മാഹിയിൽ ഇന്ന് ഇന്ത്യ മുന്നണി ഹർത്താൽ മാഹി∙ എൻ.രംഗസ്വാമിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വൈദ്യുതി ചാർജ് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യ മുന്നണി പുതുച്ചേരിയിൽ ഇന്ന് ഹർത്താൽ ആചരിക്കും. മാഹിയിലും ഇന്ത്യ മുന്നണി ഹർത്താൽ ആഹ്വാനം നടത്തിയിട്ടുണ്ട്. മാഹിയിൽ കോൺഗ്രസ്, മുസ്‌ലിം ലീഗ് കക്ഷികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 മാഹിയിൽ ഇന്ന് ഇന്ത്യ മുന്നണി ഹർത്താൽ 
മാഹി∙ എൻ.രംഗസ്വാമിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വൈദ്യുതി ചാർജ് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യ മുന്നണി പുതുച്ചേരിയിൽ ഇന്ന് ഹർത്താൽ ആചരിക്കും. മാഹിയിലും ഇന്ത്യ മുന്നണി ഹർത്താൽ ആഹ്വാനം നടത്തിയിട്ടുണ്ട്. മാഹിയിൽ കോൺഗ്രസ്, മുസ്‌ലിം ലീഗ് കക്ഷികൾ സംയുക്തമായും സിപിഎം തനിച്ചുമാണ് ഹർത്താൽ ആഹ്വാനം ചെയ്തത്. രാവിലെ 6 മുതൽ വൈകിട്ട് 6വരെയാണ് ഹർത്താൽ. പെട്രോൾ പമ്പ്, മദ്യ ഷോപ്പുകൾ എന്നിവയുൾപ്പെടെ ഹർത്താലിൽ പങ്കെടുക്കണമെന്ന് ഇവർ അഭ്യർഥിച്ചു. വാഹനങ്ങൾ തടയില്ല.

സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവകലാശാലയുടെ മാനന്തവാടി ക്യാംപസ്സിൽ എംഎ ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ്  പ്രോഗ്രാമിൽ    ഏതാനും സീറ്റുകൾ ഒഴിവുണ്ട്.  ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. യോഗ്യരായവർ  നാളെ രാവിലെ 11 നു  വകുപ്പ് മേധാവി മുൻപാകെ ഹാജരാകണം. 9400582022.

ADVERTISEMENT

ഭിന്നശേഷി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണം
പുൽപള്ളി ∙ ഭിന്നശേഷി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണമെന്നും ഇവരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കണമെന്നും ഡിഫറന്റ്‌ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. സ്റ്റാറ്റ്യൂട്ടറി പെൻഷനിൽ ഉൾപ്പെടുത്തുക, കൺവേയൻസ് അലവൻസ് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചു.  ജില്ലാ പ്രസിഡന്റ് യു.എസ്.ജയദാസൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വനിതാ കൺവീനർ ഷിജി ഷോണി ഉദ്ഘാടനം ചെയ്തു. പി.ആർ.ജയപ്രകാശ്, പി.എസ്.കൃഷ്ണൻ, കെ.സീനത്ത് എന്നിവർ പ്രസംഗിച്ചു.