെട്ട സ്‌കൂളുകളിലേക്ക് അയച്ചു നൽകിയതായും മന്ത്രി പറഞ്ഞു.മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടിയിൽ പഠനോപകരണങ്ങൾ ടി. സിദ്ദീഖ് എംഎൽഎ വിതരണം ചെയ്തു. 

മേപ്പാടി ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പുനഃപ്രവേശനോത്സവത്തിൽ ടി. സിദ്ദീഖ് എംഎൽഎ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ യൂണിഫോം വിതരണം ചെയ്തു. കലക്ടർ ഡി.ആർ മേഘശ്രീ സ്കൂൾ ഗ്രാന്റ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു ഐടി ഉപകരണങ്ങൾ വിതരണം ചെയ്തു.  സ്കൂൾ വിദ്യാർഥികൾക്കുള്ള യാത്രാ പാസ് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു വിതരണം ചെയ്തു.നഴ്‌സറി കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ മേപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ രാമസ്വാമി വിതരണം ചെയ്തു. 

ADVERTISEMENT

പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്.ഷാനവാസ്, മേപ്പാടി പഞ്ചായത്ത് സ്ഥിരസമിതിയധ്യക്ഷരായ രാധാമണി, രാജു ഹെജമാടി, ബി.നാസർ, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം സി. രാഘവൻ, മേപ്പാടി പഞ്ചായത്ത് അംഗങ്ങളായ ജോബിഷ് കുര്യൻ, സി.കെ. നൂറുദ്ദീൻ, എൻ.കെ. സുകുമാരൻ, എസ്എസ്കെ. അഡിഷനൽ പ്രോജക്ട് ഡയറക്ടർ കെ.ജി. ഷൈൻ മോൻ, വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്രവ്യാസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

അതിവേഗം ഒരുങ്ങി ബദൽ വിദ്യാലയം
മികച്ച സൗകര്യങ്ങളോടെ പ്രവർത്തിച്ച മുണ്ടക്കൈയിലെയും വെള്ളാർമലയിലെയും രണ്ട് മാതൃക പൊതുവിദ്യാലയങ്ങളാണ് ഉരുൾപൊട്ടൽ ദുരന്തത്തിൽ മാഞ്ഞുപോയത്. 36 കുട്ടികൾ മരിക്കുകയും 17 കുട്ടികളെ കാണതാവുകയും ചെയ്തു. 316 കുട്ടികൾ ദുരിതാശ്വാസ ക്യാംപുകളിലുമായിരുന്നു. വെള്ളാർമലയിലെ കുട്ടികൾക്കായി മേപ്പാടി സ്കൂളിൽ 12 ക്ലാസ്മുറികൾ, 2 ഐടി ലാബുകൾ, ഓഫിസ്, സ്റ്റാഫ് റൂം എന്നിവയും മുണ്ടക്കൈ ജിഎൽപി സ്‌കൂളിലെ വിദ്യാർഥികൾക്കായി മേപ്പാടി എപിജെ ഹാളിൽ 5 ക്ലാസ് മുറികളുമാണ് ഒരുങ്ങിയത്.

ADVERTISEMENT

കുട്ടികൾക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കളകളും സജ്ജമായി. ദുരന്തത്തിൽ പുസ്തകങ്ങൾ നഷ്ടപ്പെട്ട 296 കുട്ടികൾക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വഴി പാഠപുസ്തകങ്ങൾ ലഭ്യമാക്കിയത്. മുണ്ടക്കൈയിലെയും വെള്ളാർമലയിലെയും 282 കുട്ടികൾക്കുള്ള യൂണിഫോമും നൽകി. ദുരന്തമേഖലയിൽ നിന്നുള്ള കുട്ടികൾക്കായി മലപ്പുറം ഡിഡിഇയുടെ കീഴിൽ 668 കിറ്റുകളും കൂടുതൽ ആവശ്യമായുള്ളവ ജില്ലാ ഭരണകൂടവും കണ്ടെത്തി. വിദ്യാലയത്തിൽ നിലവിലുള്ള ശുചിമുറികൾക്ക് പുറമേ 20 ബയോ ടോയ്‌ലെറ്റുകളും ശുചിത്വമിഷന്റെ നേതൃത്വത്തിൽ സജ്ജീകരിക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT