കൽപറ്റ ∙ ഗോത്രവിഭാഗക്കാരിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയുൾപ്പെടെ മറ്റു ജില്ലകളിലെ പട്ടികവർഗക്കാരല്ലാത്തവർക്കു വിവാഹം കഴിച്ചുകൊടുക്കുന്നതിനായി വയനാട്ടിൽ പ്രവർത്തിക്കുന്നതു വൻ സംഘം.ഇന്നലെ പോക്സോ കേസിൽ പൊഴുതന സ്വദേശിയായ വിവാഹദല്ലാൾ അറസ്റ്റിലായതിനു പിന്നാലെ ഇത്തരക്കാർക്കെതിരായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ജില്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വിവാഹബ്രോക്കർമാരുടെ റാക്കറ്റാണു വൻ തുക കമ്മിഷൻ കൈപ്പറ്റി പട്ടികവിഭാഗക്കാരെ ചൂഷണം ചെയ്യുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ ഗോത്രവിഭാഗക്കാരിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയുൾപ്പെടെ മറ്റു ജില്ലകളിലെ പട്ടികവർഗക്കാരല്ലാത്തവർക്കു വിവാഹം കഴിച്ചുകൊടുക്കുന്നതിനായി വയനാട്ടിൽ പ്രവർത്തിക്കുന്നതു വൻ സംഘം.ഇന്നലെ പോക്സോ കേസിൽ പൊഴുതന സ്വദേശിയായ വിവാഹദല്ലാൾ അറസ്റ്റിലായതിനു പിന്നാലെ ഇത്തരക്കാർക്കെതിരായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ജില്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വിവാഹബ്രോക്കർമാരുടെ റാക്കറ്റാണു വൻ തുക കമ്മിഷൻ കൈപ്പറ്റി പട്ടികവിഭാഗക്കാരെ ചൂഷണം ചെയ്യുന്നത്. പൊതുവേ കുറ്റ്യാടി കല്യാണങ്ങൾ എന്ന വിളിപ്പേരിലറിയപ്പെടുന്ന ഇത്തരം വിവാഹങ്ങൾ തലശ്ശേരി, കൂത്തുപറമ്പ്, പേരാമ്പ്ര, വളയം, തളിപ്പറമ്പ്, നാദാപുരം, തുടങ്ങിയ സ്ഥലങ്ങളിലേക്കും നടക്കുന്നുണ്ട്. അജ്ഞത മുതലെടുത്തും പണവും മറ്റു പ്രലോഭനങ്ങളും നൽകി സ്വാധീനം ചെലുത്തിയുമാണു വിവാഹങ്ങൾ നടത്തിക്കൊടുക്കുന്നതെന്നു പൊലീസ് പറയുന്നു.

പ്രാക്തന വിഭാഗക്കാരെപ്പോലും ചൂഷണത്തിനിരയാക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ജില്ലയ്ക്കകത്തും പുറത്തും രണ്ടാംകെട്ടുകാർക്കും കല്യാണം കഴിപ്പിച്ചുകൊടുക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. തിരുനെല്ലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു മാത്രമായി 34 കല്യാണങ്ങൾ ഇത്തരത്തിൽ നടന്നിട്ടുണ്ടെന്ന് നേരത്തേ കുടുംബശ്രീ ജില്ലാ മിഷൻ കണ്ടെത്തിയിരുന്നു. 3 യുവതികൾ ഭർത്താവിന്റെ വീട്ടിൽനിന്നു മടങ്ങിയെത്തുകയും ചെയ്തു.കണിയാമ്പറ്റ, കോട്ടത്തറ, മുണ്ടേരി, ബാവലി എന്നിവിടങ്ങളിൽനിന്നും മറ്റു ജില്ലകളിലേക്ക് പട്ടികവർഗക്കാരല്ലാത്തവർ ഗോത്രവർഗക്കാരെ വിവാഹം കഴിച്ചുകൊണ്ടുപോയിട്ടുണ്ട്. ഇത്തരം വിവാഹങ്ങൾ ഗോത്രവിഭാഗക്കാരെ തങ്ങളുടെ തനതു സംസ്കാരവും പാരമ്പര്യങ്ങളും നിലനിർത്തുന്നതിൽനിന്നു തടയുന്നുവെന്നതു മാത്രമല്ല, മറ്റു ജില്ലകളിലെ പട്ടികവർഗക്കാരല്ലാത്ത യുവാക്കൾ വിവാഹം കഴിക്കാൻ ആളെ കിട്ടാതെ വരുമ്പോൾ ഗോത്രവർഗക്കാരെ തേടിവരുന്നത് വംശീയ ചൂഷണമാണെന്ന അഭിപ്രായവും ആദിവാസി സംഘടനകൾ പങ്കുവയ്ക്കുന്നു.

ADVERTISEMENT

അടിയ, പണിയ, കാട്ടുനായ്ക്ക വിഭാഗക്കാർക്കിടയിലാണ് ഇത്തരം വിവാഹങ്ങൾ വ്യാപകം. 60,000 രൂപ മുതൽ ഒരു ലക്ഷം വരെ ബ്രോക്കർ ഫീസായി വാങ്ങുന്നവർ പലപ്പോഴും മദ്യവും തുച്ഛമായ തുകയും മാത്രമാണു പെൺകുട്ടികളുടെ ബന്ധുക്കൾക്കു നൽകുന്നത്. ആദിവാസികളുടെ ആചാരപ്രകാരമല്ല ഇത്തരം വിവാഹങ്ങളിലേറെയും നടക്കുന്നത്. പലതും റജിസ്റ്റർ ചെയ്യാറു പോലുമില്ല. ഇത്തരം വിവാഹങ്ങൾ തുടർന്നാൽ ഗോത്രവിഭാഗങ്ങളുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുമെന്നും ഭാവിയിൽ ഗോത്രം തന്നെ തുടച്ചുനീക്കപ്പെടുമെന്നും ആദിവാസി സംഘടനാപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. കാര്യമായ വേതനമില്ലാത്തതും അസംഘടിതവുമായ തൊഴിൽമേഖലയിലുള്ളവരാണ് വിവാഹം കഴിക്കാനായി ഗോത്രഊരുകളിലേക്കെത്തുന്നത്.

English Summary:

This article delves into the fascinating world of arranged marriages in Wayanad, Kerala. Learn about the cultural significance, the process involved, and the role of a prominent group dedicated to uniting couples through this traditional practice.