മാനന്തവാടി ∙ ടൗണിൽ നിന്നും 2 കിലോമീറ്റർ മാത്രം അകലെയുള്ള പാലാക്കുളി-ചെറുപുഴ കനാൽ റോഡ് പാടേ തകർന്നു. കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ വാഹനത്തിൽ യാത്ര ചെയ്യുന്നവരും കാൽനട യാത്രക്കാരും ദുരിതം അനുഭവിക്കുകയാണ്. 50 വർഷത്തിലേറെ പഴക്കമുള്ള പ്രധാന റോഡാണ് ഇത്. കേവലം 1.5

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി ∙ ടൗണിൽ നിന്നും 2 കിലോമീറ്റർ മാത്രം അകലെയുള്ള പാലാക്കുളി-ചെറുപുഴ കനാൽ റോഡ് പാടേ തകർന്നു. കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ വാഹനത്തിൽ യാത്ര ചെയ്യുന്നവരും കാൽനട യാത്രക്കാരും ദുരിതം അനുഭവിക്കുകയാണ്. 50 വർഷത്തിലേറെ പഴക്കമുള്ള പ്രധാന റോഡാണ് ഇത്. കേവലം 1.5 കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള റോഡിൽ പലയിടത്തും കാൽനട യാത്ര പോലും ദുസ്സഹമാണ്. തലശ്ശേരി റോഡിൽ നിന്നും കോഴിക്കോട് റോഡിൽ നിന്നും മാനന്തവാടി ടൗണിലെ തിരക്ക് ഒഴിവാക്കി യാത്ര ചെയ്യാൻ പറ്റിയ എളുപ്പ വഴിയാണിത്. മാനന്തവാടിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് എത്താൻ വിദ്യാർഥികൾ ആശ്രയിക്കുന്നതും ഈ റോഡിനെയാണ്. റോഡിന്റെ ശോച്യാവസ്ഥ മൂലം പാതിരാത്രിയിൽ ഓട്ടോറിക്ഷയിൽ നിന്നും യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ട സംഭവവും കഴിഞ്ഞ ദിവസം ഉണ്ടായി. 

നാട്ടുകാർ ഒട്ടേറെ തവണ പരാതിപ്പെട്ടിട്ടും താൽക്കാലിക പരിഹാരം പോലും ഉണ്ടാക്കാൻ നഗരസഭ തയാറായിട്ടില്ല. അധികാരികളുടെ അവഗണനയിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിൽ വാഴ നട്ടു. തകർന്ന് കിടക്കുന്ന റോഡ് ടാറിങ് നടത്തി അടിയന്തരമായി ഗതാഗത യോഗ്യമാക്കാനുള്ള നടപടി അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രതിഷേധ യോഗത്തിൽ ബെന്നി പാത്തിക്കുന്നേൽ, പി.എ. സ്റ്റാനി, ഷെൽബി നെടുംചാലിൽ, ബെന്നി അരഞ്ഞാണിയിൽ, ആന്റണി പാറയിൽ, ജോണി കിഴക്കേൽ, സി.എം.ജോൺസൺ എന്നിവർ പ്രസംഗിച്ചു.

English Summary:

The Palakkuli-Cherupuzha Canal Road in Mananthavady, Kerala, is in dire need of repair. Potholes, waterlogging, and overall neglect have made the road nearly impassable, impacting commuters, students, and residents.