വയനാട് ഫുൾ ഓൺ: അടച്ചിട്ട 8 ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാം
ഇനി സഞ്ചാരികൾക്കു ധൈര്യമായി ബാഗുകളും പാക്ക് ചെയ്ത് ട്രിപ്പിനായി വയനാട്ടിലേക്കു വരാം. അടച്ചിട്ട 8 ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാമെന്ന കോടതി വിധി, പ്രതിസന്ധിയിലായിരുന്ന വയനാടൻ ടൂറിസം മേഖലയ്ക്കു പുത്തനുണർവാകും. വനംവകുപ്പിന്റെ കീഴിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ പുനരാരംഭിക്കാൻ
ഇനി സഞ്ചാരികൾക്കു ധൈര്യമായി ബാഗുകളും പാക്ക് ചെയ്ത് ട്രിപ്പിനായി വയനാട്ടിലേക്കു വരാം. അടച്ചിട്ട 8 ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാമെന്ന കോടതി വിധി, പ്രതിസന്ധിയിലായിരുന്ന വയനാടൻ ടൂറിസം മേഖലയ്ക്കു പുത്തനുണർവാകും. വനംവകുപ്പിന്റെ കീഴിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ പുനരാരംഭിക്കാൻ
ഇനി സഞ്ചാരികൾക്കു ധൈര്യമായി ബാഗുകളും പാക്ക് ചെയ്ത് ട്രിപ്പിനായി വയനാട്ടിലേക്കു വരാം. അടച്ചിട്ട 8 ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാമെന്ന കോടതി വിധി, പ്രതിസന്ധിയിലായിരുന്ന വയനാടൻ ടൂറിസം മേഖലയ്ക്കു പുത്തനുണർവാകും. വനംവകുപ്പിന്റെ കീഴിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ പുനരാരംഭിക്കാൻ
ഇനി സഞ്ചാരികൾക്കു ധൈര്യമായി ബാഗുകളും പാക്ക് ചെയ്ത് ട്രിപ്പിനായി വയനാട്ടിലേക്കു വരാം. അടച്ചിട്ട 8 ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാമെന്ന കോടതി വിധി, പ്രതിസന്ധിയിലായിരുന്ന വയനാടൻ ടൂറിസം മേഖലയ്ക്കു പുത്തനുണർവാകും. വനംവകുപ്പിന്റെ കീഴിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ പുനരാരംഭിക്കാൻ ഹൈക്കോടതിയുടെ അനുമതി ലഭിച്ചതായി കഴിഞ്ഞദിവസമാണു മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചത്. സന്ദർശകരുടെ എണ്ണം വെട്ടിച്ചുരുക്കണമെന്നും കോടതി വിധിയിലുണ്ട്.കുറുവ വന സംരക്ഷണ സമിതി ജീവനക്കാരൻ പുൽപള്ളി പാക്കം വെള്ളച്ചാലിൽ പോൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നു കഴിഞ്ഞ ഫെബ്രുവരി 19നാണ് കുറുവ ദ്വീപ്, തോൽപെട്ടി വന്യജീവി സങ്കേതം, ബ്രഹ്മഗിരി ട്രക്കിങ് കേന്ദ്രം, സൂചിപ്പാറ വെള്ളച്ചാട്ടം, മീൻമുട്ടി വെള്ളച്ചാട്ടം, ചെമ്പ്ര പീക്ക്, മുനീശ്വരൻകുന്ന്, മുത്തങ്ങ വന്യജീവി സങ്കേതം എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചത്.
പിന്നീട്, ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നത് കോടതി നിർദേശപ്രകാരം മാത്രമാകണമെന്ന് ജസ്റ്റിസ് ഡോ. എ.കെ.ജയശങ്കരൻ, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് സ്വമേധയാ ഉത്തരവിറക്കുകയും ചെയ്തതോടെ പ്രതിസന്ധി രൂക്ഷമായി.ടൂറിസം മേഖലയിലെ പ്രതിസന്ധി വയനാടിനെയാകെ ബാധിച്ചു. വയനാട്ടിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് നിലച്ചതോടെ, തട്ടുകട നടത്തുന്നവർ മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ നടത്തുന്നവർ വരെ കടുത്ത പ്രതിസന്ധിയിലായിരുന്നു. പ്രധാനമായും കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളാണു പതിവായി വയനാട്ടിലെത്താറ്. ഇവർ കൂട്ടത്തോടെ മറ്റു ജില്ലകളിലേക്കു പോയതും വരുമാനത്തെ കാര്യമായി ബാധിച്ചു.
ടൂറിസം കേന്ദ്രങ്ങളോടു ചേർന്നു പെട്ടിക്കട മുതൽ വാഹന പാർക്കിങ് കേന്ദ്രങ്ങൾ വരെ നടത്തിയാണ് പലരും ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്. റിസോർട്ട്, ഹോം സ്റ്റേ നടത്തിപ്പുകാർ, ജീവനക്കാർ, ടാക്സി ഡ്രൈവർമാർ, ഗൈഡുമാർ തുടങ്ങി പതിനായിരത്തിലധികം േപരാണു ടൂറിസം കേന്ദ്രങ്ങളെ ആശ്രയിച്ചു ജീവിക്കുന്നത്. ഇവരെല്ലാം പ്രതിസന്ധിയിലായി. ഇതിനിടെയാണു മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തമുണ്ടായത്. മേപ്പാടി പഞ്ചായത്തിലെ 3 വാർഡുകളിലാണു ഉരുൾപൊട്ടൽ നാശംവിതച്ചത്. എന്നാൽ, ഉരുൾപൊട്ടലിൽ വയനാട് മുഴുവനും ദുരന്തമേഖലയായി എന്ന രീതിയിലായിരുന്നു പ്രചാരണം. ഇതോടെ സഞ്ചാരികൾ വയനാടിനെ കയ്യൊഴിഞ്ഞു. ഇതിനിടെ, എംഎൽഎമാർ ഉൾപ്പെടെയുള്ളവരുടെ സമ്മർദത്തെ തുടർന്നു ബാണാസുര സാഗർ ഡാം, എടയ്ക്കൽ ഗുഹ, എൻ ഉൗര് ഗോത്ര പൈതൃക ഗ്രാമം എന്നീ കേന്ദ്രങ്ങൾ തുറന്നെങ്കിലും സഞ്ചാരികൾ ചുരം കയറിയെത്തിയില്ല.
നാനൂറിലധികം താൽക്കാലിക ജീവനക്കാർക്കും ആശ്വാസം
കോടതി വിധി വന്നതോടെ, അടച്ചിട്ട 8 ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ 400ലധികം താൽക്കാലിക ജീവനക്കാർക്കും ആശ്വാസമായി. ഇവർക്കു തൊഴിലില്ലാതെയായിട്ട് 8 മാസം പിന്നിട്ടിരുന്നു. ഓരോ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും നാൽപ്പതിലധികം പേർ ജോലി ചെയ്യുന്നുണ്ട്. അതത് പ്രദേശങ്ങളിലെ വനസംരക്ഷണ സമിതി അംഗങ്ങളുമാണ് ഇവർ. ടൂറിസം കേന്ദ്രങ്ങൾ അടച്ചതോടെ ഇവർക്കു തൊഴിലും വരുമാനവും ഇല്ലാതായി. വീട്ടുചെലവിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും പണം കണ്ടെത്താനാകാതെ ഇവർ പ്രതിസന്ധിയിലായിരുന്നു. ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ നിന്നു ലഭിച്ച കോടിക്കണക്കിനു രൂപ വനം വകുപ്പിന്റെ അക്കൗണ്ടിലുണ്ടെന്നും ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നതുവരെ ഇതിൽ നിന്നു മാസം 10,000 രൂപ വീതം താൽക്കാലിക ജീവനക്കാർക്ക് നൽകാൻ വനംവകുപ്പ് തയാറാകണമെന്നും ആവശ്യമുയർന്നിരുന്നു. കോടതി വിധിക്കു ശേഷമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വേഗത്തിൽ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കണമെന്നാണു താൽക്കാലിക ജീവനക്കാരുടെ ആവശ്യം.
വിനോദസഞ്ചാരികളെ ആകർഷിക്കാൻ സർക്കാർ ഇടപെടണം
വയനാട്ടിലെത്തുന്ന വിനോദ സഞ്ചാരികളിൽ ഭൂരിഭാഗവും കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇതര സംസ്ഥാനക്കാർ വന്നാലാണ് ടൂറിസം മേഖലയ്ക്ക് ഉണർവുണ്ടാകുന്നത്.സർക്കാർ ഇടപെട്ട് മറ്റ് സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് ബെംഗളൂരു പോലുള്ള മെട്രോ നഗരങ്ങളിൽ പരസ്യങ്ങളും ക്യാംപെയ്നുകളും നടത്തിയാൽ സഞ്ചാരികളെ തിരിച്ചുകൊണ്ടു വരാനാകും.
ഓരോ ടൂറിസം കേന്ദ്രങ്ങളിലെയും സൗകര്യങ്ങൾ എന്തൊക്കെ?സന്ദർശനസമയവും ടിക്കറ്റ് നിരക്കുമെല്ലാം അറിയാം.
മുത്തങ്ങ
വയനാട് വന്യജീവി സങ്കേതത്തിൽ കർണാടകയിലെ ബന്ദിപ്പൂർ കടുവ സങ്കേതത്തോടും തമിഴ്നാട്ടിലെ മുതുമല കടുവ സങ്കേതത്തോടും ചേർന്നു കിടക്കുന്ന അതിപ്രധാനമായ വനമേഖലയാണ് മുത്തങ്ങ. വയനാട്ടിലെത്തുന്ന സഞ്ചാരികൾ ആദ്യപട്ടികയിൽ ഉൾപ്പെടുത്തുന്ന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ഇവിടം. വന്യജീവികളെ നേരിൽ കണ്ട് 16 കിലോമീറ്റർ നീളുന്ന കാനനയാത്രയാണ് ഇവിടത്തെ ഹൈലൈറ്റ്. മുത്തങ്ങ ഫോറസ്റ്റ് ചെക്പോസ്റ്റിൽ നിന്നു തുടങ്ങി കൊടുംകാട്ടിലെ മരഗദ്ദ വഴി സംസ്ഥാന അതിർത്തിയിലൂടെ തിരികെയെത്തുന്നതാണു യാത്ര. സഫാരി ബസിലെ യാത്രയ്ക്ക് ഒരാൾക്ക് 300 രൂപയും ജീപ്പിൽ 4 പേർക്ക് 2000 രൂപയുമാണ് നിരക്ക്. ഒരു മണിക്കൂർ നീളുന്നതാണു യാത്ര. രാവിലെ 7 മുതൽ 10വരെയും വൈകിട്ട് 3 മുതൽ 5 വരെയുമാണു പ്രവേശനം. മുത്തങ്ങ തുറക്കുന്നതോടെ 50 പേരടങ്ങിയ ഇക്കോ ഡവലപ്മെന്റ് കമ്മിറ്റി അംഗങ്ങൾക്കും മുത്തങ്ങയിലെ കച്ചവടക്കാർക്കും ഏറെ ആശ്വാസമാകും. മൈസൂരു വഴി കേരളത്തിലേക്കെത്തുന്ന സഞ്ചാരികളുടെ ഇഷ്ട ഇടം കൂടിയാണു മുത്തങ്ങ.
തോൽപെട്ടി
മുത്തങ്ങയുടെ അതേ മാതൃകയിൽ കാനനയാത്ര നടത്തുന്ന ഇടമാണ് വയനാട് വന്യജീവി സങ്കേതത്തിലെ തോൽപെട്ടി റേഞ്ച്. ഇവിടെ വനംവകുപ്പിന്റെ സഫാരി ബസുകളില്ല. ജീപ്പുകൾ മാത്രമാണ് യാത്രയ്ക്ക് ആശ്രയം. 4 പേർ വരെ 2000 രൂപയും അധികം 2 പേർ കൂടിയുണ്ടെങ്കിൽ 300 രൂപ തോതിലൂമാണ് പ്രവേശന ഫീസ്, ഘോര വനത്തിലൂടെ 2 മണിക്കൂർ നീളുന്നതാണ് യാത്ര. രാവിലെ 7 മുതൽ 10 വരെയും വൈകിട്ട് 3 മുതൽ 5 വരെയുമാണു പ്രവേശനം. രാവിലെ പരമാവധി 40 ജീപ്പുകളും വൈകിട്ട് 20 ജീപ്പുകളുമാണു പ്രവേശിപ്പിക്കുക. കർണാടകയിലെ കൂർഗ് സന്ദർശിച്ചെത്തുന്നവരും തിരുനെല്ലിയും കുറുവ ദ്വീപും സന്ദർശിക്കുന്നവരുമാണു കൂടുതലായി തോൽപെട്ടിയിലേക്കെത്തുന്നത്.
കുറുവ ദ്വീപ്
കബനി നദി കൈവഴികളായി ഒഴുകി 950 ഏക്കറിൽ പരന്നു കിടക്കുന്ന ചെറു ദ്വീപുകളുടെ അതിമനോഹര കാഴ്ചയാണ് സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ള കുറുവ ദ്വീപ്. ഒരിക്കലും മറക്കാത്ത ചങ്ങാട യാത്രയടക്കമുള്ള ഇവിടേക്ക് മാനന്തവാടി പയ്യംപള്ളി വഴിയും പുൽപള്ളി പാക്കം വഴിയും പ്രവേശിക്കാം. പയ്യമ്പള്ളിയിൽ ഡിടിപിസിയും പാക്കത്ത് വനസംരക്ഷണ സമിതിയുമാണ് മേൽനോട്ടക്കാർ.അപൂർവസസ്യ ജനുസുകളുടെ കലവറയായ കുറുവയിൽ നിരനിരയായുള്ള പാറക്കെട്ടുകളും ഇറങ്ങി കുളിക്കാനുള്ള സൗകര്യവുമുണ്ട്. മണിക്കൂറുകളോളം നടന്നു ഹരിതഭംഗി ആവോളം നുകരാവുന്ന ഇവിടേക്ക് ദിവസേന 1150 യാത്രക്കാർക്കാണു പ്രവേശനം. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ വീണ്ടും കുറുവ തുറക്കുന്നതോടെ രണ്ടിടത്തുമായി നൂറോളം വരുന്ന ജീവനക്കാർക്കും അത്ര തന്നെ കച്ചവടക്കാർക്കും ഹോംസ്റ്റേ നടത്തുന്നവർക്കുമൊക്കെ പുതുജീവനാകും. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് ഇവിടേക്ക് പ്രവേശനം. 95 രൂപയാണ് പ്രവേശന ഫീസ്. തിരുനെല്ലി ക്ഷേത്രം സന്ദർശിക്കാനെത്തുന്നവരുടെയും പ്രധാന ഇടത്താവളമായിരുന്നു കുറുവ. തുറക്കാനുള്ള ഉത്തരവായെങ്കിലും പുതിയ വനസംരക്ഷണ സമിതി രൂപീകരിച്ച ശേഷമാകും സന്ദർശകരെ അനുവദിക്കുക.
സൂചിപ്പാറ വെള്ളച്ചാട്ടം
സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിൽ മേപ്പാടി റേഞ്ചിന്റെ കീഴിലാണ് ഹൃദയകാരിയായ സൂചിപ്പാറ വെള്ളച്ചാട്ടം. മേപ്പാടി ചൂരൽമലയിൽ നിന്ന് 2 കിലോമീറ്റർ സഞ്ചരിച്ചാൽ സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗത്തെത്താം. 200 അടി താഴ്ചയിലേക്ക് കുത്തനെയുള്ള ജലപാതം എത്ര കണ്ടാലും മതിവരാത്തതാണ്. ഉരുൾ ദുരന്തം ചാലിയാറിലേക്ക് ഒഴുകിയിറങ്ങിയത് സൂചിപ്പാറ വഴിയാണ്. കൂറ്റൻ മരങ്ങളും പാറയുമൊക്കെ ഒഴുകിയിറങ്ങിയെങ്കിലും വെള്ളച്ചാട്ടത്തിന്റെ രൂപഭംഗിക്ക് മാറ്റമുണ്ടായിട്ടില്ല. രാവിലെ 7 മുതൽ വൈകിട്ട് 5 വരെയാണ് ഇവിടെ പ്രവേശനം. 60 രൂപയാണ് പ്രവേശന ഫീസ്
ചെമ്പ്ര പീക്ക്
മേപ്പാടി റേഞ്ചിൽ സമുദ്ര നിരപ്പിൽ നിന്ന് 2000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നതും കേരളത്തിലെ ഉയരം കൂടിയ മലനിരകളിലൊന്നുമാണ് ചെമ്പ്ര പീക്ക്. തേയിലത്തോട്ടങ്ങൾക്കിടയിലൂടെ സഞ്ചരിച്ചു വേണം മലയുടെ അടിവാരത്തെത്താൻ. ഗ്രൂപ്പ് ട്രക്കിങാണ് ഇവിടെ അനുവദിക്കുന്നത്. മലയുടെ പകുതി ഉയരത്തിലുള്ള ഹൃദയ തടാകം വരെയാണു പ്രവേശനം. കേരളത്തിൽ മറ്റൊരിടത്തുമില്ലാത്തതാണു മലമുകളിലെ തടാകക്കാഴ്ച. 5 പേരുടെ ഗ്രൂപ്പിന് 1770 രൂപയാണു പ്രവേശന നിരക്ക്. ആദ്യമെത്തുന്ന 200 പേരെ മാത്രമാണ് ട്രക്കിങിന് അനുവദിക്കുക. രാവിലെ 7 മുതൽ വൈകിട്ട് 3 വരെയാണ് പ്രവേശനം. മലമുകളിലേക്ക് 5 കിലോമീറ്ററാണ് നടത്തം.
ബ്രഹ്മഗിരിയും മുനീശ്വരൻകുന്നും
നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴിൽ ബേഗൂർ റേഞ്ചിലാണ് ബ്രഹ്മഗിരിയും, മുനീശ്വരൻകുന്നും. കിലോമീറ്ററുകൾ നീളുന്ന ട്രക്കിങാണ് രണ്ടിടത്തുമുള്ളത്. തിരുനെല്ലി ക്ഷേത്രത്തിൽ നിന്ന് പക്ഷിപാതാളത്തിലേക്കുള്ള വഴിമധ്യേയാണു ബ്രഹ്മഗിരി ട്രക്കിങ് ഏരിയ. 4 പേരടങ്ങുന്ന സംഘത്തിന് ബ്രഹ്മഗിരി മലനിരകളിലേക്ക് 2355 രൂപയാണ് ചാർജ്. തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴ മക്കിമലയിലാണ് മുനീശ്വൻകുന്ന്. ഇവിടെ നിന്നുള്ള പ്രഭാത, സായാഹ്ന കാഴ്ചകൾ അവിസ്മരണീയമാണ്. 40 രൂപയാണ് മുനീശ്വരൻകുന്നിലെ പ്രവേശന ഫീസ്.
മീൻമുട്ടി വെള്ളച്ചാട്ടം
സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ കൽപറ്റ റേഞ്ചിൽ പടിഞ്ഞാറത്തറ സെക്‌ഷന്റെ കീഴിലാണ് ബാണാസുരമല മീൻമുട്ടി വെള്ളച്ചാട്ടം. വാരാമ്പറ്റ വനസംരക്ഷണ സമിതിയുടെ കീഴിലാണ് കേന്ദ്രത്തിന്റെ പ്രവർത്തനം. 280 ഹെക്ടർ വനമേഖലയിൽ ഒരു ഹെക്ടറിൽ താഴെ ഇടത്താണ് വെള്ളച്ചാട്ടം. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 1.31 കോടി രൂപ മീൻമുട്ടിയിൽ നിന്ന് വരുമാനം ലഭിച്ചു. രാവിലെ 7 മുതൽ 5 വരെയാണു പ്രവേശനം. ഫീസ് 50 രൂപ