ഉരുൾപൊട്ടൽ ദുരന്തം: കേന്ദ്ര നിലപാട് ക്രൂരമെന്ന് ഇസ്കഫ്
കൽപറ്റ ∙മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് അടിയന്തര സഹായം നൽകാൻ തയാറാകാത്ത കേന്ദ്രസർക്കാർ നിലപാട് ക്രൂരവും നിന്ദ്യവും ആണെന്ന് ഇന്ത്യൻ സൊസൈറ്റി ഫോർ കൾചറൽ കോ ഓപ്പറേഷൻ ആൻഡ് ഫ്രൻഡ്ഷിപ് (ഇസ്കഫ്) സംഘം അഭിപ്രായപ്പെട്ടു. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾ സന്ദർശിച്ച ഇസ്കഫ് പ്രതിനിധി സംഘം വിവിധ

കൽപറ്റ ∙മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് അടിയന്തര സഹായം നൽകാൻ തയാറാകാത്ത കേന്ദ്രസർക്കാർ നിലപാട് ക്രൂരവും നിന്ദ്യവും ആണെന്ന് ഇന്ത്യൻ സൊസൈറ്റി ഫോർ കൾചറൽ കോ ഓപ്പറേഷൻ ആൻഡ് ഫ്രൻഡ്ഷിപ് (ഇസ്കഫ്) സംഘം അഭിപ്രായപ്പെട്ടു. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾ സന്ദർശിച്ച ഇസ്കഫ് പ്രതിനിധി സംഘം വിവിധ മേഖലകളിലുള്ള ജനങ്ങളുമായി കൂടിക്കാഴ്ച നടത്തി.സംസ്ഥാന സർക്കാർ അതിജീവനത്തിനുള്ള താൽക്കാലിക സംവിധാനങ്ങൾ വളരെ മെച്ചപ്പെട്ട രീതിയിൽ തന്നെ നടത്തിയിട്ടുണ്ട്. എന്നാൽ ഒരു ജനതയുടെ നിഴൽ വീണ ഭാവി ജീവിതത്തെ വീണ്ടെടുക്കുന്നതിനു കോടിക്കണക്കിനു രൂപ ചെലവഴിക്കേണ്ടിയിരിക്കുന്നു. അതിന് കേന്ദ്ര സഹായം കൂടിയേ തീരൂ.
ടൂറിസവും കൃഷിയും മുഖ്യ വരുമാനമായുള്ള മേഖലയിൽ ടൂറിസം കേന്ദ്രങ്ങൾ തുറക്കാത്തത് വയനാടിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് അടയ്ക്കുന്നതിന് തുല്യമാണ്. ദുരന്തത്തിന്റെ വ്യാപ്തി പ്രധാനമന്ത്രിയും കേന്ദ്ര സംഘവും സ്ഥലം സന്ദർശിച്ച് ബോധ്യപ്പെട്ടതാണ്.ഗതാഗത സൗകര്യങ്ങളും ചികിത്സാ സൗകര്യങ്ങളുടെയും അപര്യാപ്തത നേരിടുന്ന ജില്ല ആയിട്ടും അടിയന്തര സാമ്പത്തിക സഹായം നൽകാനോ പ്രഖ്യാപിക്കാനോ കേന്ദ്ര സർക്കാർ തയാറാകാത്തത് ജനാധിപത്യ വിരുദ്ധവും പ്രതിഷേധാർഹവുമാണ്. വയനാട്ടിലെ ദുരന്തത്തിനു ശേഷം പ്രളയക്കെടുതി നേരിട്ട ആന്ധ്രപ്രദേശിനും തെലങ്കാനയ്ക്കും 3448 കോടി രൂപയുടെ അടിയന്തര സഹായവും, ത്രിപുരയ്ക്ക് 40 കോടി രൂപയുടെ സഹായവുമാണു കേന്ദ്രം നൽകിയത്.ഇസ്കഫ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രശാന്ത് രാജന്റെ നേതൃത്വത്തിൽ ദുരന്ത മേഖലകൾ സന്ദർശിച്ച സംഘത്തിൽ സംസ്ഥാന സെക്രട്ടറി പ്രിൻസ് മാത്യു, സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.സി.സതീശൻ, ദേശീയ കൗൺസിൽ അംഗം എസ്.ഹസൻ, സംസ്ഥാന കൗൺസിൽ അംഗം രാജേഷ് രാജൻ,ജില്ലാ ഭാരവാഹികളായ ഷാജി ബത്തേരി, വിനു ഐസക്, അഷറഫ് തയ്യിൽ, അനീഷ് ചിരാൽ, ജോർജ് മടയക്കൽ എന്നിവർ അംഗങ്ങളായിരുന്നു.