സ്പോർട്സ് കിറ്റ് വിതരണം കൽപറ്റ ∙ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ പുൽപള്ളി ആർച്ചറി അക്കാദമിയിൽ നടത്തുന്ന ഖേലോ ഇന്ത്യ പദ്ധതിയിൽ ആർച്ചറി കായിക താരങ്ങൾക്കായുള്ള സ്പോർട്സ് കിറ്റ് വിതരണോദ്ഘാടനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം.മധു നിർവഹിച്ചു. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലീം കടവൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്പോർട്സ് കിറ്റ് വിതരണം 
കൽപറ്റ ∙ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ പുൽപള്ളി ആർച്ചറി അക്കാദമിയിൽ നടത്തുന്ന ഖേലോ ഇന്ത്യ പദ്ധതിയിൽ ആർച്ചറി കായിക താരങ്ങൾക്കായുള്ള സ്പോർട്സ് കിറ്റ് വിതരണോദ്ഘാടനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം.മധു നിർവഹിച്ചു. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലീം കടവൻ അധ്യക്ഷത വഹിച്ചു.  എക്സിക്യൂട്ടീവ് അംഗങ്ങളായ എ.ഡി.ജോൺ, പി.കെ.അയൂബ്,  സ്പോർട്സ് കൗൺസിൽ സെക്രട്ടറി കെ.ജി.പത്മകുമാർ, ഖേലോ ഇന്ത്യ കോച്ച് അക്ഷയ ദാസ് എന്നിവർ പ്രസംഗിച്ചു.

വയോജന മെഡിക്കൽ ക്യാംപ്
പടിഞ്ഞാറത്തറ∙ ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷനൽ ആയുഷ് മിഷൻ കേരളം, പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച വയോജന മെഡിക്കൽ ക്യാംപ് പഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ജസീല റംലത്ത് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. ഡോ. ടി.സി. അനിത, പി.എ. ജോസ്, ബുഷ്റ വൈശ്യൻ, കെ.ടി. കുഞ്ഞബ്ദുല്ല, ജോണി നന്നാട്ട്, സാജിത നൗഷാദ്, ഡോ. എം.കെ. ഹസ്ന എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

എട്ട് നോമ്പ് സമാപനം
നടവയൽ∙ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിൽ എട്ട് നോമ്പ് സമാപനം ഇന്ന്. രാവിലെ 6.30നും 8.30നും 11.30നും കുർബാന. വൈകിട്ട് 4.30 ന് ജപമാല 5 ന് തിരുനാൾ കുർബാന. മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം മുഖ്യകാർമികനാകും. തുടർന്ന് നടവയൽ ടൗൺ ചുറ്റി പ്രദക്ഷിണം. നേർച്ച ഭക്ഷണത്തിനു ശേഷം കൊടിയിറക്കും.

ഇന്ന് 
കമ്പളക്കാട് ∙ പകൽ 9–2. ഇലക്ട്രിക്കൽ സെക്‌ഷനു കീഴിലെ എല്ലാ പ്രദേശങ്ങളിലും.
നാളെ
ഗൂഡല്ലൂർ∙ ഗൂഡല്ലൂർ, ഉപ്പട്ടി, ചേരമ്പാടി സബ് സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി കാരണം പന്തല്ലൂർ, ഗൂഡല്ലൂർ താലൂക്കുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

ADVERTISEMENT

ടെക്നിക്കൽ അസിസ്റ്റന്റ്  
മാനന്തവാടി ∙ റവന്യു ഡിവിഷനൽ ഓഫിസിൽ ടെക്നിക്കൽ അസിസ്റ്റന്റ് താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 13നു രാവിലെ 9ന്.  04936205307

അധ്യാപക നിയമനം
മേപ്പാടി ∙ ഗവ. പോളി ടെക്നിക്കിൽ ട്രേഡ് ടെക്നിഷ്യൻ മെക്കാനിക്കൽ എൻജിനീയറിങ്, ട്രേഡ് ടെക്നിഷ്യൻ കംപ്യൂട്ടർ എൻജിനീയറിങ് താൽക്കാലിക നിയമനങ്ങൾക്കു കൂടിക്കാഴ്ച 10നു രാവിലെ 11ന്. 9400006454.