വയനാടിനോട് കേന്ദ്രത്തിന്റെ അവഗണന; ആന്ധ്രയ്ക്കും തെലങ്കാനയ്ക്കും ത്രിപുരയ്ക്കും വാരിക്കോരി
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലുണ്ടായി 45 ദിവസം പിന്നിടുമ്പോഴും ദുരന്തബാധിതരോട് കേന്ദ്രസർക്കാർ അവഗണന തുടരുന്നു. ഉരുൾപൊട്ടലുണ്ടായി 11 ാം ദിവസം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി മുണ്ടക്കൈയിലും ചൂരൽമലയിലും സന്ദർശനം നടത്തിയിരുന്നു. ദുരിതബാധിതരെ ക്യാംപുകളിലും ആശുപത്രികളിലും നേരിൽക്കണ്ട അദ്ദേഹം

കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലുണ്ടായി 45 ദിവസം പിന്നിടുമ്പോഴും ദുരന്തബാധിതരോട് കേന്ദ്രസർക്കാർ അവഗണന തുടരുന്നു. ഉരുൾപൊട്ടലുണ്ടായി 11 ാം ദിവസം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി മുണ്ടക്കൈയിലും ചൂരൽമലയിലും സന്ദർശനം നടത്തിയിരുന്നു. ദുരിതബാധിതരെ ക്യാംപുകളിലും ആശുപത്രികളിലും നേരിൽക്കണ്ട അദ്ദേഹം നിശ്ചയിച്ചതിലും ഏറെസമയം വയനാട്ടിൽ ചെലവഴിച്ചും കലക്ടറേറ്റിലെ അവലോകനയോഗത്തിൽ പങ്കെടുത്തുമാണു മടങ്ങിയത്. വയനാടിനെ കൈവിടില്ലെന്നും ഒരാവശ്യത്തിനും പണം തടസ്സമാകില്ലെന്നും അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തു. ഏറെ പ്രതീക്ഷ നൽകിയ ആ സന്ദർശനത്തിന് ഒരു മാസത്തിനിപ്പുറവും കേന്ദ്രത്തിന്റെ പ്രത്യേക സഹായത്തിനായി ദുരിതബാധിതരുടെ നീണ്ട കാത്തിരിപ്പ് തുടരുകയാണ്.
നീളുന്ന ന്യായവാദങ്ങൾ
പ്രധാനമന്ത്രി ദുരന്തഭൂമി നേരിട്ടു സന്ദർശിച്ചുവെന്നതു കൂടാതെ കേന്ദ്രമന്ത്രിമാരും പലതവണ മുണ്ടക്കൈയിലും ചൂരൽമലയിലുമെത്തിയിരുന്നു. കേന്ദ്രത്തിൽനിന്നുള്ള വിദഗ്ധസംഘവും ഉരുൾപൊട്ടൽ പ്രദേശം സന്ദർശിച്ചു റിപ്പോർട്ട് നൽകി. കേന്ദ്രമന്ത്രി ജോർജ് കുര്യൻ അടക്കമുള്ളവർ നേരിട്ടുതന്നെ പ്രധാനമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തു. എന്നിട്ടും കേന്ദ്രം സഹായമൊന്നും പ്രഖ്യാപിച്ചില്ല. പ്രധാനമന്ത്രി നിർദേശിച്ചതു പ്രകാരം കഴിഞ്ഞ 27ന് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി വിശദമായ നിവേദനം തയാറാക്കി നൽകിയിരുന്നു. എന്നാൽ, സംസ്ഥാന സർക്കാർ നിയോഗിച്ച പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ് (പിഡിഎൻഎ) സംഘത്തിന്റെ റിപ്പോർട്ട് കൂടി കിട്ടിയാലേ പ്രത്യേക ധനസഹായ അനുവദിക്കാനാകൂവെന്ന നിലപാടിലാണു കേന്ദ്രം. പിഡിഎൻഎ സംഘം ദുരന്തഭൂമിയിൽനിന്നു മടങ്ങിയിട്ടും റിപ്പോർട്ട് നൽകിയിട്ടുമില്ല.
അടിയന്തരസഹായം ഇനിയും വൈകരുത്
പ്രധാനമന്ത്രിക്കു നിവേദനം നൽകാനും സ്ഥിരപുനരധിവാസത്തിനുള്ള മാസ്റ്റർ പ്ലാൻ തയാറാക്കാനും കേരളമെടുക്കുന്ന കാലതാമസമാണു ധനസഹായം വൈകിക്കുന്നതെന്നാണ് ബിജെപി നേതാക്കളുടെ വാദം. ദുരന്തമേഖലയിൽ കേന്ദ്ര ഏജൻസികൾ നടത്തിയ സേവനവും അവർ എടുത്തുപറയുന്നു. അപ്പോഴും പ്രധാനമന്ത്രി നേരിട്ടു നടത്തിയ സന്ദർശനത്തിനിടയിലോ കേന്ദ്രസംഘത്തിന്റെയും കേന്ദ്രമന്ത്രിമാരുടെയും റിപ്പോർട്ട് ലഭിച്ചപ്പോഴെങ്കിലുമോ അടിയന്തര സഹായം പ്രഖ്യാപിക്കാമായിരുന്നില്ലേ എന്ന ചോദ്യമുയരുന്നു. അടിയന്തര സഹായമെങ്കിലും അനുവദിച്ചശേഷമാണു കേരളം റിപ്പോർട്ട് നൽകിയില്ലെന്ന ന്യായമുയർത്തുന്നതെങ്കിൽ കൂടുതൽ വിശ്വാസയോഗ്യമായേനെയെന്നും പ്രതിപക്ഷപാർട്ടികൾ പറയുന്നു.
ആന്ധ്രയ്ക്കും തെലങ്കാനയ്ക്കും ത്രിപുരയ്ക്കും വാരിക്കോരി
ഔദ്യോഗിക കണക്കുപ്രകാരം 231 പേരാണ് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ മരിച്ചത്. ഇനിയും കാണാമറയത്തുള്ളത് 78 പേരും. യഥാർഥ മരണസംഖ്യ ഇതിലുമേറെ വരും. ഇതേസമയത്തുതന്നയാണ് 45 പേർ പ്രളയത്തിൽ മരിച്ച ആന്ധ്രാപ്രദേശിനും 29 പേർ മരിച്ച തെലങ്കാനയ്ക്കും 3448 കോടി രൂപയുടെ അടിയന്തര ധനസഹായം കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാൻ നേരിട്ടെത്തി പ്രഖ്യാപിച്ചത്. കൂടുതൽ വലിയ ദുരന്തത്തിനിരയായിട്ടും കേരളത്തോടും വയനാടിനോടുമുള്ള പ്രകടമായ വിവേചനത്തിനുദാഹരണമാണിതെന്നു പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു. ത്രിപുരയിൽ ഒരാഴ്ച നീണ്ട മഴയിൽ ഉരുൾപൊട്ടലും പ്രളയവുമുണ്ടായപ്പോൾ 40 കോടി രൂപയാണ് ഇടക്കാലാശ്വാസമായി കഴിഞ്ഞ 23ന് കേന്ദ്രമന്ത്രി അമിത്ഷാ പ്രഖ്യാപിച്ചത്. പ്രകൃതിദുരന്തങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങൾക്കു സാധാരണയായി പിഎംഡിആർഎഫിൽനിന്നു നൽകാറുള്ള 2 ലക്ഷം രൂപയും പരുക്കേറ്റവർക്കുള്ള 50,000 രൂപയിലുമൊതുങ്ങുന്നു മുണ്ടക്കൈ–ചൂരൽമലയ്ക്കുള്ള കേന്ദ്രസഹായം.