വെള്ളമുണ്ട ∙ പുളിഞ്ഞാൽ–മൊതക്കര റോഡിലെ പുനരുദ്ധാരണ ജോലികൾ ഇഴയുന്നുവെന്ന് പരാതി. ശുദ്ധജല വിതരണ പദ്ധതിക്കു വേണ്ടിയുള്ള പൈപ്പ് ഇട്ടതിനു ശേഷം റോഡ് പൂർവ സ്ഥിതിയിലാക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ട് ആഴ്ചകളായെങ്കിലും എങ്ങും എത്തിയില്ല. ആവശ്യത്തിന് തൊഴിലാളികളും യന്ത്ര സാമഗ്രികളും ഉപയോഗിക്കാതെയാണു പ്രവൃത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളമുണ്ട ∙ പുളിഞ്ഞാൽ–മൊതക്കര റോഡിലെ പുനരുദ്ധാരണ ജോലികൾ ഇഴയുന്നുവെന്ന് പരാതി. ശുദ്ധജല വിതരണ പദ്ധതിക്കു വേണ്ടിയുള്ള പൈപ്പ് ഇട്ടതിനു ശേഷം റോഡ് പൂർവ സ്ഥിതിയിലാക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ട് ആഴ്ചകളായെങ്കിലും എങ്ങും എത്തിയില്ല. ആവശ്യത്തിന് തൊഴിലാളികളും യന്ത്ര സാമഗ്രികളും ഉപയോഗിക്കാതെയാണു പ്രവൃത്തി നടക്കുന്നത് എന്നാണ് പരാതി.

റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചിട്ട് വർഷങ്ങളായെങ്കിലും വിവിധ കാരണങ്ങളാൽ ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. നിലവിൽ പുനരുദ്ധാരണ ജോലികളാണ് റോഡ് പണി മുടങ്ങാൻ കാരണം. റോഡിൽ മണ്ണും ചെളിയും നിറഞ്ഞ് കാൽനട യാത്ര പോലും അസാധ്യമായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങൾ ഇവിടെ പതിവാണ്.

ADVERTISEMENT

വെള്ളമുണ്ട ടൗണിനു സമീപം പൈപ്പ് ഇടാൻ എടുത്ത കുഴികൾ വലിയ ഗർത്തം ആയി രൂപപ്പെട്ടത് വാഹന ഗതാഗതം പോലും മുടങ്ങാൻ ഇടയാക്കിയിട്ടുണ്ട്. ഓട്ടോറിക്ഷ അടക്കമുള്ള ചെറിയ വാഹനങ്ങൾ പലതും ഓട്ടം വരാതായതോടെ പ്രദേശവാസികൾ ദുരിതത്തിലായി. റീസ്റ്റോറേഷൻ പ്രവൃത്തി പൂർത്തിയാകാതെ നവീകരണ പ്രവൃത്തികൾ തുടങ്ങാൻ ആവില്ല. എന്നാൽ ഏറെ ഇഴയുന്ന രീതിയിൽ നടക്കുന്ന ജോലി എന്നു തീരും എന്ന ആശങ്കയിലാണ് നാട്ടുകാർ.

English Summary:

The ongoing restoration of Pulinchal-Mopakkara road has become a source of frustration for residents, who complain about the slow pace of work and inadequate resources deployed. Despite commencing weeks ago, the road remains in a deplorable state, hindering pedestrian movement and causing inconvenience. Local protests are growing as the community demands swift action and completion of the long-delayed project.