ശമ്പളം മുടങ്ങി; കെഎസ്ആർടിസി ഗാരിജിനു മുന്നിൽ കഞ്ഞിവച്ച് ജീവനക്കാരി
കൽപറ്റ ∙ കെഎസ്ആർടിസി ഗാരിജിനു മുന്നിൽ കഞ്ഞി വച്ച് വനിതാ ജീവനക്കാരിയുടെ പ്രതിഷേധം. ഗാരിജിലെ പ്യൂണായ പള്ളിക്കുന്ന് സ്വദേശിനി രഞ്ജിനിയാണ് ഓഗസ്റ്റ് മാസത്തെ ശമ്പളം മുടങ്ങിയെന്ന് ആരോപിച്ച് കഞ്ഞി വച്ച് പ്രതിഷേധിച്ചത്. ഓഗസ്റ്റിൽ 16 ഡ്യൂട്ടി വേണ്ടിടത്ത് പതിനഞ്ചര ഡ്യൂട്ടിയായിരുന്നു രഞ്ജിനിയെടുത്തത്.മകളുടെ

കൽപറ്റ ∙ കെഎസ്ആർടിസി ഗാരിജിനു മുന്നിൽ കഞ്ഞി വച്ച് വനിതാ ജീവനക്കാരിയുടെ പ്രതിഷേധം. ഗാരിജിലെ പ്യൂണായ പള്ളിക്കുന്ന് സ്വദേശിനി രഞ്ജിനിയാണ് ഓഗസ്റ്റ് മാസത്തെ ശമ്പളം മുടങ്ങിയെന്ന് ആരോപിച്ച് കഞ്ഞി വച്ച് പ്രതിഷേധിച്ചത്. ഓഗസ്റ്റിൽ 16 ഡ്യൂട്ടി വേണ്ടിടത്ത് പതിനഞ്ചര ഡ്യൂട്ടിയായിരുന്നു രഞ്ജിനിയെടുത്തത്. മകളുടെ മകന് അസുഖം ബാധിച്ചു ആശുപത്രിയിലായതിനാലാണു ഡ്യൂട്ടിക്ക് എത്താൻ കഴിയാതിരുന്നതെന്നാണ് രഞ്ജിനി പറയുന്നത്. അര ദിവസത്തെ ഡ്യൂട്ടിയുടെ പേര് പറഞ്ഞാണ് ശമ്പളം തടഞ്ഞു വച്ചിരിക്കുന്നതെന്നും സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്ന തനിക്ക് ജീവിക്കാൻ മറ്റു മാർഗങ്ങളില്ലെന്നും രഞ്ജിനി പറഞ്ഞു. എന്നാൽ, അവധിക്കുള്ള അപേക്ഷ എംഡിക്ക് അയച്ചതാണെന്നും എംഡിയാണ് തീരുമാനമെടുക്കേണ്ടതെന്നുമാണു അധികൃതരുടെ വിശദീകരണം.