മാനന്തവാടി ∙ 45 കോടിയിലേറെ ചെലവഴിച്ചു പണിത മാനന്തവാടി – വള്ളിയൂർക്കാവ് – കൈതക്കൽ റോഡിൽ മാനന്തവാടി നഗരത്തിലെ നടപ്പാത കാടുമൂടിയതു കാൽനട യാത്രക്കാരെ വലയ്ക്കുന്നു. റോഡിന്റെ നടപ്പാത നിർമാണം കാൽനടയാത്രയ്ക്ക് അനുയോജ്യമല്ല.വേണ്ടത്ര വീതി ഇല്ലാതെ നിർമിച്ച നടപ്പാത കാടുമൂടിയതോടെ ആർക്കും നടക്കാൻ കഴിയാത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി ∙ 45 കോടിയിലേറെ ചെലവഴിച്ചു പണിത മാനന്തവാടി – വള്ളിയൂർക്കാവ് – കൈതക്കൽ റോഡിൽ മാനന്തവാടി നഗരത്തിലെ നടപ്പാത കാടുമൂടിയതു കാൽനട യാത്രക്കാരെ വലയ്ക്കുന്നു. റോഡിന്റെ നടപ്പാത നിർമാണം കാൽനടയാത്രയ്ക്ക് അനുയോജ്യമല്ല. വേണ്ടത്ര വീതി ഇല്ലാതെ നിർമിച്ച നടപ്പാത കാടുമൂടിയതോടെ ആർക്കും നടക്കാൻ കഴിയാത്ത സ്ഥിതി. കാൽനട യാത്രക്കാർ ഇപ്പോഴും റോഡിലൂടെയാണു പോകുന്നത്.  ഇത് അപകടങ്ങൾക്കു കാരണമാകുന്നു. നടപ്പാതയിൽ ചിലയിടത്ത് ഇനിയും സ്ലാബുകൾ  സ്ഥാപിച്ചിട്ടില്ല.

തുറന്നുകിടക്കുന്ന ഓവുചാൽ അപായഭീഷണിയാണ്. അഴുക്കുചാലിൽ പലയിടത്തും മലിനജലം കെട്ടിക്കിടക്കുന്നു. നിർമാണത്തിലെ മെല്ലപ്പോക്കിനും അപാകതയ്ക്കും എതിരെ ഒട്ടേറെ തവണ പരാതി ഉയർന്നതാണ്. കിഫ്ബി ഫണ്ടിൽ ജില്ലയിൽ ആദ്യം ആരംഭിച്ച നവീകരണ പദ്ധതിക്കാണ് ഇൗ ദുർഗതി. 2018 നവംബറിൽ ആരംഭിച്ച് 2020 മാർച്ച് 31നു തീരേണ്ട റോഡ് നവീകരണം ഇപ്പോഴും പൂർത്തിയായിട്ടില്ല. നാട്ടുകാർ പരാതി നൽകിയെങ്കിലും നവീകരണം പൂർത്തിയായി എന്ന നിലപാടിലാണ് അധികൃതർ. ഏറനാട് കൺസ്ട്രക്‌ഷൻ കമ്പനിയാണു റോഡിന്റെ കരാറുകാർ. 

ADVERTISEMENT

  വള്ളിയൂർക്കാവ് കവലയിലെ ഇതേ നടപ്പാതയുടെ എതിർവശത്തുള്ള നടപ്പാതയിൽ സുരക്ഷാവേലി ഇല്ലാത്തതും യാത്രക്കാർക്കു ഭീഷണിയാണ്. റോഡിന്റെ ഒരു വശത്തു വലിയ ഗർത്തമായിട്ടു പോലും അവിടെ കൈവരി സ്ഥാപിച്ചിട്ടില്ല. മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിക്കാർക്കും വീതികുറഞ്ഞ വഴിയിലൂടെ നടക്കാൻ കഴിയില്ല. ടൈൽസ് പാകിയ നടപ്പാതയിലെ കാടു തെളിക്കുകയും ഓവുചാലിന്റെ തുറന്നുകിടക്കുന്ന ഭാഗം സ്ലാബ് ഇട്ടു മൂടുകയും സുരക്ഷാ വേലി സ്ഥാപിക്കുകയും ചെയ്യണം. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT