എന്തൊരു സ്പീഡ് !: കാക്കവയൽ – വാര്യാട് – കൊളവയൽ മേഖലയിലെ 2 വേഗത്തടകൾ നശിച്ചു
മീനങ്ങാടി ∙ മൂന്ന് വേഗത്തടകളിൽ ശേഷിക്കുന്നത് ഒരെണ്ണം മാത്രം; വാര്യാട് റോഡിൽ വാഹനങ്ങൾ കുതിച്ചുപായുന്നു. ഏറ്റവും കൂടുതൽ അപകടം നടക്കുന്ന, ദേശീയ പാതയിലെ കാക്കവയൽ – വാര്യാട് – കൊളവയൽ മേഖലയിലുണ്ടായിരുന്ന 2 വേഗത്തടകളാണു നശിച്ചത്. ഇൗ ഭാഗത്ത് അപകടങ്ങൾ പെരുകിയതോടെ ഒരു വർഷം മുൻപാണ് മൂന്നിടങ്ങളിൽ ദേശീയപാത

മീനങ്ങാടി ∙ മൂന്ന് വേഗത്തടകളിൽ ശേഷിക്കുന്നത് ഒരെണ്ണം മാത്രം; വാര്യാട് റോഡിൽ വാഹനങ്ങൾ കുതിച്ചുപായുന്നു. ഏറ്റവും കൂടുതൽ അപകടം നടക്കുന്ന, ദേശീയ പാതയിലെ കാക്കവയൽ – വാര്യാട് – കൊളവയൽ മേഖലയിലുണ്ടായിരുന്ന 2 വേഗത്തടകളാണു നശിച്ചത്. ഇൗ ഭാഗത്ത് അപകടങ്ങൾ പെരുകിയതോടെ ഒരു വർഷം മുൻപാണ് മൂന്നിടങ്ങളിൽ ദേശീയപാത അധികൃതരുടെ അനുമതിയോടെ വേഗത്തടകൾ വച്ചത്. കാക്കവയൽ മുതൽ കൊളവയൽ വരെയുള്ള ഭാഗങ്ങളിൽ ഇടവിട്ടാണ് വേഗത്തടകൾ ഉണ്ടായിരുന്നത്.
നേരെയുള്ള റോഡിൽ വാഹനങ്ങൾ അമിത വേഗത്തിൽ പോകുന്നതാണ് അപകടകാരണമെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇവിടെ വേഗത്തടകൾ സ്ഥാപിച്ചത്. ഇതോടെ ഇൗ ഭാഗത്ത് അപകടങ്ങൾ ഗണ്യമായി കുറഞ്ഞു. ഇപ്പോൾ രണ്ടിടങ്ങളിൽ വേഗത്തടകളില്ല. ചിലത് വാഹനങ്ങൾ തട്ടിയും മറ്റും ഉപയോഗരഹിതമായി. ബാക്കിയുള്ളവ പലപ്പോഴും റോഡിൽ വയ്ക്കാറുമില്ലാത്തതിനാൽ അപകട മേഖലയിൽ പലപ്പോഴും വേഗത്തടകളില്ല. നിയന്ത്രണങ്ങളില്ലാതായതോടെ പ്രദേശത്ത് വാഹനങ്ങളുടെ വേഗം വർധിച്ചെന്ന് പ്രദേശവാസികൾ പറഞ്ഞു.